Celebrity

കോട്ടിനുള്ളില്‍ മദാമ്മയെ ഒളിപ്പിച്ച പോലെ ; കരണ്‍ജോഹര്‍ അണിഞ്ഞ ടൈയുടെ വില ഞെട്ടിക്കും…!

ബോളിവുഡിലെ നമ്പര്‍വണ്‍ സംവിധായകരില്‍ ഒരാളും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ വിചിത്രമായ കാര്യങ്ങളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ്. പരിപാടികള്‍ക്കായി അദ്ദേഹം തെരഞ്ഞെടുക്കാറുള്ള അക്സസറികളും അദ്ദേഹത്തിന്റെ ട്രെന്‍ഡിയായ ഫാഷന്‍ സെന്‍സും ചലച്ചിത്രമേഖലയില്‍ പ്രശസ്തമാണ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ആഡംബര സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാദറിന്റെ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം ധരിച്ച ബീജ് സ്യൂട്ടും ഒരു സുന്ദരി ബ്രെയ്ഡഡ്-ഹെയര്‍ ടൈയും ഷോയില്‍ തരംഗമായി. View this post on Instagram A post shared by Karan Johar (@karanjohar) ലേബല്‍ Read More…

Celebrity

‘ ഉണര്‍ന്നാലുടന്‍ അന്ന് കഞ്ചാവ് വേണം, മരിച്ചുപോകുമെന്ന് കരുതിയ നാളുകള്‍ – ജസ്റ്റിന്‍ ബീബര്‍

ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് ജീവനും ജീവിതവും നഷ്ടമായ നിരവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ലഹരി ഉപയോഗം കുറയ്ക്കാത്തതിനാല്‍ മരണത്തിലേക്ക് വഴുതിവീഴേണ്ടതായി വന്നിവരുമുണ്ട്. ഇപ്പോഴിതാ കടുത്ത ലഹരി ഉപയോഗം തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങലെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി ആരാധകരുള്ള പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ചെറുപ്പത്തില്‍ തന്നെ ലോക പ്രശസ്തി നേടിയ ജസ്റ്റിന്‍ വളരെ പെട്ടെന്ന് തന്നെ ലഹരിയില്‍ അടിമപ്പെടുകയായിരുന്നു.എന്നാല്‍ ഒരു ഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം അതിര് കടന്നതോടെ രാത്രിയില്‍ ബോഡിഗാര്‍ഡുകള്‍ കൃത്യമായ Read More…

Celebrity

അക്ഷയ് 10,000 രൂപ കൂലിനല്‍കി; അപ്രതീക്ഷിത ഓട്ടത്തെക്കുറിച്ച് മുംബൈയിലെ ഓട്ടോഡ്രൈവര്‍

ലോകത്ത് ഉടനീളം അനേകം ആരാധകരുള്ള ബോളിവുഡിലെ ആക്ഷന്‍ ഹീറോമാരില്‍ ഒരാളാണെങ്കിലും അക്ഷയ് കുമാറിന്റെ മാനുഷികമായ മറ്റൊരുവശം ആരാധകര്‍ക്ക് അത്ര പരിചയം കാണാനിടയില്ല. അതിന് ഒരു ഉദാഹരണമായി മാറുന്നുണ്ട് മുംബൈയിലെ ആദ്യത്തെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്ന് കരുതുന്ന ഛായാ മോഹിതെയുമായുള്ള താരത്തിന്റെ കണ്ടുമുട്ടല്‍. സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു അക്ഷയ് കുമാറും അദ്ദേഹത്തിന്റെ ആരാധനാപാത്രമായ ഓട്ടോറിക്ഷാ തൊഴിലാളിയും തമ്മിലുള്ള കൂടിക്കാഴ്ച. മുംബൈയിലെ ആദ്യത്തെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ ഒരാള്‍ എന്ന നിലയിലുള്ള ഛായയുടെ വീഡിയോ കണ്ടത് മുതലാണ് അക്ഷയ് Read More…

Celebrity

നടന്‍ പ്രഭാസിന്റെ വിവാഹം ഉടനെന്ന് സൂചന; വിവരം പങ്കുവെച്ച് താരത്തിന്റെ അമ്മായി

ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലര്‍മാരില്‍ ഒരാളാണ് പ്രഭാസ്. എല്ലാ വിവാഹ കിംവദന്തികളും നിഷേധിച്ച് താരം എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. എന്നിരുന്നാലും, പ്രഭാസിന്റെ അമ്മായിയും ഇതിഹാസ നടനുമായ കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമള ദേവി അടുത്തിടെ അദ്ദേഹത്തിന്റെ വിവാഹ ആലോചനകളെക്കുറിച്ചുള്ള ഒരു പ്രധാന സൂചന നല്‍കി. വിജയവാഡയിലെ കനക ദുര്‍ഗ്ഗാ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ നടന്റെ വിവാഹ ആലോചനകളെക്കുറിച്ച് നടി പറഞ്ഞു. കല്‍ക്കി 2898 എഡി താരത്തിന്റെ ദീര്‍ഘകാലമായി കാത്തിരുന്ന വിവാഹ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അവര്‍ Read More…

Celebrity Featured

ഈ ഗായകന്റെ ആദ്യകാല ആല്‍ബത്തില്‍ താരസുന്ദരി തമന്നയെ കണ്ടുപിടിക്കാമോ? വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വൈറല്‍

‘ഇന്ത്യന്‍ ഐഡല്‍’ എന്ന ടിവി റിയാലിറ്റി ഷോയിലെ ആദ്യ വിജയിയെന്ന നിലയില്‍ പ്രശസ്തനായ ഗായകനാണ് അഭിജിത്ത് സാവന്ത്. 1990-കാലഘട്ടത്തില്‍ യുവാക്കളുടെ ഹരമായിരുന്നു അഭിജിത്ത് സാവന്ത്. തന്റെ ജന്മദിനം ആഘോഷിയ്ക്കുന്ന സന്തോഷത്തിലാണ് ഗായകന്‍ ഇപ്പോള്‍. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ അഭിജിത്തിന്റെ മുന്നേറ്റം 2005-ലായിരുന്നു. എന്നാല്‍ അഭിജിത്തിന്റെ ആദ്യകാല സംഗീത ആല്‍ബത്തില്‍ ഇന്നത്തെ ഒരു താരസുന്ദരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റാരുമല്ല മില്‍ക്കി ഗേള്‍ തമന്ന ഭാട്ടിയ ആയിരുന്നു ഈ സുന്ദരി. ‘ലാഫ്സണ്‍ മേ’ എന്ന സംഗീത ആല്‍ബത്തിലാണ് Read More…

Celebrity

ഇടവേളയ്ക്ക് ശേഷം റേസിംഗിലേക്ക് തിരിച്ചു വരുന്ന തല അജിത് ;  കുറിപ്പുമായി ഭാര്യ ശാലിനി

തമിഴിലെ സൂപ്പര്‍സ്റ്റാറാണ് ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിയ്ക്കുന്ന അജിത് കുമാര്‍. നിരവധി ഹിറ്റുകളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചത്. മികച്ച നടന്‍ മാത്രമല്ല ഒരു പ്രൊഫഷണല്‍ റേസര്‍ കൂടിയാണ് താരം. 2002-ലെ ഫോര്‍മുല മാരുതി ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയതിന് ശേഷം 2003-ല്‍ അജിത് കുമാര്‍ ഒരു റേസിംഗ് താരമായി മാറി. മാത്രമല്ല, ഇന്റര്‍നാഷണല്‍ അരീനയിലും FIA ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്ത ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാള്‍ കൂടിയാണ് ഈ നടന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം മോട്ടോര്‍ റേസിംഗിലേക്കുള്ള തിരിച്ചു Read More…

Celebrity

ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിയല്‍; നതാസ തിരിച്ചെത്തുന്നു, പുതിയ ഗ്ലാമര്‍ ഡാന്‍സുമായി താരം

ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞ് നാട്ടിലേക്ക് പോയ നതാസ സ്റ്റാന്‍കോവിക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. നാട്ടില്‍നിന്നും മടങ്ങിയെത്തിയ താരം സിനിമയിലെ തന്റെ കരിയര്‍ മുമ്പോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിലാണ്. ഒക്ടോബര്‍ 11-ന്, നതാസ സ്റ്റാന്‍കോവിച്ച് തന്റെ പുതിയ ഗാനം ‘തേരെ കര്‍ക്കേ’ പുറത്തുവിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗാനത്തിന്റെ പരസ്യവുമായി നടി സോഷ്യല്‍ മീഡിയയില്‍ എത്തി. പ്രീതിന്ദര്‍ ആലപിച്ച ഒരു ഗാനത്തിലൂടെ താന്‍ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാനത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, നതാസ ഒരു തിരിച്ചുവരവ് അടിക്കുറിപ്പ് എഴുതി, ‘മൈക്ക് ഡ്രോപ്പിനേക്കാള്‍ Read More…

Celebrity

ഐശ്വര്യ-അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ സല്‍മാനെ കണ്ട് ആരാധ്യ ബച്ചന്‍ ? വീഡിയോ വൈറല്‍

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെയും ഐശ്വര്യ റായിയുടേയും പ്രണയകഥ അവരെ പോലെ തന്നെ ഒരു കാലത്ത് ആരാധകരും ആഘോഷമാക്കിയ ഒന്നാണ്. 1999-ലെ റൊമാന്റിക് ഡ്രാമയായ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സല്‍മാനും ഐശ്വര്യയും ഡേറ്റിംഗ് ആരംഭിച്ചത്. സല്‍മാന്‍ ഒരു മദ്യപാനിയായിരുന്നെന്നും മദ്യപിച്ച് വാക്കാലും ശാരീരികമായും വൈകാരികമായും തന്നെ ഉപദ്രവിച്ചുവെന്നും ഐശ്വര്യ ആരോപിച്ചതിനെത്തുടര്‍ന്ന് 2002-ല്‍ അവര്‍ പിരിഞ്ഞു. ഇരുവരുടേയും വേര്‍പിരിയലിന് ശേഷം സല്ലു മറ്റൊരു വിവാഹം കഴിച്ചില്ല. എന്നാല്‍ ഐശ്വര്യ പിന്നീട് അഭിഷേക് Read More…

Celebrity

സ്തനാര്‍ബുദ പോരാട്ടത്തിനിടയില്‍ റാംപില്‍ പതറാതെ ചുവട് വെച്ച് ഹിന ഖാന്‍

സ്തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഹിനാ ഖാന്‍ വീണ്ടും റാംപിലെത്തി. പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്രയ്ക്ക് വേണ്ടിയാണ് താരം റാംപിലെത്തിയത്. എന്നാല്‍ താന്‍ ഒരു ദുരന്തകാലം അതിജീവിച്ചു വരികയാണെന്ന് നടി പറഞ്ഞു. ” ഇത് എന്റെ ജീവിതത്തിന്റെയും പ്രതിരോധത്തിന്റെയും ആഘോഷമാണ്. ഇന്ത്യയുടെ ആത്മാവിനെ അഭിവാദ്യം ചെയ്യുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നമ്മള്‍ എതെങ്കിലും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് അല്ലെങ്കില്‍ അത് അതിജീവിച്ചവരാണ് ഞാനും ഒരു ദുരന്തകാലം അതിജീവിച്ചുവെന്നാണ് ഹിന പറഞ്ഞത്. അർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ചും താരം Read More…