വിവാഹ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കി തെന്നിന്ത്യൻ താരം ഹൻസിക മൊത്വാനി. ഭർത്താവ് സോഹേൽ ഖതൂരിയയുമായി വിവാഹമോചിതയാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹൻസിക പോസ്റ്റുകൾ നീക്കം ചെയ്തത്. നിലവിൽ ഹൻസിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്. ഇതും വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. സോഹേൽ ഖതൂരിയ തന്റെ സമൂഹമാധ്യമ പ്രൊഫൈൽ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ഹൻസികയും Read More…
‘ഓരോ അമ്മയുടേയും യാത്ര വ്യത്യസ്തവും മനോഹരവുമാണ്’, മക്കളെ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് ചിന്മയി
മുലയൂട്ടലിന്റെ പ്രാധാന്യത്തേക്കുറിച്ച് അവബോധം പകരാൻ വേണ്ടിയാണ് ഓഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയിലും രോഗപ്രതിരോധശേഷിയിലും മുലപ്പാലിന്റെ സ്ഥാനം വലുതാണ്. ലോകമുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മക്കളെ പാലൂട്ടുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗായിക ചിന്മയി. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് രണ്ടുമക്കളെയും മുലയൂട്ടുന്ന ചിത്രം ചിന്മയി പങ്കുവെച്ചത്. രണ്ടുമക്കൾക്കും ഒരേസമയം മുലയൂട്ടുന്നത് താൻ ഇഷ്ടപ്പെട്ടിരുന്ന കാര്യമാണെന്നു പറഞ്ഞാണ് ചിന്മയി കുറിപ്പ് ആരംഭിക്കുന്നത്. കിടന്നും നിന്നും ഇരുന്നും ചാഞ്ഞുമൊക്കെ അവരെ മുലയൂട്ടിയിട്ടുണ്ട്. നിങ്ങൾക്ക് വേണമെന്നുതോന്നുന്ന ഏത് പൊസിഷനിലും കുഞ്ഞുങ്ങളെ മുലയൂട്ടാമെന്നും ഓരോ Read More…
മൃണാള്‍ ഠാക്കൂറുമായി നടന്‍ ധനുഷ് ഡേറ്റിംഗിലോ? ഇരുവരും പതിവായി ഒരുമിച്ച് …
നടിയും സംവിധായികയുമായ ഐശ്വര്യാ രജനീകാന്തുമായി വേര്‍പിരിഞ്ഞ ശേഷം ധനുഷ് സിംഗിളായിട്ട് തുടരുകയാണ്. അനേകം നടിമാരുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് കേള്‍ക്കുമ്പോഴും താരം കാര്യമായി യാതൊരു പ്രതികരണവും നടത്തുന്നില്ല. എന്നാല്‍ നടി മൃണാള്‍ ഠാക്കൂറുമായി താരം ഡേറ്റിംഗിലാണെന്ന വിവരത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആരാധകര്‍. അനേകം പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ഇതിന് കാരണം. ഓഗസ്റ്റ് 1 ന് ഇരുവരും പങ്കെടുത്ത മൃണാളിന്റെ ജന്മദിന പാര്‍ട്ടിയില്‍ ധനുഷ് പങ്കെടുത്തതോടെയാണ് എല്ലാം ആരംഭിച്ചത്. അതിനുമുമ്പ്, മൃണാല്‍ Read More…
അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തോ ? ; കിംവദന്തികളോട് പ്രതികരിച്ച് തമന്ന
നടി തമന്ന ഭാട്ടിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പല കിവംദന്തികളും പ്രചരിക്കാറുണ്ട്. വിജയ് വർമ്മയുമായുള്ള രണ്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയും ഇതുണ്ടായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖുമായി വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടിന് അല്‍പം പഴക്കമുണ്ടെങ്കിലും ഈ വാര്‍ത്തയോട് ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ തമന്ന സംസാരിച്ചു. “നിങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുമായി മാധ്യമങ്ങൾ നിങ്ങളെ ബന്ധിപ്പിക്കുമ്പോൾ അത് വളരെ അരോചകമാണ്,” യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മാധ്യമങ്ങള്‍ പടച്ചുവിടുന്ന ബന്ധങ്ങളോടുള്ള തന്റെ അസ്വസ്ഥത നടി Read More…
70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയി; ലണ്ടന്‍ വിമാനത്താവളത്തിനെതിരേ ഉര്‍വ്വശി റൗട്ടേല
ലണ്ടന്‍ വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തി താന്‍ വന്‍ മോഷണത്തിന് ഇരയായതായി ബോളിവുഡ് നടി നടി ഉര്‍വശി റൗട്ടേലയുടെ പരാതി. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടങ്ങിയ തന്റെ ആഡംബര സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടതായിട്ടാണ് നടി അധികൃതര്‍ക്ക് പരാതി നല്‍കിയത്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു നടി ലണ്ടനില്‍ എത്തിയത്. തന്റെ ബാഗ് ബാഗേജ് ബെല്‍റ്റ് ഏരിയയില്‍ നിന്ന് നേരിട്ട് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച നടി വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായമില്ലാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയും Read More…
ഈ ക്രിക്കറ്റ് താരം തന്റെ സ്‌കൂള്‍ പ്രണയിനിയെ വിവാഹം കഴിച്ചു ; ഇപ്പോള്‍ അവള്‍ കോടികളുടെ ബിസിനസ്സ് നടത്തുന്നു
കളിക്കളത്തിലെ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് പേരുകേട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷാര്‍ദുല്‍ താക്കൂര്‍ ഇപ്പോള്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ്. താരം കളിക്കളത്തില്‍ മികവ് പ്രകടിപ്പിക്കുമ്പോള്‍ ഭാര്യ മിത്താലി പരുല്‍ക്കര്‍ ബിസിനസിലും ശ്രദ്ധ നേടുകയാണ്. ഒരു ചെറിയ സംരംഭമായി തുടങ്ങിയ മിത്താലി ഇപ്പോള്‍ കോടിക്കണക്കിന് വിലമതിക്കുന്ന ഒരു ബേക്കറി ബിസിനസിന്റെ ഉടമയാണ്. ബി.കോം ബിരുദധാരിയായ മിത്താലി ബിസിനസ് ലോകത്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. കമ്പനി സെക്രട്ടറിയായാണ് ആദ്യം കരിയര്‍ ആരംഭിച്ചതെങ്കിലും, താമസിയാതെ സ്വന്തം ബിസിനസിലേക്ക് താരമിറങ്ങി. മഹാരാഷ്ട്രയിലെ സ്‌കൂള്‍ Read More…
അനീറ്റാ പദ്ദയുടെ അടുത്ത സിനിമ ഏതാണ്? ന്യായ് സയാരയ്ക്ക് മുമ്പ് കരാര്‍ ചെയ്ത സിനിമ
ബോളിവുഡിലെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റ് സയാരയുടെ വിജയം ശരിക്കും ഗുണമായത് നായികയായി അഭിനയിച്ച അനീറ്റാ പദ്ദയ്ക്കാണെന്ന് തോന്നുന്നു. നടിയെക്കുറിച്ചും അവരുടെ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് ആകാംഷ തുടങ്ങിയിട്ടുണ്ട്. നടിയുടെ അടുത്ത സിനിമ ഏതാണെന്നാണ് ഇവര്‍ക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. അനീറ്റയുടെ അടുത്ത റിലീസ് നിത്യ മെഹ്റ സംവിധാനം ചെയ്ത ന്യായ് ആണ്. അനീറ്റ സൈയാര ഒപ്പിടുന്നതിന് മുമ്പ് കരാറായ പ്രോജക്റ്റാണ്! നിത്യ മെഹ്റയും അവരുടെ ഭര്‍ത്താവ് കരണ്‍ കപാഡിയയും ചേര്‍ന്ന് സംവിധാനം ചെയ്ത ഒരു സ്ട്രീമിംഗ് പ്രോജക്റ്റാണ് Read More…
തിയേറ്ററിന് മുന്നില്‍ നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി രുചി ഗുജ്ജാര്‍; വൈറലായി ദൃശ്യങ്ങള്‍
സോ ലോങ് വാലി സിനിമയുടെ പ്രിമിയറിനിടെ തിയേറ്ററിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രിമിയറിനിടെ മോഡലും നടിയുമായ രുചി ഗുജ്ജാര്‍ നിര്‍മാതാവ് കരണ്‍ സിങ്ങിനെ ചെരുപ്പൂരി തല്ലി. ഒപ്പം ആളുകളെ കൂട്ടി പ്രതിഷേധിച്ചാണ് രുചി തിയേറ്ററിലേക്ക് എത്തിയത്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്, ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരു പുതിയ ടിവി പ്രോജക്ടിനായി കരൺ സിങ് 23 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ പ്രോജക്ട് നടക്കാതിരിക്കുകയും പണം തിരികെ നൽകിയില്ലെന്നും രുചി Read More…
ഇങ്ങനെയും സാമ്യമോ? ഐശ്വര്യ റായിയുടെ പാക്കിസ്ഥാൻ അപര; ഇന്റർനെറ്റിൽ തരംഗമായി ആംന ഇമ്രാൻ
അജയ് ദേവ്ഗണിന് ശേഷം ഏറ്റവും കൂടുതൽ അപരരുള്ള നടി ഐശ്വര്യ റായിയാണെന്നതിൽ സംശയമില്ല. ‘താൽ’ നായികയായ ഐശ്വര്യ റായ് ലോക സുന്ദരിയാണ്, എന്നാൽ അവരെപ്പോലെ രൂപസാദൃശ്യമുള്ള ചില ഭാഗ്യശാലികളായ വ്യക്തികളുണ്ട്. അവരെല്ലാം ഈ സമാനത മുതലെടുത്തിട്ടുമുണ്ട്. സൽമാൻ ഖാൻ കണ്ടെത്തിയ സ്നേഹ ഉല്ലാൽ എന്ന നടി ഐശ്വര്യയുടെ അപരയായി പ്രശസ്തയായതും നമ്മൾ കണ്ടതാണ്. ഇതാ ഐശ്വര്യയുടെ സഹോദരിയെപ്പോലെ തോന്നിക്കുന്ന ഒരാളെ പരിചയപ്പെടൂ. പാകിസ്ഥാനിൽ ജനിച്ച ആംന ഇമ്രാൻ ഒരു പ്രശസ്തയായ ബ്യൂട്ടി ബ്ലോഗറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും, Read More…














