നെടുങ്കണ്ടം (ഇടുക്കി): ഭോജന്‍ എസ്‌റ്റേറ്റില്‍ പിതൃസഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളും ഇരട്ടസഹോദരന്‍മാരുമായ ഭുവനേശ്വറിനെയും വിഘ്‌നേശ്വറിനെയും പിടികൂടാന്‍ സഹായിച്ചത് കാട്ടാനക്കൂട്ടം! സ്വത്തുതര്‍ക്കമാണ് പിതൃസഹോദരന്‍ മുരുകേശ്വരനെ കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു കൊലപാതകം. തുടര്‍ന്ന്, പ്രതികള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു. കാട്ടിലൂടെ തമിഴ്‌നാട്ടിലേക്കു കടക്കാനായിരുന്നു പദ്ധതി. തമിഴ്‌നാട് വനമേഖലയിലൂടെ തേവാരത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ കാട്ടാനകളെ കണ്ടതോടെ മുന്നോട്ടുപോകാനായില്ല. അപ്പോഴേക്ക് പോലീസും നാട്ടുകാരും പ്രതികള്‍ക്കായി തെരച്ചിലാരംഭിച്ചിരുന്നു. രാത്രി വൈകി Read More…
ഗായികയായ നവവധു ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്; വരനും മരിച്ച നിലയില്‍; ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍
ബെംഗളുരുവില്‍ അത്യാഡംബര വിവാഹത്തിനു പിറകെ നവവധു ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്. സ്ത്രീധന പീഡനആരോപണ വിധേനായ ഭര്‍ത്താവിനെ മഹാരാഷ്ട്രയിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സത്കാരത്തിനുമാത്രം 50 ലക്ഷം രൂപ മുടക്കി വിവാഹം കഴിച്ച രാമമൂര്‍ത്തി നഗര്‍ സ്വദേശിനിയായ ഗായിക ജാന്‍വിയുടെ മരണം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒക്ടോബര്‍ 29നാണ് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ ഗായിക ജാന്‍വി സൂരജിനെ വിവാഹം കഴിക്കുന്നത്. ജീവിതം തുടങ്ങും മുന്‍പേ അടി തുടങ്ങി. കുടുംബങ്ങള്‍ ഇടപെട്ടു ഇരുവരെയും ശ്രീലങ്കയിലേക്ക് ഹണിമൂണിനു വിട്ടെങ്കിലും Read More…
55-കാരൻ വീട്ടിൽ വെട്ടേറ്റുമരിച്ചു; കൊലപ്പെടുത്തിയത് സഹോദരപുത്രന്മാര്‍; സാമ്പത്തിക തർക്കമെന്ന് സൂചന
നെടുങ്കണ്ടം: ഇരട്ടസഹോദരങ്ങള്‍ ചേര്‍ന്ന് പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്തു കൊന്നു. തമിഴ്‌നാട് കോബെ സ്വദേശിയും ഭോജന്‍പാറയില്‍ സ്ഥിരതാമസക്കാരനുമായ മുരുകേശന്‍ (55) ആണ് കൊല്ലപ്പെട്ടത്. പൊന്നാംകാണി – ഭോജന്‍പാറയിലാണു സംഭവം. മുരുകേശന്റെ അനുജന്‍ അയ്യപ്പന്റെ മക്കളായ ഭുവനേശ്വറും വിഘ്‌നേശ്വറും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇവര്‍ നെടുങ്കണ്ടം ഭാഗത്ത് സ്ഥിരതാമസക്കാരാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെ മുരുകേശന്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. ഇയാളുടെ വീടിന് സമീപമാണ് ജ്യേഷ്ഠ Read More…
ഒരു കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ ഗണേഷ് ഉയ്കെ ഉള്‍പ്പെടെ ആറ് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഭുവനേശ്വര്‍: മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന കമാന്‍ഡറും സി.പി.ഐ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാല്‍, ഗഞ്ചം ജില്ലാതിര്‍ത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ബി.എസ്.എഫും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.റാംപ വനമേഖലയില്‍ പ്രവേശിച്ച സുരക്ഷാസേനയ്ക്ക് നേരേ ആയുധധാരികളായ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു Read More…
‘ബോധം വന്നപ്പോള്‍ സോക്സും അടിവസ്ത്രങ്ങളും നഷ്ടമായിരുന്നു’ ഓടുന്ന കാറില്‍ CEOയും സുഹൃത്തും മാനേജരായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് സിഇഒയും സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവും യുവതിയെ ഓടുന്ന കാറിനുള്ളില്‍വച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമ്പനി മാനേജരായ യുവതിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പ്രതികളെ പൊലീസ് പിടികൂടി. ഡിസംബര്‍ 20ന് രാത്രി 9മണിയോടെയാണ് യുവതി സ്വകാര്യ ഹോട്ടലിൽ നടന്ന പാർട്ടിക്കെത്തിയത്. പാർട്ടി പുലർച്ചെ 1:30 വരെ നീണ്ടു. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിത്തുടങ്ങിയപ്പോൾ യുവതി തനിച്ചായി. യൂബര്‍ വിളിക്കാനുള്ള തയ്യാറെടുപ്പിനിടെ കമ്പനിയുടെ സിഇഒയും, വനിതാ എക്സിക്യൂട്ടീവ് ഹെഡും, അവരുടെ ഭർത്താവും യുവതിയെ Read More…
മൂന്ന് വര്‍ഷത്തിനിടെ മൂന്ന് വിവാഹം; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടെന്ന് യുവാവ്
വിവാഹമോചനം നടത്താതെ മൂന്നുവര്‍ഷത്തിനിടെ മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശി പിന്റു ബൻവാൾ ആണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനം എന്നീ ആരോപണങ്ങളുന്നയിച്ച് ആദ്യരണ്ട് ഭാര്യമാര്‍ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അതേസമയം ഒരു രൂപ പോലും താന്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നും മറ്റ് ഗാര്‍ഹിക പീഡന ആരോപണങ്ങളുള്‍പ്പെടെ കെട്ടിച്ചമച്ചതാണെന്നും പിന്റു പറയുന്നു. മൂന്നു സ്ത്രീകളെ വിവാഹം ചെയ്തുവെന്നത് സത്യമാണെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് അതുസംഭവിച്ചതെന്നും പിന്റു പറയുന്നു. തന്റെ Read More…
13-കാരിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിയെ കുറുവസംഘത്തിന്റെ കോളനിയിൽനിന്ന് സാഹസികമായി പൊക്കി പൊലീസ്
കോഴിക്കോട് ∙ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്. തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ചെറുത്തുനിൽപ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കൽ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് Read More…
ബംഗ്ലാദേശ്: ദീപു ചന്ദ്ര ദാസിന് പിന്നാലെ മറ്റൊരു ഹിന്ദു യുവാവ് കൂടി തല്ലിക്കൊല്ലപ്പെട്ടു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ
ധാക്ക: ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജ്ബാരിയിലെ പാംഗ്ഷയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 29 വയസ്സുകാരനായ അമൃത് മണ്ഡൽ ആണ് കൊല്ലപ്പെട്ടത്. ‘സമ്രാട്ട്’ എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ പാംഗ്ഷ ഉപാസിലയിലെ ഹൊസൈൻദംഗ ഓൾഡ് മാർക്കറ്റിൽ വെച്ചാണ് അമൃത് മണ്ഡലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം അമൃത് Read More…
ദിലീപിനെ വിട്ടയച്ച അതേ ആനുകൂല്യം തനിക്കും ലഭിക്കണം’; ശിക്ഷ റദ്ദാക്കണം; അപ്പീലുമായി മാര്‍ട്ടിന്‍
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ടാംപ്രതി മാര്‍ട്ടിന്‍. കേസുമായി ബന്ധമില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. സംഭവ ദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ എന്ന നിലയ്ക്ക് മാത്രമാണ് തന്നെ രണ്ടാം പ്രതിയായി ഈ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നു. എന്നാൽ വിചാരണ കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും മാര്‍ട്ടിന്‍ പറയുന്നു. ലൈംഗിക അതിക്രമം നടന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. Read More…














