ദാമോ: മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ വിദ്യാഭ്യാസതട്ടിപ്പുകളില്‍ ഒന്നില്‍ ഇരട്ടസഹോദരിമാര്‍ ഒരേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുത്തത് രണ്ട് അദ്ധ്യാപകജോലി. 18 വര്‍ഷമായി രണ്ടുപേരും സര്‍ക്കാര്‍സ്‌കൂളില്‍ ജോലിചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 18 വര്‍ഷമായി അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന ഇവരില്‍ ഒരാളെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ മറ്റേയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദീപേന്ദ്ര സോണിയുടെ ഭാര്യ രശ്മി എന്ന സഹോദരിമാരില്‍ ഒരാളെയാണ് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിജയ് സോണിയുടെ ഭാര്യ രശ്മിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഓരോ സഹോദരിയും അവരുടെ തട്ടിപ്പ് കാലയളവില്‍ Read More…
ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
പശ്ചിമ ബംഗാളിൽ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. നാദിയ ഗ്രാമത്തിൽ മെയ് രണ്ടിന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുലർച്ചെ 3 മണിയോടെ ഭർത്താവ് ബാപ്പൻ ഷെയ്ഖ് ഭാര്യ മധു ഖാട്ടൂണിന്റെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മധു അപകടം നടന്നയുടൻ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി ആക്രമണ വിവരം അറിയിച്ചു. ഒരവസരം കിട്ടിയാൽ ഞാൻ മൂക്ക് കടിച്ച് തിന്നും എന്ന് ഭർത്താവ് പറയാറുണ്ടായിരുന്നുവെന്ന് മധു പോലീസിനോട് വെളിപ്പെടുത്തി. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും ഇപ്പോഴാണ് കാര്യം Read More…
ഈശ്വരാ മൂർഖനെ ആണല്ലോ ചവിട്ടിയത്! മോഷ്ടിക്കാൻ ശ്രമം, കള്ളന്മാരെ പഞ്ഞിക്കിട്ടു- വീഡിയോ
സമാധാനപരമായി ഭക്ഷണം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും റെസ്റ്ററന്റുകളിൽ എത്തുന്നത്. അത്തരത്തിൽ ആളുകൾ ശാന്തമായി അത്താഴം കഴിച്ചികൊണ്ടിരുന്ന ഒരു റെസ്റ്ററന്റ് നിമിഷ നേരങ്ങൾക്കുള്ളിൽ ഒരു ആക്ഷൻ സിനിമാ രംഗമായി മാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഷ്ടിക്കാനായി രണ്ട് യുവാക്കൾ റെസ്റ്ററന്റിൽ പ്രവേശിക്കുന്നതും തുടർന്ന് നടന്ന സംഭവം വികാസങ്ങളുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ഇതിനകം 10 ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ കണ്ട് പലരും കണ്ണുതള്ളിയിരിക്കുകയാണ്. വൈറലായ വീഡിയോയുടെ തുടക്കത്തിൽ ഹെൽമെറ്റ് ധരിച്ച രണ്ട് അക്രമികൾ Read More…
ഹോണടിക്കരുതെന്ന് പറഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചിട്ടു കാലിലൂടെ വാഹനം കയറ്റിയിറക്കി
ഹോണടിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കി. ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഐജിഐ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 3 ലായിരുന്നു ക്രൂരത. എസ് യു വി ഓടിച്ച 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ രാജീവ് കുമാര്‍ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുമാര്‍ പോലീസിന് നല്‍കിയ മൊഴി അനുസരിച്ച് അക്രമി ഒരു മഹീന്ദ്ര ഥാര്‍ ജീപ്പിലാണ് സ്ഥലത്തേക്ക് വന്നത്. ഇയാള്‍ ഉച്ചത്തില്‍ Read More…
എം.ബി.ബി.എസ് ബിരുദം വ്യാജം ? ‘പറ്റിച്ചു ജീവിക്കുന്നത് എന്റെ മിടുക്ക്’; കാർത്തിക പ്രദീപിന്റെ ഓഡിയോ സന്ദേശം പുറത്ത്
ഇൻസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള വിദേശത്ത് ജോലി വാഗ്‌ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്‌റ്റിലായ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കാർത്തിക പ്രദീപിന്റെ എം.ബി.ബി.എസ് ബിരുദം വ്യാജമെന്നു സൂചന. ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമയാണ് കാര്‍ത്തിക . ഇവര്‍ക്ക് എം.ബി.ബി.എസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്‌തത വരുത്തേണ്ടതുണ്ട് എന്നാണു സെന്‍ട്രല്‍ പോലീസിന്റെ നിലപാട്. യുക്രൈനില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്. മലയാളിയായ സഹപാഠിയില്‍നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന് യുക്രൈനിലെ പഠനം Read More…
ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ സ്വയം വെടിവെച്ചു മരിച്ചു
വിവാഹത്തിനുശേഷം മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇസബെല്‍ കോള്‍സ് തന്റെ ഭര്‍ത്താവ് ക്രിസ്റ്റഫറിനെ ഒരു ഡേറ്റിംഗ് ആപ്പിലാണ് കണ്ടുമുട്ടിയത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും വിവാഹിതരായതിന്റെ ത്രില്ലിലായിരുന്നുവെന്ന് 32 കാരി പറഞ്ഞു. ഹണിമൂണിനായി അവര്‍ ബീച്ച് ഫ്രണ്ട് മ്യൂസിക് ഫെസ്റ്റിവലിലേക്ക് പോകാന്‍ തിരഞ്ഞെടുത്തു. അത് ‘തികഞ്ഞ ഹണിമൂണ്‍’ ആയിരുന്നുവെന്ന് കോള്‍സ് പറയുന്നു. അവര്‍ തിരിച്ചെത്തി ഒരു ദിവസം Read More…
ബന്ദിയാക്കി, ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ യുവാക്കള്‍ ബലാത്സംഗം ചെയ്തു
പട്‌നയ്ക്കു സമീപം ഷാപൂരിൽ ഭർത്താവിന്റെ മുന്നിൽ ഭാര്യയെ യുവാക്കള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. പോലീസ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഷാപൂര്‍ ദേര ഗ്രാമത്തില്‍ ഒരു പരിപാടി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ദിഗ്വാര റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെത്തിയതായിരുന്നു ഭര്‍ത്താവ്. ദമ്പതികളെ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ അക്രമികള്‍ അവരെ റെയില്‍വേ സ്റ്റേഷനിലേക്ക് അവരെ നയിക്കുന്നതിനുപകരം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഭര്‍ത്താവിനെ ബന്ദിയാക്കി. കണ്‍മുന്നില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കി. Read More…
നഗ്ന ചിത്രങ്ങള്‍, ഇന്‍സ്റ്റയിലെ ‘XXXX സ്വര്‍ഗം’; ശരത് ഗോപാലിനെ പൊക്കി അകത്തിട്ട് സൈബര്‍ പൊലീസ്
ഫോളോവേഴ്സിനെ കൂട്ടാന്‍ ഇക്കിളിപ്പെടുത്തുന്ന കണ്ടന്‍റുകളിട്ട ‘XXXX സ്വര്‍ഗം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയെ കൊച്ചി സൈബര്‍ പൊലീസ് പൊക്കി അകത്താക്കി. പറവൂർ മനക്കപ്പടി സ്വദേശി ശരത് ഗോപാലിനെയാണ് പൊലീസ് ജയിലിലാക്കിയത്. പ്രമുഖ അഭിനേത്രിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോസും വീഡിയോകളുമാക്കി മാറ്റി പോസ്റ്റ് ചെയ്താണ് ശരത്ത് കണ്ടന്‍റുകളുണ്ടാക്കിയിരുന്നത്. മൂന്ന് മാസത്തിനിടെ യുവാവ് പോസ്റ്റ് ചെയ്തത് 49 ചിത്രങ്ങള്‍. ചുരുങ്ങിയ സമയംകൊണ്ട് പേജിന് ഫോളോവേഴ്സ് പതിനായിരം കടന്നു. ശല്യം സഹിക്കാന്‍ വയ്യാതെ നടി ജനുവരിയില്‍ കൊച്ചി സിറ്റി സൈബര്‍ Read More…
കണ്ണിൽ മുളകുപൊടി വിതറി 50,000 രൂപയുമായി കടന്ന് കള്ളൻ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ പട്ടാപ്പകൽ മൊബൈൽ ഷോപ്പിൽ നിന്ന് 50,000 രൂപ കവർന്നെടുത്ത് മോഷ്ടാവ്. ബുധനാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൊബൈൽ കടയുടമയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ചക്കാരൻ പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വീഡിയോയിൽ കവർച്ചക്കാരൻ പണവുമായി ഓടുന്നതും കടയുടമ പിന്തുടരുന്നതും വീഡിയോയിൽ കാണാം. ബിജ്‌നോറിലെ സുഹൈൽ എന്നയാളുടെ മൊബൈൽ കടയിലാണ് കവർച്ച നടന്നത്. സ്ഥിരം ഉപഭോക്താവെന്ന വ്യാജേന ഒരാൾ സുഹൈലിൻ്റെ മൊബൈൽ കടയിൽ കയറിയതാണ് സംഭവം. റിപ്പോർട്ടുകൾ Read More…














