Oddly News

മ​റ്റൊളുടെ പ്രതിശ്രുതവധുവിനെ പുരോഹിതന്‍ ബാത്ത്റൂമിൽ ഒളിപ്പിച്ചു, നാട്ടുകാര്‍ വീട് വളഞ്ഞു; വീഡിയോ

മറ്റൊരാളുടെ പ്രതിശ്രുത വധുവിനെ പുരോഹിതൻ വീട്ടില്‍ വിളിച്ച് കയറ്റിയെന്ന് ആരോപിച്ച് നാട്ടുകാര്‍ വീട് വളഞ്ഞു. പിന്നാലെ വീട്ടിനുള്ളിലെ സിങ്കിന് അടിയിൽ നിന്നും യുവതി നാട്ടുകാര്‍ പിടികൂടി. ബ്രസീലിലെ അപ്പാരസിഡയിലെ ഔവർ ലേഡി ചർച്ചിലെ റെക്ടറിയിലെ ബാത്ത്റൂം സിങ്കിനടിയിൽ നിന്നാണ് യുവതിയെ നാട്ടുകാര്‍ പിടികൂടിയത്. പിന്നാലെ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അർദ്ധനഗ്നനായ നിലയിലാണ് വൈദികനെ വീട്ടിലേക്ക് ഇരച്ചുകയറിയ നാട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ പ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാത്ത സമയത്താണ് ഇയാൾ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. നോവ മാരിംഗയിലെ ഔർ ലേഡി ഓഫ് അപ്പാറെസിഡ ഇടവകയുടെ മേധാവിയായ റെവ. ലൂസിയാനോ ബ്രാഗ സിംപ്ലിസിയോ, പള്ളിമേടയിലെ ബാത്ത്‌റൂം സിങ്കിനടിയിൽ പ്രതിശ്രുത വധുവിനെ ഒളിപ്പിക്കുന്നത് കാണിക്കുന്ന വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

റിപ്പോർട്ടുകൾ പ്രകാരം, പിടിക്കപ്പെട്ട ശേഷം വൈദികൻ യുവതി വെറുതെ കുളിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. യുവതിയുടെ പ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാത്ത സമയത്താണ് ഇയാൾ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. അർദ്ധനഗ്നനായ നിലയിലാണ് വീട്ടിലേക്ക് ഇരച്ചുകയറിയ നാട്ടുകാർ വൈദികനെ കണ്ടത്. 21 വയസ്സുള്ള യുവതി സിങ്കിനടിയിൽ ഒളിച്ചിരിക്കുന്നത് കണ്ട് കോപിതരായ നാട്ടുകാർ ബാത്ത്‌റൂമിന്റെ വാതിൽ തകർത്തു. ഷർട്ട് ഇല്ലാത്ത വൈദികൻ മുറിയിൽ നിന്ന് പുറത്ത് പോകാൻ പലതവണ ശ്രമിച്ചെങ്കിലും നാട്ടുകാർ അയാളെ തടയുകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, വ്യായാമത്തിന് ശേഷം വീട്ടിലേക്ക് എത്തിയ സ്ത്രീയ്ക്ക് കുളിക്കാൻ അനുവാദം നല്‍കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നാണ് റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോ, ടിഎംസെഡ് എന്ന പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. എന്നാല്‍, യുവതിയെയും കൂട്ടി പുരോഹിതന്‍ പള്ളിയിലെ സ്വന്തം വസതിയിലേക്ക് പോകുന്നത് കണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. ബാത്ത്റൂമിൽ നിന്ന് പുറത്ത് വരുമ്പോൾ ഷോർട്ട്സും ടാങ്ക് ടോപ്പുമായിരുന്നു സ്ത്രീ ധരിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പുരോഹിതനും സ്ത്രീയും അവകാശപ്പെട്ടു. സംഭവം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് സ്ത്രീ പോലീസില്‍ പരാതി നല്‍കി.