സ്‌കൂളിലെ അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അമ്പരപ്പില്‍. മഹാരാഷ്ട്രയിലെ ബീഡിലെ ഒരു സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ മാതാപിതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സ്‌കൂളിനെതിരേ ഉയരുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് അദ്ധ്യാപകരും ഇതേ സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ്. എക്‌സാമിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സ്‌കൂള്‍ ക്യാംപസിന്റെ പലയിടങ്ങളിലുമായി ഇവര്‍ ഏര്‍പ്പെട്ട കാര്യങ്ങളുടെ ഷോട്ടുകളാണ് വീഡിയോയായി പുറത്തു വന്നിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സ്‌കൂള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. Read More…
നിധി കണ്ടെത്തിത്തരാം എന്നു പറയും, മയക്കി ആസിഡ് വായില്‍ ഒഴിച്ചു കൊടുത്ത് കൊല്ലും; പൂജാരി കൊലപ്പെടുത്തിയത് 11 പേരെ
തെലുങ്കാനയിലും ആന്ധ്രയിലും കര്‍ണാടകയിലുമായി 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍കില്ലര്‍ എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. 47 വയസ്സുള്ള രാമാട്ടി സത്യനാരായണ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള നാഗര്‍ കുര്‍ണൂല്‍ സ്വദേശിയാണ് ഇയാള്‍. ഒളിച്ചിരിക്കുന്ന നിധി കണ്ടെത്തിത്തരാം എന്നു പറഞ്ഞാണ് ഇയാള്‍ ഇരകളെ കൊലപാതകത്തിലേക്ക് എത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു. തനിക്ക് പൂജ നടത്തി നിധി കണ്ടുപിടിക്കാന്‍ കഴിവുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്. പണമോ ഭൂമിയോ ഒക്കെയാണ് നിധി കണ്ടെത്താനുളള പൂജയ്ക്കായി ഇയാള്‍ ഈടാക്കിയിരുന്നത്. Read More…
മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടുചെയ്തു ; 30 കാരി മുസ്‌ളീം യുവതിക്ക് ഭര്‍ത്തൃസഹോദരന്റെ ക്രൂരമര്‍ദ്ദനം
മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തതിന്റെ പേരില്‍ മുസ്‌ളീം യുവതിയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്ധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ബെര്‍ഖേഡ ഹസന്‍ ഗ്രാമത്തില്‍ നവംബര്‍17 ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്ത സമീനഎന്ന യുവതിയാണ് മര്‍ദ്ദനത്തിനിരയായത്. വോട്ടെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. മര്‍ദ്ദനത്തിന് പിന്നാലെ ഇവര്‍ അഹമ്മദ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്തൃസഹോദരനെതിരേയാണ് പരാതി. ഡിസംബര്‍ 4 ന് താനും കുടുംബവും ബിജെപിയുടെ വിജയത്തില്‍ സന്തോഷിച്ചു. ഈ ആഘോഷം താന്‍ കോണ്‍ഗ്രസിനല്ല Read More…
1000 രൂപയ്ക്ക് വരെ കൊലപാതകം; 38 വര്‍ഷത്തിനിടയില്‍ സീരിയല്‍ കില്ലര്‍ കൊന്നത് ഏഴു പേരെ
ഹൈദരാബാദ്: 38 വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴിലധികം പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഏഴാമത്തെ ഇരയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പിടികൂടപ്പെട്ടത്. 1985 മുതല്‍ കൊലപാതകങ്ങള്‍ നടത്തിവന്ന കിഷ്ടയ്യ എന്നയാളാണ് അറസ്റ്റിലായത്. കൊള്ളയടിക്കാന്‍ വേണ്ടി കൊലപാതകം നടത്തിയിരുന്ന ഇയാള്‍ ഇരയാക്കിയിരുന്നത് സ്ത്രീകളെയായിരുന്നു.1000 രൂപയ്ക്ക് വരെ ഇയാള്‍ കൊലപാതകം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഒരു കൊലപാതകക്കേസില്‍ രണ്ടു വര്‍ഷം ജയിലില്‍ കിടന്ന കിഷ്ടയ്യയെ തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ സെപ്തംബറില്‍ വെറുതേ വിട്ടിരുന്നു. നവംബര്‍ 29 ന് Read More…
കുഞ്ഞ് നിര്‍ത്താതെ കരഞ്ഞ് ശല്യം ചെയ്തു; മുത്തച്ഛന്‍ അരിവാളിന് വെട്ടിക്കൊന്നു, തടയാന്‍ വന്ന മരുമകളെയും
സീതാപ്പൂര്‍: തുടര്‍ച്ചയായി കരഞ്ഞ് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുള്ള കൊച്ചുമകനെയും മകന്റെ ഭാര്യയെയും 55 കാരന്‍ അരിവാളിന് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുടിയാകാലന്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ കമല്‍കാന്ത് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പിന്നീട് കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ്‌ചെയ്തു. കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ശല്യം സഹിക്കാന്‍ കഴിയാതെയാണ് കൊലപാതകം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. രണ്ടുവയസ്സുള്ള കുട്ടി കരച്ചില്‍ നിര്‍ത്താതെ വന്നതോടെ വീട്ടിലെ അരിവാള്‍ എടുത്ത് തന്റെ മകന്റെ മകനായ Read More…
ലിവ് ഇന്‍ റിലേഷനിലായിരുന്ന യുവതി ആത്മഹത്യ ചെയ്തു; പുഷ്പയിലെ നടന്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി അറസ്റ്റില്‍
കാമുകിയുടെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പുഷ്പയിലെ നടന്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി അറസ്റ്റില്‍. ജഗദീഷിനെ ബുധനാഴ്ച ഹൈദരാബാദില്‍ പഞ്ചഗുട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് ജഗദീഷും കുടുംബവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മരിച്ചയാളുമായി ലിവ്-ഇന്‍ ബന്ധത്തിലാണെന്ന് പറയപ്പെടുന്ന നടന്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നതായും ബ്ലാക്ക് മെയില്‍ ചെയ്തതായും ആരോപിക്കപ്പെടുന്നു. നവംബര്‍ 29 നാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ജഗദീഷിന്റെ പ്രവര്‍ത്തയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. അന്വേഷണത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ Read More…
എപ്പോള്‍ കണ്ടാലും കളിയാക്കല്‍, 16 കാരന് ഇഷ്ടപ്പെട്ടില്ല; എട്ടു വയസ്സുകാരിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
മുംബൈ: കളിയാക്കിയതിന് അയല്‍ക്കാരിയായ എട്ടു വയസ്സുകാരിയെ 16 കാരന്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയേയും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതിന് പിതാവിനെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പെല്‍ഹര്‍ ജില്ലയില്‍ ഡിസംബര്‍ 1 നായിരുന്നു സംഭവം. പ്രതിക്ക് 16 വയസ്സ് പ്രായമുണ്ടെന്ന് വസായ് താലൂക്കിലെ പെല്‍ഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഐസ്‌ക്രീം വാങ്ങാന്‍ വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. Read More…
‘അവര്‍ അവളുടെ മാറിടം ചെത്തിയെടുത്തു; ലൈംഗികമായി ഉപയോഗിച്ചു കൊണ്ട് തലയില്‍ വെടിവെച്ചു’ ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍
ന്യൂഡല്‍ഹി: ഇസ്രായേലിന് മേല്‍ ഹമാസ് ആക്രമണം നടത്തിയിട്ട് മാസം രണ്ടു കഴിഞ്ഞു. ഇപ്പോഴും റോക്കറ്റ് ആക്രമണവും വീടുകള്‍ തകര്‍ക്കുന്നതും ബോംബിംഗും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണവുമൊന്നും അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ ഹമാസിനെതിരേ രൂക്ഷ ആരോപണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഒക്‌ടോബര്‍ 7 ലെ ആക്രമണത്തില്‍ കൂട്ട ബലാത്സംഗവും പീഡനവും ലൈംഗികാവയവങ്ങള്‍ ഛേദിക്കല്‍ പോലെയുള്ള കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വ്യാപകമായി നടന്നതായി ആരോപിക്കുന്നു. ആക്രമണത്തിന്റെ ദൃക്‌സാക്ഷികളും മെഡിക്കല്‍ വിദഗ്ദ്ധരും പറയുന്നത് അനുസരിച്ച് കൊലപാതകത്തിന് മുമ്പായി ഹമാസ് പിടിച്ചുകൊണ്ടുപോയ സ്ത്രീകളെ വ്യാപകമായി ബലാത്സംഗങ്ങളും ലൈംഗിക ക്രൂരതകള്‍ക്കും Read More…
കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് ഗോഗ മേദിയെ വീട്ടിനുള്ളില്‍ കയറി വെടിവെച്ചു കൊന്നു ; ഞെട്ടിക്കുന്ന വീഡിയോ
ജയ്പൂരില്‍ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ വീടിനുള്ളില്‍ വെച്ച് അജ്ഞാതരായ ചില അക്രമികള്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗോഗമേദിയ്ക്കൊപ്പമുള്ള സംഭവത്തിനിടെ അവിടെയുണ്ടായിരുന്ന ഗാര്‍ഡ് അജിത് സിങ്ങിന് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. നിലവില്‍ ഐസിയുവില്‍ കഴിയുന്ന ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതായി പ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം രോഹിത് ഗോദാര ഫേസ്ബുക്കില്‍ കുറിച്ചു. കൊലപാതകത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കര്‍ണസേനാ Read More…














