Oddly News

30 വർഷം തുടര്‍ച്ചയായി ലോട്ടറി എടുത്തു; ഒടുവിൽ ദമ്പതികൾക്ക് 340 കോടിയുടെ ലക്കി ജാക്ക്പോട്ട്

മുപ്പതു വർഷക്കാലം തുടർച്ചയായി ലോട്ടറി എടുത്ത അമേരിക്കയിലെ ടെക്സാസിലുള്ള ദമ്പതികൾക്ക് ഒടുവിൽ 41 ദശലക്ഷം ഡോളർ (ഏകദേശം 340 കോടിയിലധികം രൂപ) സമ്മാനം . ടെക്സാസിലെ റിച്ചാർഡ്‌സൺ സ്വദേശികളായ ഈ ദമ്പതികൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒരൊറ്റ നറുക്കെടുപ്പ് പോലും ഒഴിവാക്കാതെ ലോട്ടറി എടുക്കുമായിരുന്നു. ഏപ്രിൽ മാസത്തിൽ ഒരു കടയിൽ നിന്ന് വാങ്ങിയ ‘ക്വിക് പിക്’ ടിക്കറ്റിലൂടെയാണ് ഇവരെ തേടി ഭാഗ്യമെത്തിയത്. വിജയിയുടെ പങ്കാളിയാണ് ആദ്യം ടിക്കറ്റ് പരിശോധിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോൾ പങ്കാളി തിരികെ Read More…

Featured Oddly News

ലോകത്തിലെ ആദ്യ ‘റോബോട്ട് പുരോഹിതന്‍’; ബുദ്ധക്ഷേത്രത്തിൽ വിസ്മയമായി ഹ്യൂമനോയ്ഡ് റോബോട്ട് ‘ഗാബി’

ബുദ്ധപൂർണിമ ആഘോഷങ്ങൾക്ക് മുന്നോടിയായി ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ജോഗി ക്ഷേത്രത്തിൽ ‘ഗാബി’ എന്ന പേരിൽ റോബോട്ട് സന്യാസിയെ അവതരിപ്പിച്ചു. 130 സെന്റിമീറ്റർ ഉയരമുള്ള ഈ ഹ്യൂമനോയ്ഡ് റോബോട്ട് പരമ്പരാഗത ബുദ്ധമത വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിലെത്തിയത്. മറ്റ് സന്യാസിമാരെപ്പോലെ കൈകൾ കൂപ്പി വണങ്ങാനും ആചാരങ്ങൾ അനുകരിക്കാനും ഗാബിക്ക് സാധിക്കും. ചടങ്ങിനിടെ സന്യാസിമാർ റോബോട്ടിന്റെ കഴുത്തിൽ 108 മുത്തുകളുള്ള ജപമാല അണിയിച്ചു. സിദ്ധാർത്ഥ ഗൗതമന്റെ പേരിൽ നിന്നും കരുണ എന്നർത്ഥം വരുന്ന കൊറിയൻ വാക്കിൽ നിന്നുമാണ് ‘ഗാബി’ എന്ന പേര് Read More…

Featured Lifestyle

മിന്നൽ കല്യാണം! ഒരു പകൽ കൊണ്ട് കെട്ടുറപ്പിച്ചു, അതിഥികൾ വെറും 30 പേർ; ചണ്ഡീഗഡ് ദമ്പതികൾ വൈറൽ

24 മണിക്കൂറുകൊണ്ട് തീരുമാനം, അതിഥികള്‍ വെറും 30 പേര്‍. ചണ്ഡീഗഡിലെ ഈ ദമ്പതികളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ആഴ്ചകളോളം നീളുന്ന ഒരുക്കങ്ങളും മാസങ്ങൾ നീണ്ട ആസൂത്രണവും വർഷങ്ങളുടെ സമ്പാദ്യവും ആവശ്യമായ ഒന്നാണ് സാധാരണയായി ഇന്ത്യൻ വിവാഹങ്ങൾ. എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെറും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി എല്ലാവരെയും ഞെട്ടിച്ചു. വധുവാണ് ഇങ്ങനെയൊരു ‘പെട്ടെന്നുള്ള വിവാഹം’ എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത്. വധു എല്ലാവരെയും Read More…

Crime

ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

നാസിക് ടിസിഎസ് ലൈംഗിക പീഡന, മതപരിവർത്തന കേസുകളിൽ പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാനെ പോലീസ് പിടികൂടി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നരേഗാവിലെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒടുവിൽ നാസിക് എസ്‌ഐടിയും ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നിദ Read More…

Uncategorized

‘തണ്ണിമത്തനില്‍ എലിവിഷം വന്നതെങ്ങനെ?’; ദുരൂഹത ഒഴിയാതെ മുംബൈ-കൂട്ടമരണം,ഫോറൻസിക് റിപ്പോർട്ട് പുറത്ത്

മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയല്ലെന്നും, മാരകമായ വിഷം ഉള്ളിൽ ചെന്നതാണെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശം കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം വേളയിൽ ഇവരുടെ ആന്തരികാവയവങ്ങളിൽ കണ്ട പച്ചനിറമാണ് കേസിൽ വലിയൊരു വഴിത്തിരിവായത്. ഭക്ഷണത്തിൽ അബദ്ധത്തിൽ വിഷം കലർന്നതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അബ്ദുള്ള ഡൊക്കാഡിയ, ഭാര്യ നസ്രീൻ, മക്കളായ സൈനബ്, ആയിഷ എന്നിവർ മുംബൈയിലെ വീട്ടിൽ Read More…

Featured Sports

ആർസിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ പ്രതിസന്ധിയിലാക്കി സൂപ്പർ ജയന്റ്സിന്റെ ഇരുട്ടടി, നിര്‍ണായക മത്സരത്തിൽ 9 റൺസ് വിജയം

ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒൻപത് റൺസിന് തോൽപിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ആർസിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വെല്ലുവിളിയുയർത്തി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന ലക്നൗവിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള ആർസിബിയുടെ അവസരം നഷ്ടമായി. മഴ നിയമപ്രകാരം 19 ഓവറിൽ 213 റൺസെന്ന ലക്ഷ്യവുമായിറങ്ങിയ ബെംഗളൂരുവിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 12 പോയിന്റുള്ള ആർസിബി നിലവിൽ പട്ടികയിൽ മൂന്നാമതാണ്. നേരത്തെ തന്നെ പ്ലേ ഓഫ് സാധ്യതകൾ മങ്ങിയ ലക്നൗവിന് Read More…

Celebrity

ഹൻസിക കൃഷ്ണയുടെ ‘സബ്സ്ക്രിപ്ഷൻ’ വീഡിയോ ലീക്കായി, എഐയോ ഒറിജിനലോ? വ്യാപക വിമര്‍ശനം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഹൻസിക കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളായ ഹൻസികയുടെ ഒരു പുത്തൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന്റെ പതിവ് ശൈലിയിൽ നിന്നും മാറി ബോൾഡ് ലുക്കിലുള്ള ഈ വീഡിയോ എക്സ് (ട്വിറ്റർ) അടക്കമുള്ള ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുവരെ ആരാധകർ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദൃശ്യങ്ങളായതിനാൽ ഇത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോ ആണോ അതോ താരം തന്റെ Read More…

Crime

കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ജയിലിലെ ‘ലീലാവിലാസം’ തുറന്നുകാട്ടിയ സുനിത, ഭീഷണിയുണ്ടെന്ന് അന്നു പറഞ്ഞു; ദുരൂഹത

ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട വാടാനപ്പള്ളി സ്വദേശിനി സുനിത, മുൻപ് കേരളത്തിലെ ജയിൽ ഭരണത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തി . പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വി.ഐ.പി സൗകര്യങ്ങളെക്കുറിച്ചും ഉന്നത രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരുന്നു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ നേരിൽ കണ്ട കാര്യങ്ങളാണ് സുനിത പുറത്തുവിട്ടത്. ഷെറിൻ ജയിലിനുള്ളിൽ മൊബൈൽ ഫോണും മേക്കപ്പ് സാധനങ്ങളും Read More…

Health

കോഴിയിറച്ചി കഴുകി വൃത്തിയാക്കാറുണ്ടോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ!

പാചകം ചെയ്യുന്നതിന് മുൻപ് കോഴിയിറച്ചി (ചിക്കൻ) കഴുകുന്ന ശീലം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചിക്കൻ കഴുകുന്നത് വഴി ശരീരത്തിന് ഹാനികരമായ സാൽമൊണല്ല (Salmonella), കാംപിലോബാക്ടർ (Campylobacter) തുടങ്ങിയ ബാക്ടീരിയകൾ അടുക്കളയിലാകെ പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും (WHO) യു.എസ്.ഡി.എ.യും വ്യക്തമാക്കുന്നത്. ​ടാപ്പിൽ നിന്ന് ശക്തിയായി വരുന്ന വെള്ളത്തിൽ ചിക്കൻ കഴുകുമ്പോൾ, അതിലെ ബാക്ടീരിയകൾ അടങ്ങിയ ചെറിയ ജലത്തുള്ളികൾ ഒരു മീറ്റർ ദൂരേക്ക് വരെ തെറിച്ചു വീഴാം. ഇത് അടുത്തുള്ള പാത്രങ്ങളിലേക്കോ, മറ്റ് Read More…