Featured Lifestyle

ചൂടിനെ തോൽപ്പിക്കാൻ ഒരു ഉള്ളി കഷ്ണം മതി ! വേനൽച്ചൂടിൽ രക്ഷകനായി ചുവന്ന ഉള്ളി, അത്ഭുത ഗുണങ്ങൾ ഇതാ

വേനൽക്കാലത്ത് ചുവന്ന ഉള്ളി കഴിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും അമിതമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ രുജുത ദിവേകർ പറയുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, ഫ്ലേവനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നു. ചുവന്ന ഉള്ളിയിൽ ഉയർന്ന അളവിൽ വെള്ളവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വെയിലത്ത് അധികനേരം ഇരിക്കുമ്പോൾ ശരീരത്തിൽ നിന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നു. ഉള്ളിയിലെ ‘ക്വെർസെറ്റിൻ’ എന്ന ഘടകം നിർജ്ജലീകരണം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. Read More…

Celebrity

51-ലും പത്തൊൻപതിന്റെ ചുറുചുറുക്ക്! ഇതാണ് ‘ദളപതി’ വിജയ്‌യുടെ ഡയറ്റ് പ്ലാൻ

നടൻ എന്ന നിലയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) മികച്ച വിജയം നേടിയതോടെ, 51-ാം വയസ്സിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെ രഹസ്യം എന്താണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ ചര്‍ച്ചയാണ്. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും തന്റെ ഫിറ്റ്‌നസ് നിലനിർത്താൻ വിജയ് പിന്തുടരുന്ന ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായ ഭക്ഷണരീതികളെക്കുറിച്ച് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനർ നരേഷ് കുമാർ ചില കാര്യങ്ങൾ പങ്കുവെക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണവും ജങ്ക് ഫുഡും പൂർണ്ണമായും Read More…

Featured Spotlight

TMC പ്രവർത്തകയുടെ തലയിലെ ‘വ്യാജ’ ബാൻഡേജ്; വീഡിയോ ബംഗാളിലേതല്ല; സത്യാവസ്ഥ പുറത്ത്

പതിറ്റാണ്ടുകൾക്ക് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് പശ്ചിമ ബംഗാൾ കടന്നുപോകുന്നത്. മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും തൂത്തെറിഞ്ഞുള്ള ബിജെപിയുടെ വിജയം രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് തൃണമൂൽ പ്രവർത്തകയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ, തന്നെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തലയിൽ വലിയൊരു കെട്ടുമായി റിപ്പോർട്ടർമാരോട് സംസാരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ അഭിമുഖത്തിനിടയിൽ അവിടെയുണ്ടായിരുന്ന ഒരാൾ സ്ത്രീയുടെ തലയിലെ ബാൻഡേജ് വലിച്ചുമാറ്റുകയും മുറിവുകളൊന്നുമില്ലെന്ന് പുറംലോകത്തെ കാണിക്കുകയും ചെയ്തു. ഇതോടെ തട്ടിപ്പ് Read More…

Featured Spotlight

‘ഭാര്യക്ക് സീറ്റ് ഒപ്പിച്ചപ്പോള്‍ 3ജില്ലകളാണ് കയ്യില്‍നിന്ന് പോയത്, ഒന്ന് ഇറങ്ങിപ്പോകാവോ സഖാവേ..’ -എം.വി ഗോവിന്ദന് ‘പെങ്കാല’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ അണികളുടെയും അനുഭാവികളുടെയും വലിയ പ്രതിഷേധം. നിർണായകമായ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളിലൂടെയും ഉയരുന്ന ആവശ്യം. പദവിയിൽ നിന്ന് മാറിനിൽക്കണമെന്ന് അഭ്യർത്ഥിച്ചും രാജിവെക്കാൻ ആവശ്യപ്പെട്ടുമുള്ള കമന്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു. ഭാര്യക്ക് Read More…

Featured Sports

ലോകത്തിലെ ഏറ്റവും മോശം ഫീൽഡര്‍? അഞ്ചാം ക്യാച്ചും കൈവിട്ട് ശശാങ്ക്, കലിപ്പടക്കാനാവാതെ യുസ്‍വേന്ദ്ര ചെഹൽ- വീഡിയോ

ശശാങ്ക് സിംഗിന്റെ ഫീൽഡിംഗിലെ പിഴവുകൾ ഇന്നലെ ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സ് – പഞ്ചാബ് കിങ്‌സ് മത്സരത്തിൽ വീണ്ടും തുടർന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ താരം വീണ്ടുമൊരു ക്യാച്ച് കൂടി കൈവിട്ടു. ഡീപ് ഫീൽഡിംഗിൽ നിന്നിരുന്ന ശശാങ്ക്, യുസ്‌വേന്ദ്ര ചഹാലിന്റെ ബോളിംഗിൽ വന്ന ഒരു എളുപ്പമുള്ള ക്യാച്ചാണ് നഷ്ടപ്പെടുത്തിയത് . സംഭവം ലെഗ് സ്പിന്നറായ ചഹാലിനെ ഏറെ പ്രകോപിപ്പിച്ചു. 2026 ഐപിഎൽ സീസണിൽ ശശാങ്ക് കൈവിടുന്ന അഞ്ചാമത്തെ ക്യാച്ചാണിത്. ശശാങ്ക് സിംഗ് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു നിമിഷമായിരുന്നു Read More…

Featured Health

കാല്‍പ്പാദങ്ങൾ കരളിന്റെ കണ്ണാടി; പാദങ്ങൾ പറയും നിങ്ങളുടെ കരളിന്റെ ആരോഗ്യരഹസ്യം

നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ് പാദങ്ങൾ എന്ന് പറയാറുണ്ട്. പലപ്പോഴും വാർഷിക ആരോഗ്യ പരിശോധനകളിൽ നാം പാദങ്ങളെ അവഗണിക്കാറാണ് പതിവ്. എന്നാൽ കരളിന്റെ ആരോഗ്യം മോശമാകുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ പാദങ്ങൾ നൽകും. നടത്തത്തിനിടയിലോ അല്ലാതെയോ പാദങ്ങളിൽ കാണുന്ന ചില മാറ്റങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോഗങ്ങളെ നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധനായ ഡോ. അനുജ് പഹൂജ വ്യക്തമാക്കുന്നു. കരൾ രോഗത്തിന്റെ പ്രധാന 4 ലക്ഷണങ്ങൾ: പാദങ്ങളിലെ നീര് (Edema): കരൾ ആൽബുമിൻ എന്ന പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നത് Read More…

Movie News

ദൃശ്യത്തിന് മുൻപേ ത്രില്ലടിപ്പിക്കാൻ ദൃഢം എത്തുന്നു, മെയ് 8ന്

ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം ദൃഢം റിലീസിന് തയ്യാറെടുക്കുന്നു. ഒരു കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷെയ്ൻ നിഗം എത്തുന്നത്. എസ്‌ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. മെയ് 8ന് തീയേറ്ററുകളിൽ റിലീസിനെത്തുന്ന ചിത്രം ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. Read More…

Crime

‘നീ ‘ലൈംഗിക എന്റെ അടിമയാണ്, പൂർണ്ണനഗ്നയായി വന്ന് തന്നെ നിർബന്ധിച്ചു’ ലോർണക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

ജെപി മോർഗൻ ചേസ് ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായ ചിരായു റാണ, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും കോടതിയെ സമീപിച്ചു. തന്നെ ഒരു ‘ലൈംഗിക അടിമ’യെപ്പോലെ ലോർണ ദുരുപയോഗം ചെയ്തു എന്നാണ് റാണയുടെ പരാതി. കഴിഞ്ഞ ആഴ്ച പിൻവലിച്ച കേസ്, പുതിയ സാക്ഷിമൊഴികളുമായാണ് തിങ്കളാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ വീണ്ടും ഫയൽ ചെയ്തത്. ന്യൂയോർക്കിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ച് മദ്യലഹരിയിലായിരുന്ന ലോർണ ഹജ്‌ദിനി മോശമായി പെരുമാറുന്നത് കണ്ടതായി റാണയുടെ ഒരു കുടുംബ സുഹൃത്ത് Read More…

Featured Sports

സഞ്ജു വീണ്ടും രക്ഷകൻ, 52 പന്തിൽ 87*; ഡൽഹിയെ വീഴ്ത്തി ചെന്നൈ; മൂന്നാം പ്ലെയർ ഓഫ് ദ് മാച്ചുമായി ‘ചേട്ടൻ’

നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ, ആതിഥേയർ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. സീസണിലെ തന്റെ മൂന്നാം ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് (52 പന്തിൽ 87*) ചെന്നൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സഞ്ജുവിനൊപ്പം കാർത്തിക് ശർമയും (31 Read More…