Celebrity Featured

ജീവിതത്തിൽ പൂർണത നേടാൻ ഭർത്താവ് വേണമെന്നില്ല: വിവാഹമോചനത്തില്‍ മനസ്സ് തുറന്ന് നടി ഷെഫാലി ഷാ

സിനിമകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും കരുത്തുറ്റ പ്രകടനങ്ങളിലൂടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് നടി ഷെഫാലി ഷാ ഇപ്പോൾ. എന്നാൽ ഈ വിജയങ്ങൾക്കിടയിൽ വൈകാരികമായ പോരാട്ടങ്ങളുടെയും കഠിനമായ തീരുമാനങ്ങളുടെയും വലിയൊരു കഥയുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും താൻ അനുഭവിച്ച വൈകാരിക പീഡനങ്ങളെക്കുറിച്ചും ഷെഫാലി തുറന്നു പറഞ്ഞു ആദ്യവിവാഹത്തിലെ കയ്പേറിയ അനുഭവങ്ങള്‍ നടി ഷെഫാലി ഷാ പങ്കുവച്ചു. ജീവിതം പൂര്‍ണമാവാന്‍ ഭര്‍ത്താവിന്‍റെ ആവശ്യമില്ലെന്നും നമുക്ക് നാം തന്നെ മതിയെന്നും ഷെഫാലി ഷാ Read More…

Celebrity

‘രഹസ്യമായി പ്രസവിച്ചു എന്നുവരെ പറഞ്ഞു’; രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തെ കുറിച്ച് പൂനം കൗർ

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടുത്തി ഉയരുന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭിനേത്രി പൂനം കൗർ. രാഹുലിനെ കണ്ടത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട് മാത്രമാണെന്നും അദ്ദേഹവുമായി വ്യക്തിപരമായ യാതൊരു ബന്ധവുമില്ലെന്നും തെലുങ്ക് നടിയായ പൂനം കൗർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൂനം മനസ്സ് തുറന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചു നടന്നതിനെ മോശമായി ചിത്രീകരിച്ചതിനെ പൂനം വിമർശിച്ചു. താൻ വീഴാൻ പോയപ്പോൾ സഹായിച്ചതായിരുന്നു Read More…

Celebrity

സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ്സായി അഹാന; ചിത്രം സൈബറിടത്ത് വൈറല്‍

യാത്രാവേളകളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ആവേശത്തിലാക്കാറുണ്ട് നടി അഹാന കൃഷ്ണകുമാര്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം പുതുവർഷത്തിലെ തന്റെ ആദ്യ യാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന ഡെസ്റ്റിനേഷൻ ശ്രീലങ്കയാണ്‌. സ്വിം സ്യൂട്ടിലുള്ള അഹാനയുടെ ചിത്രം ഇപ്പോള്‍ സൈബറിടത്ത് വൈറലായിരിക്കുന്നത്. ശ്രീലങ്കൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുത്തന്‍ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്. ശ്രീലങ്കയുടെ സൗന്ദര്യവും താമസത്തിനായി തിരഞ്ഞെടുത്ത റിസോർട്ടിലെ കാഴ്ചകളും ആ രാജ്യത്തെ തനതു വിഭവങ്ങളുമൊക്കെ ചിത്രങ്ങളാക്കി പകർത്തി സമൂഹ Read More…

Celebrity

പ്രിയങ്കയുടെ മകന്‍ റെയ്ഹാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, അവീവയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും പോസ്റ്റില്‍

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ റെയ്ഹാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രാജസ്ഥാനിലെ രന്തംബോറിലായിരുന്നു ചടങ്ങുകൾ. റെയ്ഹാന്റെ സമൂഹ മാധ്യമ പോസ്റ്റ് പ്രകാരം ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളതാണ്. റെയ്ഹാൻ‌ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്. റെയ്ഹാനും Read More…

Celebrity

‘റിലേഷൻഷിപ്പ് പൊട്ടി പാളീസായി, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി..’; പൊട്ടിക്കരഞ്ഞ് ‘വെറും വർഷ’…

നടിയായും അവതാരകയായുമെല്ലാം മലയാളികള്‍ക്ക് പരിചിതയാണ് വര്‍ഷ രമേശ്. സോഷ്യല്‍ മീഡിയ താരമായ വര്‍ഷയെ എല്ലാവരുമറിയുന്നത് വെറും വര്‍ഷ എന്ന പേരിലായിരിക്കും. റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള വര്‍ഷയുടെ പുതിയ വിഡിയോ പക്ഷെ വേദനിപ്പിക്കുന്നതാണ്. തന്റെ 2025 നെക്കുറിച്ചാണ് വര്‍ഷ വിഡിയോയില്‍ സംസാരിക്കുന്നത്. 2025 തനിക്ക് നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വര്‍ഷമാണെന്നാണ് വര്‍ഷ പറയുന്നത്. റിലേഷന്‍ഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്ത വര്‍ഷമാണ് 2025 എന്നാണ് വര്‍ഷ പറയുന്നത്. വൈകാരികമായി സംസാരിച്ച് Read More…

Celebrity

‘എന്റെ വണ്ടി പോണേൽ പോട്ടെ, കാത്തത് മൂന്നു പേരുടെ ജീവൻ’; നടുക്കുന്ന ദൃശ്യം പങ്കുവച്ച് പെപ്പെ

പോയവര്‍ഷം താൻ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങൾ ഓർത്തെടുക്കുകയാണ് നടന്‍ ആന്റണി വർഗീസ് (പെപ്പെ). ആരോഗ്യസംബന്ധമായ പ്രശ്നങ്ങളിലൂടെ 2025ല്‍ ഏറിയ പങ്കും ആശുപത്രിയിലും വേദനകളുമായാണ് ചിലവിട്ടത് എന്ന് താരം പറയുന്നു. നവംബര്‍ മാസത്തില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതില്‍ നിന്നും ജീവന്‍ നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും ആന്റണി പറയുന്നു. ആന്റണിയുടെ കുറിപ്പ് വായിക്കാം: ‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കയ്യിലെടുത്തു എന്നാണ് എന്റെയൊരു തോന്നൽ. ജിമ്മിലെ പരുക്ക്, ഷൂട്ടിനിടയിലെ Read More…

Celebrity

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവു‍‍ഡ് നടി; ‘ഗുരുതരമായ പാപം’ എന്ന് ജമാഅത്തെ പ്രസിഡന്റ് -വീഡിയോ

മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള ശ്രീ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് കടുത്ത വിമര്‍ശനം. പുതുവത്സരത്തിന് മുന്നോടിയായി ആയിരുന്നു നുഷ്രത്തിന്‍റെ ക്ഷേത്ര ദര്‍ശനം. പിന്നാലെ നടിയുടെ മതവും വിശ്വാസങ്ങളും ചര്‍ച്ചയായി. മുസ്‌ലിമായിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തിയ നടിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ആളുകള്‍ രംഗത്തെത്തി. ‘ഗുരുതരമായ പാപം’ എന്നാണ് നുഷ്രത്തിന്‍റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്‌ലിം ജമാഅത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞത്. ശരിഅത്ത് നിയമപ്രകാരം പൂജ നടത്തുന്നതും ചന്ദനം Read More…

Celebrity

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയേയും ഇ.ഡി. ചോദ്യംചെയ്തു, നടനൊപ്പം ഭാര്യയും ഇഡി ഓഫീസിൽ

സേവ് ബോക്‌സ് ഓണ്‍ലൈന്‍ ലേലആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയാണു നടനെ ചോദ്യംചെയ്തത്. രാവിലെ 11.40 മുതല്‍ വൈകിട്ട് 5.30 വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും ഇ.ഡി. ഓഫീസല്‍ ഹാജരായി. രണ്ടുവര്‍ഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്. ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്‌സി’ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂര്‍ Read More…

Celebrity

‘അമ്മാവാ, കൺട്രോൾ.. ‘; വേദിയിൽ പാടുന്നതിനിടെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനത്തിന് ഗായികയുടെ ചുട്ടമറുപടി വീഡിയോ

സ്റ്റേജ് മ്യൂസിക്ക് ഷോയ്ക്കിടെ പാട്ടുകാരിക്കുനേരെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം. സദസിലിരുന്ന മധ്യവയസ്‌കൻ അശ്ലീല പ്രദർശനം നടത്തിയത്തിന് പിന്നാലെ ഹരിയാന്‍വി ഗായിക പ്രഞ്ജൽ ദഹി പാട്ട് നിർത്തി സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ അയാള്‍ക്ക് ചുട്ട മറുപടി നൽകി. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നും കൺട്രോൾ ചെയ്യൂ എന്നുമായിരുന്നു യുവ ഗായിക സ്റ്റേജിൽ നിന്നു കൊണ്ട് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ Read More…