മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് റിമിയെ മലയാളികള്‍ കാണുന്നത്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി Read More…
ഇന്നലെ കണ്ടതെല്ലാം പൊയ്, ഇത് താൻ നിജം; പൂനം പാണ്ഡെ മരിച്ചിട്ടില്ല, വേദനിപ്പിച്ചതിന് മാപ്പ്- വിഡിയോ
ഇല്ല. താന്‍ മരിച്ചിട്ടില്ല, തന്റെ മരണവാർത്ത സ്വയം വ്യാജമായി സൃഷ്ടിച്ചതെന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ. അർബുദ ബോധവൽക്കരണത്തിനാണ് വ്യാജമരണവാർത്ത സൃഷ്ടിച്ചതെന്നാണ് ഇപ്പോള്‍ താരം പറയുന്നത്. ഇതോടെ ആദരാഞ്ജലികൾ അർപ്പിച്ച ആരാധകർ അങ്കലാപ്പിലായി. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ താരത്തിന്റെ മാനേജര്‍ അറിയിച്ചത്.താരത്തിന്റെ മരണം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നുണ്ടായിരുന്നു. ‘മരിക്കു’ന്നതിന് മുമ്പ് നല്‍കിയൊരു Read More…
സര്‍വിക്കല്‍ കാന്‍സര്‍; പൂനംപാണ്ഡേ മരിച്ചതായി റിപ്പോര്‍ട്ട് വിവാദനായികയുടെ വിടപറയല്‍ 32 വയസ്സില്‍
ഇന്ത്യന്‍ മോഡലിംഗ് രംഗത്തെ വിവാദനായിക പൂനം പാണ്ഡേ മരിച്ചതായി റിപ്പോര്‍ട്ട്. സര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് നടി മരണമടഞ്ഞതായി അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. ഫെബ്രുവരി 1 ന് 32 ാം വയസ്സില്‍ മരണമടഞ്ഞു എന്നാണ് വാര്‍ത്തകള്‍. ”’ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ സങ്കടമുണ്ട്.” പോസ്റ്റില്‍ പറയുന്നു. ”അവളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ജീവജാലങ്ങളും ശുദ്ധമായ സ്‌നേഹവും ദയയും കൊണ്ട് Read More…
‘രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ല’: നടി അനശ്വര
പ്രണയത്തെക്കുറിച്ചും വിവാഹത്തേക്കുറിച്ചുമൊക്കെ തന്റേതായ നിലപാടുകള്‍ ഉള്ളയാളാണ് യുവ നടി അനശ്വര. പ്രണയം, പ്രേമം, ഇഷ്ടം എന്നൊക്കെ പറയുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള ഒരു സന്ദർഭം ഏവരുടെ മനസ്സിലും ഉണ്ടാകുമെന്ന് അനശ്വര വിശ്വസിക്കുന്നത്. ഒരാളോട് തോന്നുന്ന ഇഷ്‌ടം അതിനെ പ്രണയമാണന്നൊന്നും എപ്പോഴും പറയാൻ കഴിയില്ല. ചിലപ്പോൾ അത് മറ്റൊരാളുമായുള്ള ഒരു ആകർഷണം മാത്രമായിരിക്കാം. എന്നാല്‍ പ്രണയത്തിന് തീവ്രതയേറിക്കഴിഞ്ഞാൽ ഒന്നുകൊണ്ടും അത് തകർക്കാൻ കഴിയാത്ത ഒരു വികാരമായി മാറും. ‘പ്രേമിച്ച് വിവാഹം കഴിക്കുന്നതിനോട് അനശ്വര യോജിക്കുന്നുണ്ടോയെന്ന് ചോദ്യത്തിനും അനശ്വരയ്ക്ക് ഉത്തരമുണ്ട്. ‘വിവാഹം Read More…
‘പ്ലേയിംഗ് വിത്ത് ഷാഡോ’ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷര്‍ട്ടും പാന്റും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള മാസ് ലുക്കാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മമ്മൂക്കയുടെ സ്‌റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്. ‘പ്ലേയിംഗ് വിത്ത് ഷാഡോ’ Read More…
വാശി പിടിച്ച് കുട്ടിക്കുറുമ്പി ; അനുനയിപ്പിച്ച് ശിവദ, മനോഹരമെന്ന് ആരാധകര്‍
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. മകളോടൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെയ്ക്കുകയാണ് Read More…
റൊണാള്‍ഡോയില്ലാതെ മുപ്പതാം പിറന്നാള്‍ മാലിദ്വീപില്‍ അടിച്ചുപൊളിച്ച് ജോര്‍ജ്ജീന
ഒരാളുടെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ് 30 വയസ്സ് തികയുന്നത്. ലോകത്തെ ഏറ്റവും ‘ഗ്‌ളാമറസ് വൈഫ്’ മാരില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗ്രസ് തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ജനുവരി 27 ന് 30 തികഞ്ഞ ജോര്‍ജ്ജീന മാലിദ്വീപിലാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ വിനോദസഞ്ചാരത്തിന് എത്തിയ മോഡല്‍ തന്റെ അനേകം ബിക്കിനി ചിത്രങ്ങളാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. മോഡലും ബിസിനസുകാരിയുമൊക്കെയായ ജോര്‍ജ്ജീന ആഡംബരത്തോടെ ജന്മദിനം ആഘോഷിക്കാന്‍ സ്വകാര്യ ജെറ്റ് Read More…
ജിപിയുടേയും ഗോപികയുടേയും കല്യാണ ദിവസം തന്റെ ജീവിതത്തിലെയും പ്രധാന ദിവസം ; കുറിപ്പുമായി മിയ
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റെയും വിവാഹത്തില്‍ പങ്കെടുത്ത വിശേഷങ്ങളും വീഡിയോയും ചിത്രങ്ങളുമൊക്കെ മിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് അശ്വിനും, മകന്‍ ലൂക്കയ്ക്കുമൊപ്പമാണ് മിയ വിവാഹത്തിന് എത്തിയത്. നീല സാരിയില്‍ അതി സുന്ദരിയായാണ് മിയ എത്തിയത്. വിവാഹശേഷം വധൂവരന്മാര്‍ക്ക് ആശംസകളുമായി എത്തിയപ്പോഴാണ് അന്ന് തന്റെ ജീവിതത്തിലെ പ്രധാന ദിവസമാണെന്ന് മിയയും പങ്കുവെച്ചത്. Read More…
അഭ്യൂഹങ്ങള്‍ക്ക് അവസാനം; സൂര്യയ്‌ക്കൊപ്പമുള്ള മനോഹരമായ അവധിക്കാല വീഡിയോയുമായി ജ്യോതിക
തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സപ്പര്‍താരം സൂര്യയും ജ്യോതികയും. 2006-ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2007-ല്‍ മകള്‍ ദിയയും, 2010-ല്‍ മകന്‍ ദേവും ജനിച്ചു. ഇരുവരുടേയും മക്കളുടേയും വിശേഷങ്ങളൊക്കെ ആരാധകര്‍ക്ക് അറിയാന്‍ വളരെ താല്പര്യവുമാണ്. വിശേഷങ്ങളൊക്കെ ജ്യോതിക പങ്കുവെയ്ക്കാറുണ്ട്. സൂര്യയോടൊപ്പം ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മഞ്ഞുപെയ്യുന്ന ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം. ”ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാം’ – ജ്യോതിക വീഡിയോയില്‍ കുറിച്ചു. Read More…














