Lifestyle Wild Nature

ഭക്ഷണമില്ല, പെന്‍ഗ്വിനുകള്‍ വംശനാശഭീഷണി നേരിടുന്നു ; മത്സ്യബന്ധനം നിരോധിച്ച് ദക്ഷിണാഫ്രിക്ക

ഭക്ഷണമില്ലാതെ പെന്‍ഗ്വിനുകള്‍ക്ക് വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനം നിരോധിച്ച് ദക്ഷിണാഫ്രിക്ക. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ മുനമ്പിലെയും അറ്റ്ലാന്റിക് തീരപ്രദേശങ്ങളിലെയും പെന്‍ഗ്വിനി ന്റെ ആറ് പ്രധാന പ്രജനന മേഖലകളും മത്സ്യസമ്പത്തിനാല്‍ സമ്പന്നവുമായ ജലാശയങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു. അടുത്തിടെയുള്ള കോടതി ഉത്തരവ് പ്രകാരം ഇവിടം വാണിജ്യാടിസ്ഥാനത്തിലുള്ള മത്തി, ആങ്കോവി വിളവെടുപ്പ് എന്നിവയ്ക്ക് നിരോധിത മേഖലയായി. ”വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ പെന്‍ഗ്വിനിനെ വന്യജീവികളില്‍ നിന്ന് വംശനാശ ത്തില്‍ നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തിലെ ചരിത്രപരമായ വിജയമാണ് കോടതി യുടെ ഈ Read More…

Featured Good News

കവര്‍ച്ചയ്ക്കിടെ മകന്‍ കൊല്ലപ്പെട്ടു; ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടിയെ രക്ഷിച്ച് അമ്മയുടെ പ്രതികാരം, അവന്‍ മകനില്ലാത്ത ആ അമ്മയ്ക്ക് കാവലാള്‍

ശത്രുവിനോട് കരുണകാട്ടി രക്ഷപ്പെടുത്തുന്നതിനോളം വലിയൊരു മനുഷ്യസ്‌നേഹ മുണ്ടോ? 2014ല്‍ മകന്റെ മുപ്പത്തഞ്ചാം ജന്മദിനത്തില്‍ തന്നെയായിരുന്നു ടീന ക്രോഫോര്‍ഡിന് തന്റെ ഏക മകന്‍ ഇറ ഹോപ്കിന്‍സിനെ നഷ്ടമായത്. ഒരു കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മകന്‍ മരിച്ചതോടെ കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ പ്രതികാരം ചെയ്യാന്‍ അവരുടെ മനസ്സ് സദാ ദാഹിച്ചുകൊണ്ടിരുന്നു. പിന്നീട് ഇറ ഹോപ്കിന്‍സിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ രണ്ടുപേര്‍ക്ക് ഡെലവെയര്‍ കോടതി ശിക്ഷ വിധിച്ചു. കവര്‍ച്ചയില്‍ ഉള്‍പ്പെട്ട ആളായിരുന്നെങ്കിലും വെടിവെപ്പുമായി ബന്ധമില്ലാതിരുന്ന 18 കാരന്‍ ജെയ്എയര്‍ Read More…

Movie News

സിനിമയില്‍ 17 കട്ടുകള്‍, കലാപരംഗങ്ങളും വില്ലന്റെ പേരുമാറ്റവും ; ഇന്നു മുതല്‍ എംപുരാന്റെ പുതിയ പതിപ്പ്

വന്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മലയാളം ബ്ലോക്ക്ബസ്റ്റര്‍ ‘എമ്പുരാന്‍’ സിനിമയുടെ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുക സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പ്. വില്ലന്റെ പേരുമാറ്റം ഉള്‍പ്പെടെ 17 കട്ടുകളോടെയാണ് ചിത്രം ഇപ്പോള്‍ വീണ്ടും എഡിറ്റ് ചെയ്തത്. രണ്ട് മിനിറ്റ് കുറവുള്ള പുതുക്കിയ പതിപ്പ് മാര്‍ച്ച് 31 തിങ്കളാഴ്ച മുതല്‍ സ്‌ക്രീനിംഗ് ആരംഭിക്കും. പ്രശ്നം പരിഹരിക്കുന്നതിനായി, ആരുടെയും വികാരം വ്രണപ്പെടുത്താതിരിക്കാന്‍ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്ത് മാര്‍ച്ച് 30 ഞായറാഴ്ച മോഹന്‍ലാല്‍ ഒരു പ്രസ്താവന പുറത്തിറക്കി. സിനിമയുമായി ബന്ധപ്പെട്ട് 2002 ലെ Read More…

Movie News

തൃഷ വിവാഹിതയാകുന്നു? ‘Love always wins’; പോസ്റ്റ് അര്‍ത്ഥമാക്കുന്നത് എന്ത് ?

നാല് ദക്ഷിണേന്ത്യന്‍ഭാഷകളിലായി ശ്രദ്ധേയമായ സിനിമകളാണ് കഴിഞ്ഞവര്‍ഷം നടി തൃഷാ കൃഷ്ണന്‍ പൂര്‍ത്തിയാക്കിയത്. റോളുകളിലെ വൈവിധ്യവും അഭിനയത്തിലെ ചാരുതയും സിനിമാവ്യവസായത്തിലെ ഏറ്റവും ഡിമാന്റുള്ള നടിമാരില്‍ ഒരാളായി അവരുടെ സ്ഥാനം ഉറപ്പിച്ചു. അടുത്തിടെ, നടി സോഷ്യല്‍ മീഡിയയില്‍ ഒരു നിഗൂഢ പോസ്റ്റിട്ടു, അത് ആരാധകര്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ക്കിടയാക്കി. പരമ്പരാഗത പച്ചസാരി ധരിച്ച്, ആകര്‍ഷകമായ മോതിരവും മനോഹരമായ പെന്‍ഡന്റും ധരിച്ച ഒരു ചിത്രം തൃഷ പങ്കിട്ടു. ഇതിന് നടിയിട്ട അടിക്കുറിപ്പ് ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ‘സ്‌നേഹം എപ്പോഴും വിജയിക്കും’ (Love always Read More…

The Origin Story

ഹാര്‍ലി-ഡേവിഡ്സണ്‍ സ്ഥാപകന്റെ വീട് പൊളിക്കുന്നു ; ആരാധകരും ബൈക്ക് പ്രേമികളും ഇടപെട്ട് സംരക്ഷിച്ചു

ലോകത്ത് ഏറെ പ്രിയമുള്ള ഏതു മോട്ടോര്‍ബൈക്കുകളുമായി താരതമ്യപ്പെടു ത്തിയാലും ഹാര്‍ലി-ഡേവിഡ്സണിന്റെ തട്ട് താണുതന്നെയിരിക്കും. മോട്ടോര്‍ സൈക്കിളുകളിലെ ഈ സൂപ്പര്‍സ്റ്റാറിന്റെ അച്ഛന്റെ പൈതൃകഭവനം സംരക്ഷി ക്കുന്നതിന്റെ തിരക്കിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍. സ്‌കോട്ട്ലന്‍ഡിലെ ആംഗസ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഡേവിഡ്സണ്‍ കോട്ടേജ് വില്‍പ്പനയ്ക്ക് വെച്ചതിന് പിന്നാലെ വാങ്ങിയ ഡവലപ്പര്‍മാര്‍ ഐതിഹാസിക വീട് പൊളിച്ചുമാറ്റാന്‍ പദ്ധതിയിട്ടെങ്കിലും ബൈക്കര്‍ പ്രേമികള്‍ അത് പുനസ്ഥാപിച്ചിരിക്കുകയാണ്. 1857-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ വില്യം സി. ഡേവിഡ്സണിന്റെ വീടാണ് ഇത്. അവിടെ അദ്ദേഹത്തിന്റെ മൂന്ന് കുട്ടികള്‍ (ആര്‍തര്‍, Read More…

Movie News

മോഹന്‍ലാല്‍ വഞ്ചകന്‍, പൃഥ്വി ഹിന്ദുവിരുദ്ധന്‍; തിരക്കഥാകൃത്ത് മുരളീഗോപിയുടെ പ്രതികരണം

റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മോഹന്‍ലാല്‍ നായകനായ ‘എല്‍2: എമ്പുരാന്‍’ 100 കോടി കടന്ന് ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. അതിനൊപ്പം തന്നെ ഇന്ത്യയില്‍ ഉടനീളം സിനിമ തിളച്ചുമറിയുകയാണ്. സിനിമയ്ക്ക് എതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍ മാഗസിന്‍ തന്നെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ റീ എഡിറ്റിംഗ് ആവശ്യപ്പെട്ടി രിക്കുകയാണ്. 17 കട്ടുകളാണ് സിനിമയ്ക്ക് പുതിയതായി നിര്‍ദേശിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ചിത്രീകരണത്തിന്റെ പേരില്‍ വലതുപക്ഷ ഗ്രൂപ്പുകളില്‍ Read More…

Sports

ഏഴ് ഓവറുകളില്‍ വീണത് ഏഴുവിക്കറ്റുകള്‍ ; പാകിസ്താന്റെ ചീട്ടുകീറി ന്യൂസിലന്റ്

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഒരു മത്സരത്തില്‍ വെറും ഏഴ് ഓവറില്‍ ഏഴുവിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്റ് പാകിസ്താന്റെ ചീട്ടുകീറി. പാകിസ്താന്‍ ന്യുസിലന്റ് ഏകദിന പോരാട്ടത്തില്‍ 345 റണ്‍സ് പിന്തുടര്‍ന്ന് പാകിസ്താന്‍ 73 റണ്‍സിന് തോറ്റു. നേപ്പിയറില്‍ നടന്ന മത്സരത്തിലായിരുന്നു പാകിസ്താന്റെ വന്‍ തകര്‍ച്ച. 22 റണ്‍സിനായിരുന്നു ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. ഏഴ് വിക്കറ്റ്, ഏഴ് ഓവറുകള്‍, വെറും 22 റണ്‍സ്. അതുപോലെ, നഖം കടിക്കുന്ന ഫിനിഷിലേക്ക് നീങ്ങുകയായിരുന്ന ഒരു മത്സരം ശനിയാഴ്ച നേപ്പിയറില്‍ ന്യൂസിലന്‍ഡിന് ഏകപക്ഷീയമായ 73 റണ്‍സിന്റെ Read More…

Sports

കാല്‍ ഒരല്‍പ്പം ഉയര്‍ന്നുപോയി…അപ്പോഴേയ്ക്കും സാള്‍ട്ടിന്റെ ബെയ്ല്‍സ് പോയി ; ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ് വീണ്ടും

എംഎസ് ധോണിയുടെ മിന്നല്‍ വേഗത്തിലുള്ള കൈകള്‍ വെള്ളിയാഴ്ച വീണ്ടും പ്രഹരിച്ചു, ഇത്തവണ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം കഴിഞ്ഞ കളിയിലെ സ്റ്റംപിംഗിനേക്കാള്‍ മികച്ച ഒന്നായിരുന്നു നടത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍, ഓപ്പണര്‍ ഫില്‍സാള്‍ട്ടിനെ പായ്ക്ക് ചെയ്യാന്‍ കണ്ണിമവെട്ടുന്ന വേഗതയില്‍ ധോണി പ്രതികരിച്ചു. നൂര്‍ അഹമ്മദിന്റെ മൂര്‍ച്ചയുള്ള ഗൂഗ്ലി സാള്‍ട്ടില്‍ നിന്ന് അകന്നുപോയി, അയാള്‍ ഓഫ് സൈഡിലൂടെ ഒരു ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ അല്‍പ്പം ഉയര്‍ന്നുപോയി. സെക്കന്റിന്റെ ഒരു അംശത്തില്‍ ശസ്ത്രക്രിയയുടെ കൃത്യതയോടെ ബെയ്ല്‍സ് ധോണി Read More…

Oddly News

ഇവിടെ പണത്തിന് പകരം ഉപയോഗിക്കുന്നത് പാറകള്‍; യാപ്പിനെ പ്രശസ്തമാക്കുന്നത് ‘കല്ലുപണം’

നാല് ദ്വീപ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിട്ടുള്ള 2000 വിചിത്രമായ ദ്വീപുകളാണ് മൈക്രോനേഷ്യ എന്ന രാജ്യത്തിന്റെ പ്രത്യേകത. അതിലൊന്നാണ് യാപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ വിചിത്രമാണ് ദ്വീപിലെ കാര്യങ്ങള്‍. എന്നാല്‍ യാപ്പിനെ പ്രശസ്തമാക്കുന്നത് അതിന്റെ ഹവായ്-എസ്‌ക്യൂ സൗന്ദര്യത്തിനപ്പുറം സംസ്ഥാനത്തിന്റെ ‘കല്ലുപണമാണ്’. വ്യാപാരത്തിനും വിനിമയത്തിനുമുള്ള ഉപാധിയായി ഇവിടെ കല്ല് ഉപയോഗിക്കുന്നു. ഇവിടെ പണം എന്നത് ‘റായ് സ്റ്റോണ്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഭീമാകാരമായ ചുണ്ണാ മ്പുകല്ല് ഡിസ്‌കുകളാണ്. ചിലത് കഷ്ടിച്ച് ഉയര്‍ത്താന്‍ കഴിയുന്നത്ര ചെറുതാണ്. മറ്റുള്ളവ ചലിപ്പിക്കാന്‍ പോലും കഴിയാത്തത്ര വലുതാണ്. ഈ Read More…