Crime

പ്രധാനമന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു…!!

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ. അവര്‍ വസതിയിലുടനീളമുള്ള മുറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും വസ്തുവകകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. സമരക്കാര്‍ മീനുമായി പോകുന്നതിന്റെയും ബിരിയാണിയും കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ഹസീനയുടെ ഔദ്യോഗിക വസതിയുടെ ഡ്രോയിംഗ് റൂമുകളില്‍ ജനക്കൂട്ടത്തെ കാണിച്ചു. ചില ആളുകള്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഗണഭബനില്‍ നിന്നും ടെലിവിഷനുകളും കസേരകളും Read More…

Crime

ഡോ. ദീപ്തിക്ക് ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം; എയര്‍ പിസ്റ്റള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെ ; യുട്യൂബു നോക്കി പരിശീലനം നേടി

തിരുവനന്തപുരം; കുറിയര്‍ നല്‍കാനാണെന്ന വ്യാജേന മുഖം മറച്ച് വീട്ടിലെത്തി ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഡോ. ദിപ്തിമോള്‍ പിടിയിലായി. പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തി ഷിനിയുടെ ഭര്‍ത്താവായ സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഈയിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള ബന്ധത്തിന് ഷിനി തടസ്സമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് Read More…

Crime

വിവാഹ രാത്രിയിൽ പതിനഞ്ചാം നിലയില്‍ നിന്നും താഴെവീണ് വധുവിന് ദാരുണാന്ത്യം

വിവാഹം കഴിച്ച് വധൂവരന്മാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചാം നിലയില്‍ നിന്നും വീണു വധുവിന് ദാരുണാന്ത്യം. റഷ്യയില്‍ നടന്ന സംഭവത്തില്‍ 23 കാരിയായ ക്‌സെനിയ വോദ്യാനിറ്റ്സ്‌കായയാണ് മരണമടഞ്ഞത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തന്റെ വരനുമായി ഒരു റെസിഡന്‍ഷ്യല്‍ ബഹുനിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നില്‍ക്കൂമ്പോഴാണ് ഇവര്‍ വീണു മരിച്ചത്. തന്റെ പുതിയ ഭര്‍ത്താവ് കിറില്‍ (24) നൊപ്പമുള്ള ചില സന്തോഷകരമായ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ ആയിരുന്നു വിവാഹ Read More…

Crime

‘ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്

പരസ്പരസമ്മതത്തോടെ ഒരുമിച്ചുതാമസിച്ചശേഷം പിന്നീട് പിണങ്ങിയപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഈ രീതിയിലുള്ള പരാതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക പരിഗണനപോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്നതാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ കേസില്‍ വാദിയായ യുവതിക്ക് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി പറഞ്ഞു. ആരോപണം നേരിടുന്നയാളുടെ സാമൂഹ്യ ജീവിതത്തെയും പദവിയെയും ബാധിക്കുന്നതാണ് പരാതിക്കാരിയായ യുവതിയുടെ പരാതിയെന്നും കോടതി പറഞ്ഞു. ജൂലൈ പതിനാലിനാണ് ലൈംഗിക പീഡനപരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയന്‍ Read More…

Crime

ബംഗളൂരിൽ കാമുകിയുടെ സുഹൃത്തിനെ കാമുകന്‍ കൊന്നത് എന്തിന്? അന്വേഷണത്തില്‍ വെളിപ്പെട്ടത്

രാജ്യത്തെയാകെ ഞെട്ടിച്ച് ബംഗളൂരുവിലെ കോറമംഗലയിൽ 22 കാരിയായ ബീഹാർ യുവതിയെ ഹോസ്റ്റലിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേകിനെ ശനിയാഴ്ച മധ്യപ്രദേശിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 23ന് രാത്രി കൃതി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പ്രതിയെ ബംഗളൂരുവിൽ ചോദ്യം ചെയ്യും. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 22 കാരിയായ യുവതി അക്രമിയുടെ കാമുകിയുടെ സഹപ്രവർത്തകയായിരുന്നു. അടുത്തിടെ തൊഴില്‍ നഷ്ടപ്പെട്ട അഭിഷേകും കാമുകിയും തൊഴിലില്ലായ്മയെക്കുറിച്ച് Read More…

Crime

മാസ് സിനിമാ രംഗങ്ങളെ വെല്ലുന്ന വമ്പന്‍ ബര്‍ത്ത്ഡേ സെലിബ്രേഷനുമായ ഗുണ്ട- Video

മാസ് സിനിമ രംഗങ്ങളെ വെല്ലുന്ന ഒരു ഗംഭീര ബര്‍ത്തഡേ സെലിബ്രേഷനുമായി ഗുണ്ടത്തലവന്‍. ഗുണ്ടയുടെയും അനുയായികളുടേയും ആഘോഷപരിപ്പാടി കണ്ടാല്‍ ഇത് ഏതോ സിനിമാ രംഗമാണെന്ന് ഒരുപക്ഷേ ആദ്യമൊന്ന് ചിന്തിച്ചേക്കാം . എന്നാല്‍ ഇത് ഗുണ്ടാത്തലവനായ ഏഴിലരസന്റെ ബര്‍ത്ത് ഡേ സെലിബ്രേഷനാണ്. ചെന്നൈ സെയ്താപേട്ടിലെ തിരക്കേറിയ റോഡില്‍ വടിവാളടക്കം പുറത്തെടുത്ത് അഭ്യാസ കാട്ടിയായിരുന്നു ഗുണ്ടാത്തലവന്റേയും അനുയായികളുടേയും ആഘോഷം. ചിത്രത്തില്‍ കാണുന്നതുപോലെ ഫുള്‍ കോസ്റ്റിയൂമിലാണ് ഗുണ്ട. മാലയിട്ടത് ക്രെയിന്‍കൊണ്ട്. പിന്നാലെ ആഘോഷപൂര്‍വ്വം നിരവധി കാറുകളില്‍ ആരവം മുഴക്കി റോഡിലേക്ക്. യാത്രയ്ക്കിടെ അനുയായികള്‍ Read More…

Crime

ദൈനംദിന ജോലി ബോറടിച്ചു ; കൂടുതല്‍ ത്രില്ലുവേണം ; 200 വീടുകളില്‍ മോഷണം നടത്തി യുവതി!

ബോറടി മാറ്റാനായിരുന്നു താന്‍ മോഷണം നടത്തിയതെന്ന് 200ലധികം വീടുകളില്‍ മോഷണം നടത്തിയ യുവതി. ഫ്‌ലോറിഡയിലെ ഒരു ടെലിവിഷന്‍ പരിപാടിയായ ‘ഫോര്‍ത്ത് എസ്റ്റേറ്റി’ലെ പരിപാടിയില്‍ അവതാരകരായ മാറ്റ് ഓസ്റ്റിനോടും ജിഞ്ചര്‍ ഗാഡ്സ്ഡനോടുമാണ് ജന്നിഫര്‍ ഗോമസ് എന്ന ഫ്‌ളോറിഡക്കാരിയായ ‘കള്ളി’യുടെ വെളിപ്പെടുത്തല്‍. 200 ലധികം വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ജന്നിഫര്‍ വിവാദ നായികയായി മാറിയിരുന്നു. ജെന്നിഫറിന്റെ പിതാവ് ഒരു സൈക്യാട്രിസ്റ്റായിരുന്നു അമ്മ ഒരു ന്യൂറോളജിസ്റ്റുമായിരുന്നു. ഏഴു മക്കളില്‍ ഇളയവളായിരുന്ന ജെന്നീഫറിന്റെ എല്ലാ Read More…

Crime

17കാരന്റെ പ്രണയ പ്രതികാരം; നട്ടംതിരിഞ്ഞ് യുവതിയും കുടുംബവും, വിളിക്കാതെയെത്തിയത് 80 ടാക്‌സികള്‍, 100 ക്യാഷ് ഓണ്‍ ഡെലിവറി പാഴ്‌സലുകള്‍

ചെന്നൈ; പ്രണയഭ്യാര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി യുവതിയുടെ വീട്ടിലേക്ക് എണ്‍പതോളം ടാക്‌സി കാറുകളും നൂറോളം പാഴ്‌സലുകളും അയച്ച 17കാരന്‍ ആണ്‍കുട്ടി പിടിയിലായി. പാത്രങ്ങളും ഭക്ഷണവും വസ്ത്രങ്ങളും ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി പ്രവഹിച്ചപ്പോള്‍ യുവതിയും വീട്ടുകാരും ആദ്യം ഒന്ന് അമ്പരന്നു. അതും എല്ലാം കാഷ് ഓണ്‍ ഡെലിവറി. താന്‍ ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍തന്നെ പാഴ്സലുകള്‍ വാങ്ങാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതോടെ ഏജന്റുമാരുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതിനു പിന്നാലെ പാഴ്‌സലുകള്‍ വരുന്നത് നിന്നു. ഇതുകൊണ്ട് പ്രതികാരം അവസാനിച്ചില്ല. Read More…

Crime

അബദ്ധത്തില്‍ കമ്പനി 330 മടങ്ങ് ശമ്പളം നല്‍കി: കിട്ടിയ കോടികളുമായി ജീവനക്കാരന്‍ മുങ്ങി !

ചിലിയിലെ ഒരു കമ്പനി ജീവനക്കാരന്‍ വെറും ഭാഗ്യവാനല്ല, ബംബറടിച്ച ഭാഗ്യവാനാണ്. തനിക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ 330 ഇരട്ടി ശമ്പളമാണ് ഇയാള്‍ക്ക് ലഭിച്ചത്. അതായത് 500,000 ചിലിയന്‍ പെസോ (ഏകദേശം 46,000 രൂപ) എന്ന സ്ഥിരമായി കിട്ടിയിരുന്ന ശമ്പളത്തിനു പകരം 165,398,851 ചിലിയന്‍ പെസോകളാണ് (ഏകദേശം 1.5 കോടി രൂപ ) ഇയാള്‍ക്ക് ലഭിച്ചത്. കോള്‍ഡ് മീറ്റ്‌സ് നിര്‍മ്മാതാക്കളായ സിയാല്‍ അലിമെന്റോസ് എന്ന സ്ഥാപനത്തില ഡിസ്പാച്ച് അസിസ്റ്റന്റാണ് ഇയാള്‍. അക്കൗണ്ടില്‍ പണം വന്നപ്പോള്‍ പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ തന്റെ Read More…