മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ Read More…
കാമുകിയുമായുള്ള യുവവ്ലോഗറുടെ സ്വകാര്യ വീഡിയോ പുറത്ത്; സുഹൃത്തിന്റെ ബ്ലാക്ക് മെയിലിംഗ് എന്ന് വ്ലോഗർ
തന്റെ പ്രണയിനിയുമൊത്തുള്ള സ്വകാര്യ രംഗങ്ങൾ പുറത്തുവന്ന സംഭവത്തില്‍ വിശദീകരണവുമായി യുവ വ്ലോഗർ സോഫിക് എസ്‌കെ. വീഡിയോ ഒരു വർഷം മുൻപുള്ളതാണെന്നും ഇക്കാര്യത്തില്‍ ആരാധകരോട് ക്ഷമാപണം നടത്തുന്നുവെന്നും വ്ലോഗർ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വന്‍തോതില്‍ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. സോഫികിന്റെ വാക്കുകൾ–‘‘എന്റെ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുകുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ഒരു വർഷം മുൻപുള്ളതാണ്. ഇപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാണ്. എന്റെ ജോലിയിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും എന്റെ വിജയം ഉൾക്കൊള്ളാൻ കഴിയാത്ത Read More…
സഞ്ജയ് ദത്തിന്റെ വിസ്‌കി ബ്രാൻഡ്: നാല് മാസത്തിനുള്ളിൽ വിറ്റഴിച്ചത് 10 ലക്ഷത്തിലധികം കുപ്പികൾ
ബോളിവുഡിലെ സഞ്ജു ബാബ എന്നറിയപ്പെടുന്ന സഞ്ജയ് ദത്ത് സിനിമ മേഖലയിലെ വലിയ താരമാണ്. എന്നാൽ ഇപ്പോൾ ബിസിനസ് ലോകത്തും അദ്ദേഹം അത്രത്തോളം വലിയ പേരായി മാറുകയാണ്. അദ്ദേഹം സ്ഥാപകരിൽ ഒരാളായ ‘ദി ഗ്ലെൻവോക്ക്’ (The Glenwalk) എന്ന സ്കോച്ച് വിസ്കി ബ്രാൻഡ്, വെറും നാല് മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം 10 ലക്ഷത്തിലധികം കുപ്പികൾ വിറ്റഴിച്ച് വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 മടങ്ങ് അധികം വിൽപനയാണ് ഇതെന്ന് കമ്പനി പറയുന്നു. അതായത്, 2024-ൽ ഇതേ കാലയളവിൽ 2 Read More…
‘ഒരു കല്യാണം കഴിച്ചാലോ? പ്രൊപ്പോസ് ചെയ്യുന്നവരോട് പറയാന്‍ ഒരു കാര്യമേയുള്ളൂ..’; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രേണു സുധി
മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ പേരാണ് രേണു സുധിയുടേത്. പിന്നീട് ഒരു കാറപടകത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോടും മക്കളോടും എല്ലാവര്‍ക്കും അനുകമ്പയും സഹതാപവുമായിരുന്നു. എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും സൈബര്‍ മീഡിയ അറ്റാക്കുകള്‍ രേണു സുധി നേരിടാന്‍ തുടങ്ങി. അതൊന്നും വകവയ്ക്കാതെ തന്റെ കരിയറാണ് അഭിനയമെന്നത് ഉറക്കെ പറഞ്ഞ് രേണു ഉറച്ചു നിന്നു. അങ്ങനെ ബിഗ് ബോസ് സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായും രേണു എത്തി. Read More…
വേദിയിൽ അമേരിക്കൻ ഗായകന്റെ പാന്റ് വലിച്ചു താഴ്ത്തി ആരാധകർ ; വീഡിയോ വൈറൽ
അമേരിക്കൻ ഗായകൻ എകോണിനോട് വേദിയില്‍വച്ച് ആരാധകർ മോശമായി പെരുമാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യാ ടൂറിന്റെ ഭാഗമായി ബെംഗളൂരുവിൽ നടന്ന പരിപാടിയ്ക്കിടെയാണ് എകോണിന് ആരാധകരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. സംഗീതപരിപാടിക്കിടെ ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്ന എകോണിന്റെ പാന്റ് വലിച്ചു താഴ്ത്തിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകരുടെ പ്രവർത്തിയിൽ അസ്വസ്ഥനായ എകോൺ പലതവണ പാന്റ് ശരിയാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സ്റ്റേജിൽ വച്ച് അദ്ദേഹത്തോട് മോശമായി പെരുമാറിയത് ശരിയായില്ല എന്നാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. Read More…
‘എനിക്ക് ബോധം നഷ്ടപ്പെടുന്നത് ഇഷ്ടമല്ല’; ആൻജിയോപ്ലാസ്റ്റി സമയത്ത് അനസ്തേഷ്യ നിരസിച്ച് സുസ്മിത സെൻ
മിസ് യൂണിവേഴ്‌സും ബോളിവുഡിലെ ഏറ്റവും പ്രചോദനാത്മക വ്യക്തിത്വങ്ങളിൽ ഒരാളുമായ സുസ്മിത സെൻ എന്നും സ്വന്തം നിലപാടുകളില്‍ ജീവിച്ച വ്യക്തിയാണ്. റെനെ, അലിഷ എന്നീ മക്കളുടെ അമ്മ, നടി, സംരംഭക എന്നീ നിലകളിൽ സുസ്മിത ധൈര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. അടുത്തിടെ അവർ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധി അവരോടുള്ള ലോകത്തിന്റെ ആരാധനയെ വർദ്ധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. സെറ്റിലുണ്ടായ പെട്ടെന്നുള്ള ആരോഗ്യപ്രശ്നം 2023 ഫെബ്രുവരിയിൽ, ജയ്പൂരിൽ ‘ആര്യ’യുടെ മൂന്നാം സീസണിന്റെ ഷൂട്ടിംഗിനിടെ, സുസ്മിതയ്ക്ക് ഒരു പ്രധാന കൊറോണറി ധമനിയിലെ തടസ്സം കാരണം കഠിനമായ Read More…
സൂപ്പര്‍താരത്തിന്റെ മകള്‍, അന്ന് ബസില്‍വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് നടി ലക്ഷ്മി
പൊതുസ്ഥലത്തും തിരക്കേറിയ സ്ഥലങ്ങളിലുംവച്ചുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പലപ്പോഴും സ്ത്രീകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടിക്കാലത്താണ് ഇത്തരം അതിക്രമങ്ങള്‍ കൂടുതലായും അനുഭവിക്കേണ്ടി വരിക . ഇത്തരം ഒരു അനുഭവം വെളിപ്പെടുത്തുകയാണ് പ്രമുഖ നടി ലക്ഷ്മി മന്‍ചു. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് ലക്ഷ്മി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആ ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായതുകൊണ്ടു തന്നെ സ്കൂളിലേക്ക് പോകാന്‍ പ്രത്യേകം വാഹനവും Read More…
സെക്സ് മെസേജ്, ആസിഡ് ഒഴിക്കാൻ സാധ്യത, നടൻ റെയ്ജനെതിരെ നടിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. ഇപ്പോള്‍ നടന്‍ റെയ്ജന്‍ രാജന് ആരാധികയില്‍ നിന്നും നേരിടേണ്ടി വരുന്ന അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. റെയ്ജനും മൃദുലയും ഒരുമിച്ച് അഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നതായാണ് നടിയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മൃദുല നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. മൃദുലയുടെ വാക്കുകള്‍: വളരെ പ്രധാനപ്പെട്ടൊരു കാര്യം പങ്കുവെക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ കൂടെ അഭിനയിക്കുന്നൊരാള്‍ക്ക് ലൊക്കേഷനില്‍ വച്ച് മോശം അനുഭവമുണ്ടായി. റെയ്ജന്‍ ചേട്ടനായിരുന്നു Read More…
‘ എഐ ഉപയോഗിച്ച് നിര്‍മിച്ച അശ്ലീലചിത്രം പ്രചരിക്കുന്നു, എന്റെ മകന്‍ ഇതു കണ്ടാല്‍ എന്ത് കരുതും? വൈറൽ താരം ഗിരിജാ ഓക്ക്-വീഡിയോ
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായ താരമാണ് നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ആരോ മോര്‍ഫ് ചെയ്ത് എഐ ഉപയോഗിച്ച് നിര്‍മിച്ച തന്റെ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണെന്ന് ഗിരിജ. ‘‘കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത് തീര്‍ത്തു ഭ്രാന്തമായ കാര്യങ്ങളാണ്. ഒരേസമയം ഇത് അടിപൊളിയും ഭ്രാന്തുമാണ്. പൊടുന്നനെയാണ് എനിക്ക് വലിയ ശ്രദ്ധ ലഭിക്കുന്നത്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.’’ Read More…














