Health

ഹൃദയാഘാതവും ഹൃദയസ്തംഭനവും : കൃത്യമായ ചികിത്സ നേടാന്‍ വ്യത്യാസം തിരിച്ചറിയണം

ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുമ്പോള്‍ അത് ഹൃദയാഘാതമാണെന്ന് പലരും കരുതാറുണ്ട്. എന്നാല്‍ എല്ലാ കുഴഞ്ഞുവീഴലുകളും ഹൃദയാഘാതമല്ല. സഡന്‍ കാര്‍ഡിയാക് അറസ്റ്റ് (SCA) അഥവാ ഹൃദയസ്തംഭനം ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുന്നത് കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കാന്‍ സഹായിക്കും. ബെംഗളൂരുവിലെ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. ചിരണ്‍ ബാബു, പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും (Sudden Cardiac Arrest) ഹൃദയാഘാതവും (Heart Attack) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും, അത്തരം സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നും വിശദീകരിക്കുന്നു… ഹൃദയപേശികളിലേക്കുള്ള Read More…

Featured Lifestyle

ബെംഗളൂരുവിലെ തന്റെ പ്രതിമാസ ജീവിതച്ചെലവ് 70,000 രൂപ ; കൃത്യമായ കണക്കുമായി യുവാവ്

മെട്രോസിറ്റികളിലെ ജീവിതച്ചിലവെന്നു പറയുന്നത് പ്രവചനാതീതമാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് ഒരു യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് പ്രതിമാസ ജീവിതച്ചിലവ് 70,000 രൂപ ആകുമെന്നാണ് യുവാവ് കുറിയ്ക്കുന്നത്. അഭിഷേക് സിംഗ് എന്നയാളാണ് എക്‌സില്‍ (X) ഈ പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ ജീവിതച്ചെലവ്, ജീവിതശൈലി, സാമ്പത്തിക മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇതോടെ കാരണമാവുകയും ചെയ്തു. തന്റെ ചെലവുകള്‍ വളരെ വ്യക്തമായി എക്‌സില്‍ നല്‍കിക്കൊണ്ട് സിംഗ് ഇങ്ങനെ കുറിച്ചു: Read More…

Crime

‘ നാണംകെടുത്തി, മരിച്ചിട്ടായാലും സത്യം തെളിയണം’! മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി

കാസർകോട് മുളിയാറിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തി. താൻ നിരപരാധിയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും വ്യക്തമാക്കുന്ന 24-കാരിയായ ജസീലയുടെ മരണമൊഴി വീഡിയോ കുടുംബം പുറത്തുവിട്ടു. അയൽവീട്ടിലെ വിവാഹത്തിനിടെ സ്വർണമാല കാണാതായതുമായി ബന്ധപ്പെട്ട് ജസീലയ്ക്കെതിരെ ആരോപണമുയരുകയും ആദൂർ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന ജസീല വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണത്തിന് മുൻപ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ Read More…

Oddly News

‘ഇസ്തിരിപ്പാടുള്ള’ കുപ്പായത്തിന് വില 1 ലക്ഷം രൂപ” ; അമ്മ ഇത് സൗജന്യമായി ചെയ്തു തരുമെന്ന് സോഷ്യല്‍ മീഡിയ

ഫാഷന്‍ ലോകം വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് തര്‍ക്കമില്ല. അത്തരത്തില്‍ സ്വിസ് ലക്ഷ്വറി ബ്രാന്‍ഡായ വെറ്റ്മെന്റ്സ് (Vetements) പുറത്തിറക്കിയ പുതിയ ഡിസൈന്‍ കണ്ട് ഇന്റര്‍നെറ്റ് ലോകം മൊത്തം അമ്പരപ്പിലാണ്. ഷര്‍ട്ടില്‍ അബദ്ധത്തില്‍ ഇസ്തിരിപ്പെട്ടി തട്ടി പൊള്ളിയതു പോലെയുള്ള അടയാളം (Iron burn) പ്രിന്റ് ചെയ്ത ഷര്‍ട്ടാണ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. വൈറ്റ് അയണിംഗ് ബേണ്‍ ഗ്രാഫിക് ഷര്‍ട്ട് എന്നാണ് ഇതിന്റെ പേരെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നെഞ്ചിന്റെ പോക്കറ്റിന് സമീപം കരിഞ്ഞ അടയാളത്തോടു കൂടിയ ഓവര്‍സൈസ്ഡ് ഷര്‍ട്ടാണ് Read More…

Health

ഫാറ്റി ലിവറിനെ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഈ സൂപ്പര്‍ ഫുഡുകള്‍

സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ‘ഫാറ്റി ലിവര്‍ Read More…

Featured Oddly News

10വർഷത്തെ അധ്വാനം ഒറ്റരാത്രികൊണ്ട് ‘മെറ്റ’ തൂത്തുവാരി; കണ്ണീരോടെ പ്രശസ്ത ക്രിയേറ്റർ ദമ്പതികൾ!

ഒരു മുന്നറിയിപ്പുമില്ലാതെ മെറ്റാ തങ്ങളുടെ പേജുകള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇതിലൂടെ 10 വര്‍ഷത്തെ കഠിനാധ്വാനം ഒറ്റരാത്രി കൊണ്ട് ഇല്ലാതായെന്നും ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ (Humans of Bombay) എന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ‘യുവര്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍’ (UIC) സ്ഥാപകനായ പ്രസാദ് വേദ്പഥക് തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം വിവരിച്ചത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റാ മുന്നറിയിപ്പില്ലാതെ സസ്‌പെന്‍ഡ് ചെയ്‌തെന്നും, ഇത് ഒരു പതിറ്റാണ്ടു കാലത്തെ അധ്വാനം ഇല്ലാതാക്കുകയും തങ്ങളുടെ ടീമിന്റെ Read More…

Health

മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കും ഈ നെല്ലിക്ക ഹെയര്‍ പാക്കുകള്‍

കൃത്യമായ പരിചരണമില്ലെങ്കില്‍ മുടി കൊഴിച്ചില്‍ മിക്ക ആളുകളേയും ബാധിയ്ക്കാറുണ്ട്. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. നല്ല ഭക്ഷണശൈലി പിന്തുടരുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്. പ്രത്യേകിച്ച് അയണ്‍, വൈറ്റമിന്‍ ബി 12, ഫോളിക് ആസിഡ് പോലെയുള്ളവ ഉള്‍പ്പെത്തുക. Read More…

Featured Health

45 വയസ്സിന് ശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന മുട്ടുവേദന അത്ര നിസാരമല്ല ; ഈ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാം

പ്രായമാകുന്തോറും വരുന്ന ഒരു അസുഖമാണ് മുട്ടു വേദന. എന്നാല്‍ ചെറുപ്പക്കാറില്‍ മുട്ടു വേദന വരുന്നത് അപകടവും, കായിക അഭ്യാസമുള്ള ജോലിയും ചെയ്യുന്നതു കൊണ്ടാണ്. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന ഉണ്ടാകാം. 45 വയസ്സിന് ശേഷം സ്ത്രീകളില്‍ മുട്ടുവേദന സാധാരണമായി കണ്ടു വരാറുണ്ട്. എന്നാല്‍ ഈ മുട്ടുവേദന വെറും പ്രായമാകുന്നതിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുതെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അഖിലേഷ് രതി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്. അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്ന പ്രധാന മെഡിക്കല്‍ കാരണങ്ങള്‍ ഇവയാണ്…. മുട്ടുവേദന ഒഴിവാക്കാന്‍ ഡോക്ടര്‍ Read More…

Oddly News

ഓസ്ട്രേലിയയില്‍ സ്വന്തമായി 23 വീടുകള്‍ ; ഇന്ത്യന്‍ യുവാവ് ഇപ്പോഴും താമസിയ്ക്കുന്നത് വാടകയ്ക്ക് !

ഓസ്ട്രേലിയയിലുടനീളം 23 നിക്ഷേപ സ്വത്തുക്കള്‍ (Investment properties) സ്വന്തമായുണ്ടായിട്ടും ഇപ്പോഴും ഒരു വാടക ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവ ഇന്ത്യന്‍ വംശജനായ നിക്ഷേപകനാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. രവി ശര്‍മ്മ എന്ന 32-കാരനാണ് ഈ ഇന്ത്യന്‍ വംശജന്‍. രവി ശര്‍മ്മ സെര്‍ച്ച് പ്രോപ്പര്‍ട്ടി ബയേഴ്സ് ഏജന്‍സിയുടെ സ്ഥാപകനും 23 പ്രോപ്പര്‍ട്ടികളുടെ ഉടമയുമാണ്. ഏകദേശം 2.5 കോടി ഡോളര്‍ (25 Million USD) മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ ഇദ്ദേഹത്തിനുണ്ട്. സിഡ്നിയിലെ മക്വാറി പാര്‍ക്കിലുള്ള മൂന്ന് ബെഡ്റൂം പെന്റൗസ് അപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹം ഭാര്യയോടൊപ്പം താമസിക്കുന്നത്. Read More…