Crime

സൈബര്‍കുറ്റകൃത്യത്തിന് ഇന്ത്യയില്‍നിന്ന് മനുഷ്യക്കടത്ത്; വില്ലനെ 2500 കി.മി. പിന്തുടര്‍ന്ന് പോലീസ് പിടികൂടി

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ കോള്‍ സെന്ററുകള്‍ വഴി യുവാക്കളെ സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ കൊടുത്തിരുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ 2,500 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവരം നല്‍കിയാല്‍ 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്രാന്‍ ഹൈദര്‍ സെയ്ദി എന്നയാളെയാണ് കുരുക്കിയത്. തായ്‌ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ചേരുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ റീജിയണിലേക്ക് ഇന്ത്യന്‍ യുവാക്കളെ കടത്തിവിട്ട് ചൈനീസ് കമ്പനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു Read More…

Crime

‘ജീവിതകാലം മുഴുവൻ ഞാൻ നിന്നെ വെറുക്കും: വിവാഹദിനത്തിൽ മകൾ കൊല്ലപ്പെട്ട പിതാവ് കൊലപാതകിയോട്

ന്യൂഡൽഹി: വിവാഹദിനത്തിൽ മകളുടെ മരണത്തിന് കാരണക്കാരനായ മദ്യപിച്ച ഡ്രൈവറോട് ഹൃദയം തകർന്ന പിതാവിന്റെ വികാരനിർഭരമായ വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചു . സാമന്ത മില്ലറുടെ വിവാഹദിനത്തിൽ മദ്യപിച്ചെത്തിയ കൊമോറോസ്‌കിയുടെ കാർ ഇടിച്ചാണ് അതിദാരുണമായ സംഭവം നടന്നത്. 26-കാരനായ പ്രതി ‘മദ്യപിച്ച് വാഹനമോടിച്ചത് യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു. സാമന്തയുടെ ദുഃഖിതനായ പിതാവ് ബ്രാഡ് വാർണറാണ് ദാരുണമായ അപകടത്തിന് പിന്നിലെ ഡ്രൈവർ ജാമി കൊമോറോസ്കിയോട് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. ചാൾസ്റ്റൺ കൗണ്ടി കോടതിയിൽ കുറ്റം സമ്മതിച്ച കൊമോറോസ്‌കിക്ക് അശ്രദ്ധമായ പെരുമാറ്റത്തിന് Read More…

Crime

സന്നദ്ധസേവനത്തിന് ഇറ്റലിയിലെ പുരസ്‌ക്കാരം നേടിയ സിസ്റ്റര്‍ മാഫിയാ ഗ്യാംഗിന്റെ ഭാഗം…?

സന്നദ്ധസേവനത്തിന് ഇറ്റലിയിലെ പൗരപുരസ്‌ക്കാരം നേടിയ നഴ്‌സായ സിസ്റ്റര്‍ മാഫിയാ കുടുംബവുമായി ബന്ധമുണ്ടെന്ന കുറ്റത്തിന് ഇറ്റലിയില്‍ അറസ്റ്റില്‍. വടക്കന്‍ ഇറ്റലിയില്‍ നിന്നുള്ള ഏറെ ബഹുമാനിതയായ സിസ്റ്റര്‍ അന്ന ഡൊനെല്ലിയാണ് ‘എന്‍ഡ്രാഗേട്ട’ എന്ന ഇറ്റലിയിലെ തന്നെ കുപ്രസിദ്ധിയാര്‍ജജിച്ച മാഫിയ കുടുംബവുമായി ഒത്തുകളിച്ചുവെന്ന് സംശയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഇറ്റാലിയന്‍ മാധ്യമമായ ഫ്ളാഷ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.. ജയിലുകളിലും മിലാന്‍, റോം, ബ്രെസിയ തുടങ്ങിയ നഗരങ്ങളുടെ പ്രക്ഷുബ്ധമായ പ്രദേശങ്ങളിലും സന്നദ്ധസേവനം നടത്തിയതിന് മിലാനില്‍ നല്‍കുന്ന പൗര പുരസ്‌കാരമായ ഗോള്‍ഡന്‍ പനറ്റോണിന് അര്‍ഹയായ സിസ്റ്ററാണ് Read More…

Crime

കാമുകിയുമായുള്ള വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്; കാമുകന്‍ തട്ടിയത് 2.5 കോടി

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകിയുടെ താനുമായുള്ള അശ്ളീല ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി അതുവെച്ച് ബ്ളാക്ക്മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടര കോടി രൂപ. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഈ തുകയ്ക്ക് പുറമേ വിലയേറിയ ആഭുരണങ്ങളും വാച്ചും കാറും വരെ യുവാവ് പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തു. ഭീഷണിയും ബ്ളാക്ക്മെയിലിംഗും കൂടിയതോടെ ഏറ്റവും ഒടുവില്‍ ധൈര്യം സംഭരിച്ച യുവതി പോലീസിനെ സമീപിക്കുകയും കാമുകനെ പോലീസ് പൊക്കുകയും ചെയ്തു. മാസങ്ങളോളം ബ്ലാക്ക്‌മെയില്‍ തുടര്‍ന്നതോടെയാണ് ഇര സഹിക്കാന്‍ കഴിയാതെ പോലീസിനെ സമീപിക്കുകയും കാമുകന്റെ Read More…

Crime

ദിവസങ്ങൾക്കുള്ളിൽ വിവാഹവും വേർപിരിയലും; സ്ത്രീകൾ തട്ടിപ്പിലൂടെ സമ്പാദിക്കുന്നത് 35 ലക്ഷം

സിംഗളായ പുരുഷന്മാരെ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടുകയാണ് ചൈനക്കാരായ യുവതികള്‍. പരിചയം സ്ഥാപിച്ച് കുറച്ച് ദിവസങ്ങല്‍ക്കകം വിവാഹം ഒട്ടും താമസിക്കാതെ വിവാഹ മോചനവും നടത്തും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പങ്കാളികളെ തിരഞ്ഞെടുക്കാനായി ആളുകള്‍ തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പിന് വഴിവെക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. എളുപ്പത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് യുവാക്കള്‍ നോക്കുന്നത്. ഇതിന് സൗകര്യം ഒരുക്കുന്ന പല പ്ലാറ്റ്ഫോമുകളുമുണ്ട്. അവിവാഹിതരായ യുവാക്കളുമായി യുവതികള്‍ ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിക്കുന്നു. ഇതിനായി പെണ്‍കുട്ടികളെ പ്രത്യേകമായി ഏര്‍പ്പെടുത്തുന്ന മാച്ച്മേക്കിങ് ഏജന്‍സികള്‍ Read More…

Crime

ബലാല്‍സംഗംചെയ്തു കൊന്നു; ഭക്ഷണം കഴിച്ചെത്തി മൃതദേഹത്തിൽ വീണ്ടും ലൈംഗികാതിക്രമം

ഗുജറാത്തിലെ ഉദ്‌വാഡയില്‍ 19കാരി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കൊലപാതകത്തിനു ശേഷവും പ്രതി കൃത്യം നടന്ന സ്ഥലത്തെത്തിയതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തന്റെ സാധനങ്ങള്‍ തിരികെഎടുക്കാന്‍ വേണ്ടിയാണ് പ്രതി എത്തിയത് എന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ​ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മൃതദേഹത്തിൽ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും അതിനുവേണ്ടിയാണ് കൃത്യംനടന്ന സ്ഥലത്തേയ്ക്ക് വീണ്ടുമെത്തിയത് എന്നുമാണ് പൊലീസ് നിഗമനം. കൊള്ളയും കൊലയും ബലാല്‍സംഗവും Read More…

Crime

വിവാഹത്തലേന്ന് വധുവിന്റെ ​മോശം വീഡിയോ; വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി, പ്രതി അറസ്റ്റില്‍

വധുവിന്റെ ​മോശം വീഡിയോകള്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് ലഭിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി. 23 കാരിയായ വധുവിനെ മോശമായ നിലയില്‍ കാണുന്ന വീഡിയോ ലഭിച്ചതോടെ വരന്റെ പിതാവാണ് വിവാഹം നിര്‍ത്തിയതായി പ്രഖ്യാപിച്ചത്. സിക്കാര്‍ നഗരത്തില്‍ നവംബര്‍ 10 നായിരുന്നു സംഭവമുണ്ടായത്. സൂറത്തില്‍ നിന്നുമായിരുന്നു വീഡിയോ വന്നതെന്ന് ഇന്ത്യന്‍ മീഡിയാ ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം മുടങ്ങിയതിന് ശേഷം, വധുവിന്റെ മുത്തച്ഛന്‍ ചുരു ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീടുള്ള Read More…

Crime

അവിഹിതബന്ധത്തിലൂടെ ജനിച്ച കുഞ്ഞിനെ മാതാവ് ഡ്രോയറില്‍ ഒളിപ്പിച്ചത് 3വര്‍ഷം; അമ്മയ്ക്ക് തടവ്

പങ്കാളിയില്‍ നിന്നും മറ്റുകുട്ടികളില്‍ നിന്നും തനിക്ക് അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ മറച്ചുവയ്ക്കാന്‍ പെണ്‍കുഞ്ഞിനെ അമ്മ സൂക്ഷിച്ചത് തന്റെ ദിവാന്‍ ബെഡിലെ ഡ്രോയറില്‍. അതും മൂന്ന് വര്‍ഷം. കുഞ്ഞിന്റെ മൂന്നാം ജന്മദിനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ടോയ്ലറ്റ് ഉപയോഗിക്കാനായി വീട്ടിലേക്ക് മടങ്ങിയെത്തിയ ഇവരുടെ പങ്കാളിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയിപ്പോള്‍ യു.കെ.യിലെ ചെസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ച മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ നേരിടുകയാണ്. പെണ്‍കുട്ടിക്ക് പകല്‍ വെളിച്ചമോ ശുദ്ധവായുവോ ലഭിച്ചിരുന്നില്ലെന്നും ഒരു സിറിഞ്ചിലൂടെ പാല് Read More…

Crime

കൊലയാളി മലയാളി? വ്‌ളോഗറായി യുവതിയുടെ മൃതദേഹത്തോടൊപ്പം രണ്ടുദിവസം കഴിഞ്ഞു ?

ബംഗളൂരു: അസം സ്വദേശിയും വ്‌ളോഗറുമായ യുവതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മായ ഗോഗോയിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരവ് ഹര്‍ണിയെന്ന യുവാവിനായി അന്വേഷണം തുടങ്ങി. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്ന സൂചനയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണു മായയും ആരവ് ഹര്‍ണിയും അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്നു മടങ്ങിയത്. അതുവരെ ഇയാള്‍ മൃതദേഹത്തിനൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞതായാണു സൂചന. സംഭവത്തില്‍ Read More…