കശ്മീർ : ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിലെ ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച താരത്തെച്ചൊല്ലി വിവാദം . മത്സരത്തിൽ നിന്നുള്ള ഈ ചിത്രം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പോലീസ് നടപടികള്‍ ആരംഭിച്ചു. വിവാദത്തെത്തുടർന്ന് താരത്തെ ലീഗിൽ നിന്ന് വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. ന്യൂസ് 9-ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുർഖാൻ ഭട്ട് എന്ന ക്രിക്കറ്റ് താരമാണ് പലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ച് ബാറ്റ് ചെയ്തത്. സംഭവത്തിൽ ജമ്മു കശ്മീർ Read More…
Author: Priya
പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി; യുവാവിന്റെ പരാക്രമം- വീഡിയോ
തുണിക്കടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തിമുനയില്‍ ബന്ദിയാക്കി യുവാവിന്‍റെ പരാക്രമം. യുപിയിലെ ബിജ്‌നോറില്‍ ഒരു വസ്ത്രവ്യാപാരകേന്ദ്രത്തിലാണ് ബുധനാഴ്ച സംഭവം. വസ്ത്രം വാങ്ങാനാണ് രണ്ട് പെണ്‍കുട്ടികള്‍ കടയിലെത്തിയത്. ഈ സമയത്ത് മുഖംമൂടി ധരിച്ചെത്തിയ യുവാവ് പെണ്‍കുട്ടികളിലൊരാളുടെ കഴുത്തില്‍ കത്തി വച്ച് കടയുടമയോട് ഒരു ലക്ഷം രൂപയും സ്കൂട്ടറും ആവശ്യപ്പെട്ടു. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന നജിബാബാദ് സർക്കിൾ ഇന്‍സ്പെക്ടര്‍ നിതേഷ് പ്രതാപ് സിങ്ങും സ്റ്റേഷൻ ഹൗസ് ഓഫീസർ രാഹുൽ സിങ്ങും ഈ സമയം കടയിലെത്തി. പൊലീസ് സംഘം മല്‍പിടുത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി Read More…
‘റിലേഷൻഷിപ്പ് പൊട്ടി പാളീസായി, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി..’; പൊട്ടിക്കരഞ്ഞ് ‘വെറും വർഷ’…
നടിയായും അവതാരകയായുമെല്ലാം മലയാളികള്‍ക്ക് പരിചിതയാണ് വര്‍ഷ രമേശ്. സോഷ്യല്‍ മീഡിയ താരമായ വര്‍ഷയെ എല്ലാവരുമറിയുന്നത് വെറും വര്‍ഷ എന്ന പേരിലായിരിക്കും. റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള വര്‍ഷയുടെ പുതിയ വിഡിയോ പക്ഷെ വേദനിപ്പിക്കുന്നതാണ്. തന്റെ 2025 നെക്കുറിച്ചാണ് വര്‍ഷ വിഡിയോയില്‍ സംസാരിക്കുന്നത്. 2025 തനിക്ക് നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വര്‍ഷമാണെന്നാണ് വര്‍ഷ പറയുന്നത്. റിലേഷന്‍ഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്ത വര്‍ഷമാണ് 2025 എന്നാണ് വര്‍ഷ പറയുന്നത്. വൈകാരികമായി സംസാരിച്ച് Read More…
‘എന്റെ വണ്ടി പോണേൽ പോട്ടെ, കാത്തത് മൂന്നു പേരുടെ ജീവൻ’; നടുക്കുന്ന ദൃശ്യം പങ്കുവച്ച് പെപ്പെ
പോയവര്‍ഷം താൻ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങൾ ഓർത്തെടുക്കുകയാണ് നടന്‍ ആന്റണി വർഗീസ് (പെപ്പെ). ആരോഗ്യസംബന്ധമായ പ്രശ്നങ്ങളിലൂടെ 2025ല്‍ ഏറിയ പങ്കും ആശുപത്രിയിലും വേദനകളുമായാണ് ചിലവിട്ടത് എന്ന് താരം പറയുന്നു. നവംബര്‍ മാസത്തില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതില്‍ നിന്നും ജീവന്‍ നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും ആന്റണി പറയുന്നു. ആന്റണിയുടെ കുറിപ്പ് വായിക്കാം: ‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കയ്യിലെടുത്തു എന്നാണ് എന്റെയൊരു തോന്നൽ. ജിമ്മിലെ പരുക്ക്, ഷൂട്ടിനിടയിലെ Read More…
മനോഹരമായ സിൽക്കി സ്മൂത്ത് ഹെയർ വേണോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…
സെലിബ്രിറ്റികളുടെ മുടി പോലയുള്ള സില്‍ക്കി ഹെയര്‍ ആഗ്രഹിയ്ക്കാത്തവരായി ആരും തന്നെ ഇല്ല എന്ന് പറയാം. എത്ര ഷാംപൂ ഉപയോഗിച്ചാലും ചിലരുടെ മുടിയ്ക്ക് അത്രയ്ക്ക് ഫിനിഷിംഗ് ലഭിയ്ക്കണമെന്നുമില്ല. എന്നാല്‍ വീട്ടില്‍ തന്നെ ഈ ഒരു പെര്‍ഫെക്ഷന്‍ ലഭിച്ചാലോ ?. വീട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് തന്നെ നമ്മുടെ മുടി ഭംഗിയായി നമുക്ക് സ്മൂത്ത് ആക്കാം…. കറ്റാര്‍വാഴ – ചര്‍മത്തിനും മുടിക്കുമെല്ലാം മികച്ച പോംവഴിയാണ് കറ്റാര്‍വാഴ. വൈറ്റമിനുകളുടെ ഉറവിടമായ ഇത് മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം Read More…
എ.ടി.എം. കാര്‍ഡെടുത്തത് ചോദ്യം ചെയ്‌തു; അപ്പുപ്പന്റെ തലയ്‌ക്ക് വെട്ടി ചെറുമകന്‍, പിതാവിന്റെ കൈ അടിച്ച് ഒടിച്ചു
ആലപ്പുഴ: എ.ടി.എം. കാര്‍ഡെടുത്തത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ അപ്പുപ്പന്റെ തലയ്‌ക്ക് വെട്ടി പരുക്കേല്‍പ്പിച്ച് ചെറുമകന്‍. ആക്രമണം തടയാനെത്തിയെ പ്രതിയുടെ പിതാവിനും തലയ്‌ക്കും ആക്രമണമേറ്റു. സംഭവത്തില്‍ കളര്‍കോട് താന്നിപ്പള്ളിവേലി സൂര്യദാസിനെ (അച്ചു-24) സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കളര്‍കോട് വാര്‍ഡില് താന്നിപ്പള്ളിവേലി വീട്ടില് ഉണ്ണികൃ ഷ്‌ണന് (71), മകന്‍ വിമല്രാജ് (51), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7. 45ന് കളര്‍കോട്ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. എ.ടി.എം. കാര്‍ഡ് എടുത്തതിനെ ഉണ്ണികൃഷ്‌ണന് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ Read More…
അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ചത് ഏദൻ ആപ്പിൾ ടോം! ബാബ അപരാജിതിന് സെഞ്ച്വറി, കേരളത്തിന് തകര്‍പ്പന്‍ ജയം
അഹമ്മദാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രാജസ്‌ഥാനെതിരേ രണ്ട് വിക്കറ്റിന്റെ ഉജ്വല ജയവുമായി കേരളം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്‌ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 343 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത കേരളം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. കളം നിറഞ്ഞു കളിച്ച ബാബാ അപരാജിതാണു (116 പന്തില്‍ 126 റണ്ണും ഒരു വിക്കറ്റും Read More…
ഇസ്രയേലില്‍ 5 മാസം മുന്‍പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി
വയനാട് ∙ ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഇസ്രയേലില്‍ കെയര്‍ ഗിവര്‍ (പ്രായമായവരെ പരിചരിക്കൽ) ആയിരിക്കെ അഞ്ചു മാസം മുന്‍പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി.സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളിൽ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. മകൾ: ആരാധ്യ(തംബുരു). വയനാട് ബത്തേരി സ്വദേശിയായ ജിനേഷിനേയും വീട്ടുടമസ്ഥയായ എൺപതു വയസ്സുള്ള വയോധികയേയും Read More…
ആരായിരുന്നു കേണല്‍ സന്തോഷ് ബാബു ? ഗൽവാൻ പോരാട്ടത്തിലെ വീരനായകന്‍, സൽമാൻ ഖാൻ ചിത്രത്തിന് പ്രചോദനം
2020 ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ആർമി ഓഫീസറായിരുന്നു കേണല്‍ സന്തോഷ് ബാബു. പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ സൈനിക ഏറ്റുമുട്ടലുകളിൽ ഒന്നായിരുന്നു അത്. യഥാർത്ഥ നിയന്ത്രണരേഖയിൽ (LAC) സംഘർഷം നിലനിന്നിരുന്ന കിഴക്കൻ ലഡാക്കിൽ വിന്യസിക്കപ്പെട്ടിരുന്ന 16 ബീഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു 37-കാരനായ അദ്ദേഹം. സൽമാൻ ഖാൻ നായകനാകുന്ന ‘ബാറ്റിൽ ഓഫ് ഗൽവാൻ’ (Battle of Galwan) എന്ന യുദ്ധചിത്രത്തിലെ കഥാപാത്രം അദ്ദേഹത്തിൽ നിന്ന് പ്രചോദനം Read More…









