Featured Sports

ബുംറയുടെ ‘സെഞ്ചറി’ വിക്കറ്റ് അംപയറിന്‍റെ ദാനമോ? നോ ബോളെന്ന് വാദം, കട്ടക്കിൽ വിവാദം!- വീഡിയോ

ദക്ഷിണാഫ്രിക്കയ്​ക്കെതിരേ നടന്ന ഒന്നാം ട്വന്‍റി20യില്‍ 101 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ കളിയില്‍ ജസ്പ്രീത് ബുംറയുടെ ട്വന്‍റി20യിലെ നൂറാം വിക്കറ്റ് നേട്ടമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പത്താം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഡിയേവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ബുംറ തന്‍റെ 100-ാം വിക്കറ്റ് ആഘോഷിച്ചത്. മൂന്ന് ഫോറും ഒരു സിക്സുമടക്കം 14 പന്തില്‍ 22 റണ്‍സെടുത്ത് നില്‍ക്കവേയായിരുന്നു ബ്രെവിസിന്‍റെ മടക്കം. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി ബുംറയെറിഞ്ഞ പന്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് Read More…

Featured Good News

സമൂഹമാധ്യമത്തില്‍നിന്ന് ലഭിച്ച പണം ഓട്ടിസം ബാധിതർക്കായി സംഭാവന നൽകി ‘ബാൻഡാന ഗേൾ’

ഓട്ടോയിൽ ഇരുന്നുകൊണ്ട് എടുത്ത ശ്രദ്ധേയമായ സെൽഫി സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയ ‘വൈറൽ ബാൻഡാന ഗേളിനെ മറന്നോ? ഈ വീഡിയോ അവളെ ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റി. തന്റെ വ്യക്തിവിവരം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ യുവതി, ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചതിലൂടെ തനിക്ക് ലഭിച്ച വലിയ പേഔട്ടിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു വിവരമാണ് അടുത്തിടെ തന്റെ X ഹാൻഡിലിൽ പങ്കുവെച്ചത്. ഡിസംബർ 8-ന്, തനിക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭിച്ച പേഔട്ടിന്റെ ഭൂരിഭാഗവും ചെന്നൈ ആസ്ഥാനമായുള്ള ഒരു എൻജിഒയ്ക്ക് സംഭാവന നൽകിയതായി Read More…

Celebrity

‘അതിജീവിതയ്ക്കൊപ്പം, ദിലീപേട്ടന്‍ കുറ്റം ചെയ്തു എന്ന് തോന്നിയിട്ടില്ല’: രമേശ് പിഷാരടി…

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ തനിക്ക്ചെയ്യാനുള്ളൂ അതിജീവിതയ്ക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമേഷ് പിഷാരടിയുടെ വാക്കുകൾ: ‘നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന Read More…

Featured Oddly News

കുടിച്ച് ലക്കുകെട്ടു, ബൈക്കില്‍ നിന്ന് ഊര്‍ന്ന് യുവതി; വീഴാതിരിക്കാന്‍ പാടുപെട്ട് താങ്ങി യുവാവ്; വീഡിയോ

മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ടാക്സിയില്‍ അപകടമായ രീതിയില്‍ യാത്ര ചെയ്ത യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്തും അബോധാവസ്ഥയിലായ യുവതി ബൈക്കില്‍ നിന്ന് വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ച് റാപ്പിഡോ ഡ്രൈവര്‍ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. View this post on Instagram A post shared by RVCJ Media (@rvcjinsta) ഡല്‍ഹിയിലെ നിശാക്ലബിന് പുറത്ത് നിന്നുമാണ് യുവതി ബൈക്ക് ടാക്സിയില്‍ കയറിയത്. കയറുമ്പോള്‍ തന്നെ ലക്കുകെട്ട അവസ്ഥയിലായിരുന്നു. താങ്ങിയിരുത്താന്‍ ബൈക്ക് Read More…

Featured Good News

പത്താം വയസ്സില്‍ ഭൂകമ്പത്തില്‍ രക്ഷകനായി; ജീവന്‍ രക്ഷിച്ച പുരുഷനോട് പ്രണയം; വിവാഹം ചെയ്ത് യുവതി

ചൈനീസ് യുവതിയായ ലിയു സിമേയുടെ പ്രണയകഥ തികച്ചും വ്യത്യസ്തവും കൗതുകം നിറഞ്ഞതുമാണ് . പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ തന്റെ ജീവന്‍ രക്ഷിച്ചയാളെ വിവാഹം ചെയ്തിരിക്കുകയാണ് ഒരു ചൈനീസ് യുവതി. കുട്ടിക്കാലത്ത് തന്നെ ഭൂകമ്പത്തില്‍ നിന്ന് ജീവത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സൈനികനെ വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ പ്രണയിച്ച് വിവാഹം ചെയ്തു. ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷയിൽ 37 ദമ്പതികൾ വിവാഹിതരായ സമൂഹവിവാഹ ചടങ്ങിലാണ് ഇരുവരുടെയും പ്രണയകഥസാക്ഷാത്കാരം നടന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിയു സിമേ തന്റെ വരനായ ലിയാങി ഷിബിനെ ആദ്യമായി Read More…

Crime

ഗൂഢാലോചനയില്‍ ഐ.ജി: ബി. സന്ധ്യയുടെ പങ്ക്‌ സംശയിക്കുന്നു, പോലീസ്‌ തങ്ങളെയും വേട്ടയാടി: ബി. രാമന്‍പിള്ള

അതിജീവിതയ്‌ക്ക്‌ നീതി കിട്ടിയെന്നും എന്നാല്‍, നടന്‍ ദിലീപിനെതിരെ നടന്നതു കള്ളക്കേസെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള. കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്‌ഥയ്‌ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും ബി രാമന്‍പിള്ള പറഞ്ഞു. അരനൂറ്റാണ്ടായി ഇതുപോലെ ഒരു തെളിവുമില്ലാത്ത കേസ്‌ ഞാന്‍ നടത്തിയിട്ടില്ല. വിധിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത്‌ ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു. ദിലീപിനെതിരേയാണു ഗൂഢാലോചന നടത്തിയത്‌. സത്യമായ ഒരു തെളിവും ഈ കേസിലില്ലെന്നും രാമന്‍ Read More…

Featured Lifestyle

എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്, ഏതൊക്കെ രേഖകള്‍ കൈയില്‍ കരുതണം? വോട്ട്‌ ചെയ്യാനുള്ള നടപടികള്‍ ഇങ്ങനെ

തിരുവനന്തപുരം: വോട്ടര്‍ പോളിങ്‌ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിങ്‌ ഉദ്യോഗസ്‌ഥന്‍ പരിശോധിക്കും. തുടര്‍ന്ന്‌ രണ്ടാമത്തെ പോളിങ്‌ ഓഫീസറുടെ അടുത്ത്‌ ചെല്ലുമ്പോള്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട്‌ രജിസ്‌റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ്‌ സ്ലിപ്പ്‌ നല്‍കും. ഈ സ്ലിപ്പുമായി വോട്ടിങ്‌ യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ്‌ ഏല്‍പ്പിക്കണം. ഉദ്യോഗസ്‌ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ്‌ യൂണിറ്റുകള്‍ വോട്ടിങ്ങിന്‌ സജ്‌ജമാക്കും. തുടര്‍ന്ന്‌ സമ്മതിദായകര്‍ വോട്ടിങ്‌ കമ്പാര്‍ട്ട്‌മെന്റിലേക്ക്‌ നീങ്ങണം. Read More…

Crime

സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം: ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെ‌ടുത്തു. ഐ.എഫ്.എഫ്.കെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം ന‌‌‌ടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്ന് ചലച്ചിത്രപ്രവർത്തക പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലച്ചിത്രപ്രവർത്തക പരാതി നൽകിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. മുന്‍ എംഎല്‍എയും Read More…

Crime Featured

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവര്‍ ഉപയോഗിച്ചത് വിദേശ ജോലി നേടാന്‍, പേരുവിവരങ്ങള്‍ പോലീസിന്

പൊന്നാനി: പൊന്നാനി പോലീസിന്റെ പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തിന്റെ കൈയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ അതുപയോഗിച്ചത് വിദേശത്തു ജോലി നേടാന്‍. യു.കെ. ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ജോലിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കായി ഇതുപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. സംസ്ഥാനത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിട്ടുളളത്. ഈ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഏതെങ്കിലും തരത്തിലുളള സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അക്രഡിറ്റേഷന്‍ ഏതെങ്കിലും തരത്തില്‍ നടന്നിട്ടുണ്ടോയെന്ന് യൂണിവേഴ്‌സിറ്റികളില്‍ പരിശോധിക്കും. റിമാന്‍ഡിലുള്ള പ്രതികളെ തെരഞ്ഞെടുപ്പിനു Read More…