തന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് നടന്‍ സൽമാൻ ഖാൻ. അത് തികച്ചും ‘ഭായ്’ സ്റ്റൈലിൽ തന്നെ അദ്ദേഹം ആഘോഷമാക്കുന്നു. ഡിസംബർ 27-ന് സൽമാന് 60 വയസ്സ് തികയുകയാണ്. ജന്മദിനത്തിന് ഇനി വെറും 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തന്റെ പ്രായത്തെ വെല്ലുന്ന ശാരീരികക്ഷമത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജിമ്മിൽ മസിൽ പെരുപ്പിച്ച് സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ കറുത്ത വെസ്റ്റും നീല ഷോർട്സും ധരിച്ച് ജിമ്മിൽ നിൽക്കുന്ന Read More…
‘മാറിടത്തിലും പിന്‍ഭാഗത്തും കൂടുതൽ വെച്ചുകെട്ടാൻ നിർബന്ധിച്ചു, ആ സിനികളില്‍ അഭിനയിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം: രാധിക ആപ്‌തേ
തന്റെ ഉറച്ച നിലപാടുകള്‍മൂലം ധാരാളം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്ന താരമാണ് രാധിക ആപ്‌തേ. ഇപ്പോഴിതാ ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കവേ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സെറ്റിലുള്ള ഒരേയൊരു സ്ത്രീ താൻ മാത്രമായിരുന്നു എന്നും അവർ ചിത്രീകരണത്തിനിടെ ശരീരത്തിൽ കൂടുതൽ പാഡിംഗ് ചേർക്കാൻ ആവശ്യപ്പെട്ടത് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നും നടി പറഞ്ഞു. ആ സെറ്റിലെ ഒരേയൊരു സ്ത്രീ താനായിരുന്നുവെന്നും, അവിടെയുണ്ടായിരുന്നവർ Read More…
വാതുവെപ്പ് കേസ്: യുവരാജ് സിംഗ്, സോനു സൂദ്, ഉർവശി റൗട്ടേല എന്നിവരുടെ 7.9 കോടി ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, സിനിമ താരങ്ങളായ ഉര്‍വശി റൗട്ടേല, സോനു സൂദ്, ടി.എം.സി: മുന്‍ എം.പി. മിമി ചക്രബര്‍ത്തി എന്നിവരുടെതോയി മൊത്തം 7.9 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നടി നേഹ ശര്‍മ്മ, ബംഗാളി നടന്‍ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട 1,000 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് Read More…
‘വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇത്’ വീണ്ടും ദിലീപിനായി അഖില്‍ മാരാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ട വിധി വന്നതോടെ ദിലീപിനെതിരേയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ് ഒരു വിഭാഗം. ദിലീപിന്റെ സിനിമകള്‍ കാണരുതെന്നും ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും തുടങ്ങി പല രീതികളിലും പ്രതിഷേധം ഉയരുന്നു. എന്നാല്‍ സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖില്‍ മാരാര്‍ ആദ്യം മുതലേ ദിലീപ് നിരപരാധിയാണെന്ന പക്ഷക്കാരനാണ്. ഇപ്പോഴിതാ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നതിന്റെ പിന്നാലെ മറ്റൊരു പോസ്റ്റമായി വന്നിരിക്കുകയാണ് അഖില്‍ മാരാര്‍ ‘‘കേരളത്തിലെ സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ ഇത് Read More…
എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം; പരിപാടി മാറ്റി
എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ വിവാദം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയത്. നോട്ടീസ് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നത്.
കെ.എസ്.ആര്‍.ടി.സി.ബസില്‍ ദീലിപിന്‍റെ ‘ഈ പറക്കും തളിക സിനിമ; യാത്രക്കാര്‍ ചേരി തിരിഞ്ഞ് തർക്കം
പത്തനംതിട്ട: ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു. അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കും ഉള്ള പിന്തുണയെന്ന് പ്രതിഷേധിച്ച എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖര്‍ പറഞ്ഞു. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു Read More…
‘ഭർതൃവീട്ടിൽ ജീവിക്കേണ്ടവളായി വളർത്തി, മദ്യപാനം ശീലിച്ചത് ചെന്നുകയറിയ വീട്ടിൽ നിന്ന്, രാവിലെ വയറ്റിപ്പിഴപ്പിനായി ഓടണം; വെളിപ്പെടുത്തി ഉർവശി
മദ്യപാനം തുടങ്ങിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും പിന്നീടത് നിര്‍ത്താൻ പ്രയാസമായിരുന്നുവെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഉർവശിയുടെ വാക്കുകൾ: “ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ! അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ Read More…
‘സെക്‌സിന്റെ കാര്യത്തില്‍ ഞാന്‍ ഒരു വെര്‍ജിനാണ്, കാരണം…’; തുറന്നുപറഞ്ഞ് സിമ്പു
സിനിമാ ഇന്‍ഡസ്ട്രയില്‍ വലിയ ചര്‍ച്ചയായ സംഭവമാണ് നയന്‍താരയും സിമ്പുവും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും. ഇരുവരും തമ്മിലുള്ള ലിപ്പ് ലോക്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങളും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ചോര്‍ന്നത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്ന് പറയുകയാണ് ഇപ്പോള്‍ സിമ്പു. തന്‍റെ ക്യാമറയിലാണ് ചിത്രം എടുത്തതെന്നും എന്നാല്‍ എങ്ങനെയാണ് അത് ചേര്‍ന്നതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ജയ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിമ്പുവിന്‍റെ തുറന്നുപറച്ചില്‍. ‘ബാങ്കോക്കില്‍ ഒരു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് എനിക്ക് കോള്‍ Read More…
ആരാണ് രൺഝുൻ ശർമ്മ? ശശി തരൂരിനൊപ്പമുള്ള മാധ്യമപ്രവർത്തകയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
നയതന്ത്രജ്ഞനും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിനൊപ്പം സോഫയുടെ കൈപ്പിടിയിൽ ഇരിക്കുന്ന മാധ്യമപ്രവർത്തകയായ രൺഝുൻ ശർമ്മയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ആരാണ് ഈ മാധ്യമ പ്രവര്‍ത്തക എന്നാണ് ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ച. ഒറ്റ സീറ്റുള്ള സോഫയിൽ തരൂർ ഇരിക്കുന്നതും, മാധ്യമപ്രവർത്തകയായ രൺഝുൻ ശർമ്മ സോഫയുടെ കൈപ്പിടിയിൽ ഇരിക്കുന്നതും, ഒരു കൈ തരൂരിന്റെ തോളിലും മറ്റേ കൈ അദ്ദേഹത്തിന്റെ കൈയിലും വെച്ചിരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രമാണ് പല ഉപയോക്താക്കളെയും ആ നിമിഷത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഊഹിക്കാൻ പ്രേരിപ്പിച്ചത്. RT ഇന്ത്യയുടെ Read More…














