Crime

ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം; അപകടം കുടുംബം മുഴുവന്‍ ഉറക്കത്തിലായിരിക്കെ

ജലന്ധര്‍: ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം. പഞ്ചാബിലെ ജലന്ധറില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ വീടിന് തീപിടിച്ചതായും പോലീസ് വ്യക്തമാക്കി. 65 കാരന്‍ യശ്പാല്‍് ഗായി, 40 വയസ്സുള്ള രുചി ഗായ്, 14 വയസ്സുള്ള മാന്‍ഷാ, 12 കാരി ദിയാ, 10 വയസ്സുള്ള അക്ഷയ് എന്നിവരാണ് തീപിടിച്ച് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ ഒരാള്‍ രക്ഷപ്പെട്ടപ്പോള്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കാനും ഇടയായി. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം അറിയുന്നതിനായി ഫോറന്‍സിക് വിദഗ്ദ്ധരും മറ്റും സ്ഥലത്ത് നിന്നുള്ള Read More…

Crime

പേയ്മന്റ് ഗേറ്റ്‌വേ കമ്പനി ഹാക്ക് ചെയ്ത് തട്ടിയെടുത്തത് 16,180 കോടി രൂപ

പേയ്മന്റ്ഗേറ്റ്‌വേ സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു കൂട്ടം ആളുകള്‍ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 16,180 കോടി രൂപ തട്ടിയെടുത്തെന്ന് താനെ പോലീസ്. 2023 ഏപ്രില്‍ താനെയിലെ കമ്പനിയുടെ പേയ്മന്റ് ഗേറ്റവേ അക്കൗണ്ട് ഹാക്ക് ചെയ്ത് 25 കോടിരൂപ തട്ടിയെടുത്തതായി മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ശ്രീനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 16,000 കോടിയിലധികം തട്ടിപ്പ് നടന്നതായി മനസിലായത്. താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പരാതിയില്‍ താനെയിലെ നൗപദ Read More…

Crime

മാതാവ് രാത്രിയില്‍ വീടിനു പുറത്തു നിര്‍ത്തി; അഞ്ചുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു

അമേരിക്കയില്‍ മാതാവ് രാത്രിയില്‍ വീട്ടിനകത്തു കയറ്റാതെ പുറത്തു നിര്‍ത്തിയ അഞ്ചുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഒക്‌ടോബര്‍ 2 നായിരുന്നു സോയി ഫെലിക്‌സ് എന്ന പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും കുട്ടി മരണമടഞ്ഞിരുന്നു. സംഭവത്തില്‍ കുറ്റാരോപിതനായ മിക്കെല്‍ ഡബ്ല്യു. ചെറിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും 14 വയസ്സിന് താഴെയുള്ള ഇരയെ കൊലപ്പെടുത്തുകയും ബലാത്സംഗം Read More…

Crime

ഒരേ പെണ്ണിന് വേണ്ടി തെരുവില്‍ രണ്ടുയുവാക്കളുടെ പോര്; ഒരാള്‍ മറ്റൊരാളെ വെടിവെച്ചു കൊന്നു

ഒരേ പെണ്ണിനെ പ്രണയിച്ച് പരസ്പരം പോരടിച്ച യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ആദര്‍ശ് നഗര്‍ പ്രദേശത്ത് നടന്ന സംഭവത്തില്‍ ആര്യന്‍ എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. ബബ്‌ളൂ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ത്രികോണ പ്രണയത്തില്‍ പ്രതിയായ ബബ്ലുവും സുഹൃത്ത് ആര്യന്‍ പണ്ഡിറ്റും ഒരേ സ്ത്രീയുമായി പ്രണയത്തിലായിരുന്നു. നേരത്തെയും യുവതിയെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. കൊല്ലപ്പെട്ട ആര്യന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന് സമീപം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ പെട്ടെന്ന് Read More…

Crime

സഹോദരനുമായുള്ള തര്‍ക്കം; കോച്ചിംഗ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകന് നേരെ വെടിവെച്ചു

സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ്ക്ലാസ്സിലെത്തി അധ്യാപകനെ വെടിവച്ചു. ആക്രമണത്തിന് ശേഷം കുട്ടികള്‍ അവിടെ നിന്നും മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ കുട്ടികള്‍ 39 വെടിയുണ്ടകള്‍ കൂടി ഉതിര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ 25 സെക്കന്റ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുമിത് എന്ന അദ്ധ്യാപകനാണ് വെടിയേറ്റത്. ഇയാളുടെ വിദ്യാര്‍ത്ഥികളാണ് രണ്ടു കുട്ടികളും. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ വിളിച്ച് ക്ലാസ്‌റൂമിന് വെളിയില്‍ ഇറക്കിയ ശേഷമായിരുന്നു വെടിയുതിര്‍ത്തത്. വെടിയേറ്റ് അദ്ധ്യാപകന്റെ ഇടതുകാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപികയെ വെടിവച്ച ശേഷം Read More…

Crime

യാത്രയ്ക്കിടെ മദ്യപിച്ചതിനെ ചൊല്ലി വഴക്കിട്ടു ; യുവാവ് ശാസ്ത്രജ്ഞരായ ദമ്പതികള്‍ക്ക് മേല്‍ മൂത്രമൊഴിച്ചു…!!

യാത്രയ്ക്കിടെ മദ്യപിച്ചതിനെ ചൊല്ലി വഴക്കിട്ട വൃദ്ധദമ്പതികളുടെ മേല്‍ മൂത്രമൊഴിച്ച് മദ്യപന്റെ പരാക്രമം. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ സമ്പര്‍ക്ക് ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വൃദ്ധ ദമ്പതികളുടെ മേലേക്കായിരുന്നു യുവാവിന്റെ അക്രമം. മധ്യപ്രദേശ് സ്വദേശികളായ വിരമിച്ച ശാസ്ത്രജ്ഞരായ ദമ്പതികള്‍ ട്രെയിനിലെ എസി-3 കോച്ചില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന ഋതേഷ് എന്ന യാത്രക്കാരന്‍ യാത്രയ്ക്കിടെ മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇതോടെ ഇയാളുമായി ദമ്പതികള്‍ സംഘര്‍ഷമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ റിതേഷ് ദമ്പതികളുടെ ബര്‍ത്തില്‍ Read More…

Crime

തര്‍ക്കം അക്രമാസക്തമായി ; വിശ്വാസിയായ സ്ത്രീയെ കൊന്ന് സിദ്ധന്‍ മൃതദേഹം കത്തിച്ചു

വിശ്വാസിയായ സ്ത്രീയെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ സിദ്ധന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ സെപ്തംബര്‍ 30 ന് നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് തന്ത്രിയെ അറസ്റ്റ് ചെയ്തു. സൂഫി വിശ്വാസത്തില്‍ പെടുന്ന കിച്ചോച്ച ഷെരീഫ് സന്ദര്‍ശനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. സിദ്ധാര്‍ത്ഥനഗര്‍ സ്വദേശിയായ മീന ദേവിയാണ് മരണമടഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ സെപ്തംബര്‍ 30 ന്, കുറ്റിക്കാട്ടില്‍ നിന്ന് പാതി കത്തിക്കരിഞ്ഞ 35 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍. യുവതിയുടെ Read More…

Crime

ഓഹരിവിപണിയില്‍ നഷ്ടം: ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്ന് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ചു മരിച്ചു

കടപ്പ: ആന്ധ്രാപ്രദേശില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. കടപ്പ ജില്ലയില്‍ ബുധനാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. 55 കാരനായ വെങ്കിടേശ്വരലു എന്ന പോലീസുകാരനാണ് കൊടും പാതകം ചെയ്തത്.കുടുംബപരമായ പ്രശ്‌നങ്ങളും സാമ്പത്തീക ബാദ്ധ്യതയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പുറത്തു വരുന്ന വിവരങ്ങള്‍. കടപ്പയിലെ രണ്ടാം നമ്പര്‍ ടൗണ്‍ സ്‌റ്റേഷനില്‍ റൈട്ടറായിരുന്നു വെങ്കിടേശ്വരലു. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. Read More…

Crime

ആക്ടിവിസ്റ്റും കവിയുമായ റയാന്‍ കാര്‍സണെ കാമുകിക്ക് മുന്നിലിട്ട് കുത്തിക്കൊന്നു; സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍

ന്യൂയോര്‍ക്ക് ആക്ടിവിസ്റ്റും കവിയുമായ റയാന്‍ കാര്‍സണ്‍ തിങ്കളാഴ്ച ബ്രൂക്ലിനില്‍ കാമുകിക്ക് മുന്നില്‍ മാരകമായി കുത്തേറ്റു മരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ കാമുകിക്കൊപ്പം തെരുവില്‍ നില്‍ക്കുമ്പോള്‍ 32 കാരനായ കാര്‍സണ് ക്രൗണ്‍ ഹൈറ്റ്സ് പരിസരത്ത് വെച്ച കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ലോംഗ് ഐലന്‍ഡിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുന്ന കാര്‍സണും കാമുകിയും ഒരു ബസ് സ്റ്റോപ്പ് ബെഞ്ചില്‍ ഇരിക്കുന്നതായി കാണാം. തുടര്‍ന്ന് ഇരുവരും എഴുന്നേറ്റ് ബ്ലോക്കിലൂടെ നടക്കാന്‍ തുടങ്ങി. അവര്‍ക്ക് തൊട്ടുമുമ്പിലായി Read More…