അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ മികച്ച ജയം. അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ ഇന്ത്യ മറികടന്നു. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നുന്ന അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഈ പ്രധാന മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കാനും സഞ്ജുവിന് കഴിഞ്ഞു. ഇന്ത്യക്കായി ഓപ്പണറായി കളത്തിലെത്തിയ സഞ്ജു അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പതറിയെങ്കിലും പിന്നീട് സിക്സറുകളും ഫോറുകളുമായി താരം മൈതാനത്ത് Read More…
Author: Priya
കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ബാങ്കിൽ നിന്ന് 4 ലക്ഷം കവർന്നു; അരമണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി- വീഡിയോ
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കവർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ ഇടപാടുകാരനായി എത്തി നാല് ലക്ഷം രൂപ കവർന്ന യുവാവിനെ വെറും മുപ്പത് മിനിറ്റിനുള്ളിൽ പോലീസ് പിടിയിലാക്കി. കവർച്ചയുടെ ദൃശ്യങ്ങളും അതിവേഗത്തിലുള്ള പോലീസ് നടപടിയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ച് മുഖം പൂർണമായി മറച്ചെത്തിയ പ്രതി, നേരെ ക്യാഷ് കൗണ്ടറിലേക്ക് നടക്കുകയായിരുന്നു. തുടർന്ന് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച മുളകുപൊടി Read More…
‘നിങ്ങൾ എന്നെ കൊല്ലും’; വസ്ത്രം പോലുമില്ലാതെ അലീന രാത്രിയിൽ ഓടിയെത്തി, 19-കാരിയുടെ മരണം, പിന്നില്‍ മന്ത്രവാദമോ അതിക്രമമോ?
വയനാട് മാനന്തവാടി പേരിയ ആലാറ്റിൽ 19 വയസ്സുള്ള അലീനയെന്ന പെൺകുട്ടിയെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. മൃതദേഹത്തിൽ പലയിടങ്ങളിലായി മുറിവുകളും രക്തക്കറകളും കണ്ടതാണ് മരണത്തിൽ വലിയ സംശയത്തിന് ഇടയാക്കിയത്. അലീനയുടെ ശരീരത്തിൽ ‘ദൈവസാന്നിധ്യം’ എത്തിയതായി കുടുംബം വിശ്വസിച്ചിരുന്നെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്ന് രാത്രി പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് സമീപത്തെ യൂക്കാലി, തേയിലത്തോട്ടങ്ങളിലേക്ക് ഓടിയതായി പ്രദേശവാസികൾ വെളിപ്പെടുത്തി. രാത്രി പത്തുമണിയോടെ അലീന ഓടിയെത്തി വാതിലിൽ ശക്തമായി മുട്ടുകയായിരുന്നുവെന്നും Read More…
അഭിഷേക് ശർമയുടെ സംഹാരതാണ്ഡവം! നിരാശപ്പെടുത്തി സഞ്ജു, അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ
ന്യൂഡൽഹി: ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം. അഫ്ഗാൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം വെറും 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ (1-0) എന്ന നിലയിൽ മുന്നിലെത്തി. ഓപ്പണർ അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരം സഞ്ജു സാംസണിനെ (10) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, രണ്ടാം Read More…
ഒരാഴ്ച വിൽക്കുന്നത് 10 കിലോ എംഡിഎംഎ ! 4 മാസംകൊണ്ട് അഞ്ചു കോടിയുടെ ഇടപാടുകൾ, നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ
പന്തീരാങ്കാവ് ഒരു കിലോ എംഡിഎംഎ വേട്ടയിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് നോയിഡയിൽ വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), Read More…
2024-ലെ പരാജയത്തിന് പകരംവീട്ടി ഇന്ത്യ; ലങ്കയെ തകർത്ത് എട്ടാം വനിതാ ഏഷ്യകപ്പ് കിരീടത്തില്‍ മുത്തമിട്ടു
ദുബായിൽ നടന്ന വനിതാ ഏഷ്യാകപ്പ് കലാശപ്പോരാട്ടത്തിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഇന്ത്യ എട്ടാം തവണയും കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി നാല് വിക്കറ്റെടുത്ത ശ്രീചരണിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. ശ്രീലങ്കൻ നിരയിൽ 36 റൺസെടുത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ഉയർന്ന സ്കോറർ. നിലാക്ഷിക സിൽവ (22), വിഷ്മി ഗുണരത്നെ (20) എന്നിവരും Read More…
‘ലോകകപ്പിൽ അവനായിരുന്നു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’; സഞ്ജുവിന് അവസരം നൽകണം, വൈഭവിന് ഇനിയും സമയമുണ്ട്’
ട്വന്റി20 ക്രിക്കറ്റിൽ ഓപ്പണിങ് സഖ്യത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം കുറച്ചുകാലമായി തുടർച്ചയായ പരീക്ഷണങ്ങൾ നടത്തിവരികയാണ്. അഭിഷേക് ശർമ തന്റെ സ്ഥാനം ഉറപ്പിച്ചതോടെ ശുഭ്‌മൻ ഗില്ലും സഞ്ജു സാംസണും തമ്മിലായിരുന്നു ആദ്യം സ്ഥാനത്തിനായുള്ള മത്സരം. പിന്നീട് ഇഷാൻ കിഷൻ ഇതേ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും ട്വന്റി20 ലോകകപ്പോടെ താരത്തിന് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വന്നു. തുടർന്നാണ് വൈഭവ് സൂര്യവംശിയുടെ കടന്നുവരവ്. ഇതോടെ പതിനഞ്ചുവയസ്സുകാരനായി സഞ്ജുവിന് വീണ്ടും പ്ലെയിങ് ഇലവനിൽനിന്നു മാറിനിൽക്കേണ്ടി വന്നു. എന്നാൽ രാജ്യാന്തര കരിയർ പ്രതീക്ഷിച്ചതു പോലെ മികച്ച Read More…
‘തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിപ്പിച്ചു’; പാക് കോടതിയില്‍ കരഞ്ഞുവിളിച്ച് ഹിന്ദു ബാലികമാര്‍
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് ഹിന്ദു പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാതെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാന്‍ ടന്‍ഡോ അല്ലാഹ്യാർ ജില്ലാ കോടതി ഉത്തരവിട്ടു. തങ്ങളെ വീട്ടിലേക്ക് അയക്കണമെന്ന് പതിമൂന്നും പതിനാലും വയസ്സുള്ള പെണ്‍കുട്ടികള്‍ കോടതിയില്‍ കരഞ്ഞപേക്ഷിച്ചെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്ന് സിന്ധി മനുഷ്യാവകാശ സംഘടനയായ സിന്ധ് റിനൈസൻസും പത്രപ്രവർത്തക വീംഗാസും വ്യക്തമാക്കി. കോടതിക്ക് പുറത്ത് മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കച്ചി കോലി സമുദായാംഗങ്ങളായ സീത, രൂപി എന്നീ സഹോദരിമാരെ Read More…
“ആരും ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്”, ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം !
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ വധിച്ച കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മാധ്യമങ്ങളോട് ഉപദേശരൂപേണ പ്രതികരിച്ചത്. ‘‘ഞാൻ ചെയ്ത തെറ്റുകൾ പൂർണ്ണമായി സമ്മതിക്കുന്നു. ആളുകൾക്ക് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ആരും ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് Read More…









