Crime

ജസ്വീന്‍ സംഘ, ലോസ് ഏഞ്ചല്‍സിലെ മയക്കുമരുന്ന് റാണി, മാത്യൂപെറി കൊലക്കേസില്‍ പോലീസ് തിരയുന്നു

ഹോളിവുഡ് നടന്‍ മാത്യൂപെറി കൊല്ലപ്പെട്ട സംഭവത്തില്‍ ലോസ് ഏഞ്ചല്‍സ് പോലീസ് തെരയുന്നവരില്‍ ‘ലോസ് ഏഞ്ചല്‍സിലെ കെറ്റാമൈന്‍ രാജ്ഞി’ എന്ന് വിളിക്കപ്പെടുന്ന ജസ്വീന്‍ സംഘയുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്യു പെറിയെ കൊലപ്പെട്ടത് കെറ്റാമൈന്‍ മാരകമായ രീതിയില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നെന്നാണ് കണ്ടെത്തല്‍. ഡോസ് മാരകമായ രീതിയില്‍ പെറിക്ക് വിതരണം ചെയ്തതായി കണ്ടെത്തി. അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാണ് വിവാദനായികയായി മാറിയിട്ടുള്ള ജസ്വീന്‍ സംഘ. 41 കാരി ഇരട്ട ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വമുള്ളയാളാണ്. 54 കാരനായ നടനെ കൊലപ്പെടുത്താന്‍ കെറ്റാമൈന്‍ മാരകമായ ഡോസ് വിതരണം Read More…

Crime

നെഞ്ചുവേദനയുമായി എത്തിയ രണ്ടു രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചു ; നാട്ടുകാരുടെ അടി വാങ്ങി

പരിശോധനയ്ക്കായി എത്തിയ രണ്ടു രോഗികളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സംഭവത്തില്‍ മംഗളബാഗ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഗികളും പ്രതികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ രണ്ടുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലൊന്നായ എസ്സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 11 നാണ് Read More…

Crime

മരിച്ചെന്നു കരുതി ജീവനോടെ കുഴിച്ചുമൂടി, തെരുവുനായ്ക്കള്‍ കടിച്ചുകീറിയപ്പോള്‍ രക്ഷപ്പെട്ടെന്ന് യുവാവ്

ആഗ്രയില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തതായി യുവാവ് ആരോപിച്ചു. നായ്ക്കള്‍ കാരണം താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ജൂലൈ 18 ന് ആഗ്രയിലെ അര്‍ട്ടോണി പ്രദേശത്ത് വെച്ച് അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നീ നാല് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതായി രൂപ് കിഷോര്‍ എന്ന യുവാവ്. പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെത്താന്‍ ശ്രമിച്ചശേഷം മരിച്ചെന്ന് കരുതി അവരുടെ കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. തെരുവ് നായ്ക്കള്‍ തന്നെ Read More…

Crime

മദ്യലഹരിയില്‍ യുവതിയെ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി ബൈക്കില്‍ കെട്ടിവലിച്ചു

തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ബന്ധിച്ച ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹായത്തിനായി യുവതി നിലവിളിക്കുന്നതും അവളുടെ ഭര്‍ത്താവ് കുറച്ച് നിമിഷങ്ങള്‍ പാറക്കെട്ടുകള്‍ക്ക് കുറുകെ കെട്ടിവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. Read More…

Crime

‘പരമ്പരാഗത മയില്‍ കറി’യുണ്ടാക്കുന്ന വീഡിയോ പങ്കുവച്ച യൂട്യൂബറിനെതിരെ കേസ്

യൂട്യൂബ് വീഡിയോ കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍ പറ്റാത്ത കാലമാണ്. അതില്‍ തന്നെ കുക്കിംങ് വീഡിയോകള്‍ക്ക് പ്രത്യേകം ഫാന്‍സുണ്ട്. അത്തരത്തില്‍ മയിലിനെ കറിവച്ച് വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. തെലുങ്കനയിലെ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളാവട്ടെ പരമ്പരാഗത മയില്‍ കറി റെസിപ്പി എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പങ്കുവച്ചത് . പിന്നീട് ഈ യുവാവിനെ തേടിയുള്ള തിരച്ചിലായി. ഇന്ത്യയുടെ ദേശീയ പക്ഷിയും 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പക്ഷിയുമാണ് Read More…

Crime

ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി നടന്നത് പോലീസുകാരന്‍ ചമഞ്ഞ് ; ഫോണില്‍ നിറയെ അശ്ളീല വീഡിയോകളും

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് അതിന് പിന്നാലെ മറ്റൊരു ഡോക്ടറെയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചികിത്സ വൈകിയാല്‍ ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ നടന്നത് ഇവിടെ ആവര്‍ത്തിക്കുമെന്ന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി.ചികിത്സയ്ക്കായി ഇയാള്‍ വെള്ളിയാഴ്ച രാത്രി പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ഭട്ടര്‍ സ്റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ പോയിരുന്നു. മദ്യപിച്ച നിലയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ച ഇയാള്‍ ‘ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ എന്താണ് സംഭവിച്ചതെന്ന് Read More…

Crime

മകളുമായി ഒളിച്ചോടിയ യുവാവിന്റെ സഹോദരിയെ പിതാവും മകനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ലുധിയാന: മകള്‍ പ്രണയിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്, മറ്റൊരു കൂട്ടാളി സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെ ടിബ്ബ റോഡ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നത് മെയ് ഒന്നിന് ആണെങ്കിലും ഇരയ്ക്ക് ഏറ്റ കടുത്ത മാനസികാഘാതമാണ് കേസ് ഇത്രയും Read More…

Crime

പതിന്നാലാം വയസ്സില്‍ ലൈംഗിക അടിമ; ദിനംപ്രതി ബലാത്സംഗത്തിന് ഇര, യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

വെറും 14 വയസ്സുള്ളപ്പോള്‍ മുതല്‍ ലൈംഗിക അടിമയായി ഉപയോഗിക്കപ്പെടുകയും പലരും വില്‍ക്കുകയും വില നല്‍കി വാങ്ങുകയും വീണ്ടും വീണ്ടും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇറാഖില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ കാലത്ത് പിടികൂടപ്പെട്ട യസീദി പെണ്‍കുട്ടികളില്‍ പെടുന്ന 24 കാരിയായ കോവന്റേതാണ് തുറന്നു പറച്ചില്‍. ന്യൂനപക്ഷ മതമായ യസീദി ആചരിക്കുന്നതിനാല്‍ താന്‍ അനുഭവിച്ച ഭീകരതയെക്കുറിച്ച് കോവന്‍ ഇപ്പോഴാണ് തുറന്നു പറഞ്ഞത്. ഐസിസ് ഉന്മാദികളുടെ ലൈംഗിക പീഡനത്തില്‍ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ഇപ്പോള്‍ പെണ്‍കുട്ടി. കോവനെ 14 വയസ്സുള്ളപ്പോള്‍ Read More…

Crime

തോക്ക് ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; പിന്നാലെ ജയില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി പല തരത്തിലുള്ള റീല്‍സുകളും നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. ഇപ്പോള്‍ തോക്കുമായി നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ തിഹാര്‍ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നു. അസിസ്റ്റന്റ് സുപ്രണ്ട് ദീപക് ശര്‍മ്മയ്ക്കെതിരെയാണ് നടപടി. ജയില്‍ വകുപ്പ് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്. കൈയില്‍ തോക്കുമായി മറ്റ് മൂന്ന് പേര്‍ക്കൊപ്പം ‘ ഖല്‍നായക് ഹൂന്‍ മെയ്’ എന്ന ബോളിവുഡ് ഗാനത്തിന് ദൂപക് ശര്‍മ്മ നൃത്തം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ നൃത്തത്തിനിടയില്‍ തോക്കെടുത്ത് മുന്നിലുള്ള ആളിന് നേരേ Read More…