Featured Sports

ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ലക്നൗവിന്റെ ഇരുട്ടടി, 6,6,6,6, തുടർച്ചയായ സിക്സുകളുമായി പുരാന്റെ ഫിനിഷിങ്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി ലക്നൗ സൂപ്പർ ജയന്റ്സ് വിജയം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ലക്നൗ ചെന്നൈയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ, 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ ചെന്നൈ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും ചെന്നൈയ്ക്ക് പരമാവധി 16 പോയിന്റ് മാത്രമേ Read More…

Celebrity

43-ാം വയസ്സിലെ കാൻസർ പോരാട്ടം; മനക്കരുത്തിന് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി രാജ്ശ്രീ ദേശ്പാണ്ഡേ

തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി സേക്രഡ് ഗെയിംസ്’, ‘ട്രയൽ ബൈ ഫയർ’ എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി രാജശ്രീ ദേശ്പാണ്ഡെ . കഴിഞ്ഞ മാർച്ചിലാണ് അസുഖം തിരിച്ചറിഞ്ഞത്. അദൃശ്യരായ ശത്രുക്കളോടുള്ള പോരാട്ടമാണിതെന്ന് വിശേഷിപ്പിച്ച രാജശ്രീ, അസുഖം നൽകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് മനസ് തുറന്നു. ക്യാൻസർ എന്നത് പേടിക്കേണ്ട ഒരു വാക്കല്ലെന്നും, മറിച്ച് ജീവിതം എത്ര മനോഹരമാണെന്ന് സ്വയം തിരുത്തി ജീവിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണെന്നും അവർ പറയുന്നു. ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കഠിനമാണെങ്കിലും പോസിറ്റീവ് ആയി Read More…

Sports

ഐപിഎല്ലിൽ ദയനീയ പ്രകടനം; ഈ മൂന്ന് ക്യാപ്റ്റന്മാരുടെ ‘പണി’ തെറിക്കും ! ഉടമകൾ കലിപ്പിൽ

ഐപിഎൽ 19-ാം സീസണിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മൂന്ന് പ്രമുഖ ടീമുകളുടെ നായകന്മാർ സ്ഥാനത്തുനിന്ന് മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ . ഡൽഹി ക്യാപിറ്റൽസിന്റെ അക്ഷർ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അജിങ്ക്യ രഹാനെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഋഷഭ് പന്ത് എന്നിവരുടെ ക്യാപ്റ്റൻ സ്ഥാനമാണ് ഭീഷണിയിലായിരിക്കുന്നത്. കഴിഞ്ഞ സീസണിലും ടീമിനെ നയിച്ച ഇവർക്ക് ഇത്തവണ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. നിലവിൽ പട്ടികയിൽ ഏറ്റവും പിന്നിലുള്ള ലഖ്‌നൗവും മുംബൈ ഇന്ത്യൻസുമാണ് പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായത്. ടീമിന്റെ മോശം Read More…

Featured Sports

പഞ്ചാബിനെന്തുപറ്റി? തുടർച്ചയായ അഞ്ചാം തോൽവി, തിലക് വർമയുടെ ബാറ്റിംഗ് മികവില്‍ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 201 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു. വെടിക്കെട്ട് ബാറ്റിംഗുമായി പുറത്താകാതെ 75 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ വിജയശില്പി. 33 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, തുടർച്ചയായ Read More…

Spotlight

’22 നേക്കാളും താഴെയാണ് ഭായീ 63′; വിഡി സതീശനെയും ലീഗിനെയും കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ 63 സീറ്റ് നേടിയ കോൺഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റുള്ള ലീഗിനാണെന്നും, കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായം മറികടന്നാണ് ലീഗിന് താൽപ്പര്യമുള്ള സതീശനെ അവരോധിച്ചതെന്നും ’22 നേക്കാളും താഴെയാണ് ഭായീ 63′ എന്ന പരിഹാസത്തിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് Read More…

Oddly News

‘ഇത് സംഭവിക്കുമെന്ന് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു’; ഭർത്താവിന്റെ കൊലപാതകത്തിനു ഓപ്പൺഎഐക്ക് പങ്ക്! ഭാര്യയുടെ നിയമപോരാട്ടം

ഫ്ലോറിഡയിലുണ്ടായ വെടിവെപ്പിൽ ഭർത്താവ് കൊല്ലപ്പെട്ടത് ഓപ്പൺ എഐ (OpenAI)യുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സാം ആൾട്ട്മാന്റെ കമ്പനിക്കെതിരെ ഇന്ത്യൻ വംശജയായ വനിത കേസ് ഫയൽ ചെയ്തു. 2025 ഏപ്രിലിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട തിരു ചബ്ബയുടെ ഭാര്യ വന്ദന ജോഷിയാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. ഈ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു ദുരന്തം സംഭവിക്കുമെന്ന് ഓപ്പൺ എഐക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ കമ്പനി പരാജയപ്പെട്ടുവെന്നും വന്ദന Read More…

Featured Oddly News

കല്യാണത്തിനുമുമ്പ് ഒരു ‘അടിയന്തര ഡെലിവറി’; പന്തലിൽ സ്വിഗ്ഗി എത്തിയത് ഭക്ഷണം കൊടുക്കാനല്ല, പിന്നെയോ? വൈറലായി വീഡിയോ

ഇന്ത്യന്‍ വിവാഹങ്ങള്‍ പരമ്പരാഗതമായി അഗ്നിസാക്ഷിയായാണ് ആചാരപരമായി നടത്തുന്നത്. എന്നാല്‍ ഇതിനായുള്ള വിറകില്ലെങ്കില്‍ എന്തുചെയ്യും? വിവാഹച്ചടങ്ങിന് അത്യാവശ്യമായ ഇത് മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് കൈയടി നേടിയിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Swiggy Instamart). വിവാഹത്തിനിടെ ഹോമകുണ്ഡത്തിലേക്ക് ആവശ്യമായ വിറക് തീർന്നുപോയപ്പോൾ, അവസാന നിമിഷം രക്ഷകനായി എത്തിയത് ഒരു സ്വിഗ്ഗി ഡെലിവറി പങ്കാളിയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എത്ര കൃത്യമായി പ്ലാൻ ചെയ്താലും ഇന്ത്യൻ വിവാഹങ്ങളിൽ അവസാന നിമിഷം എന്തെങ്കിലും മറന്നുപോകുന്നത് പതിവാണ്. ഈ വിവാഹത്തിലും ഹോമത്തിന് വിറക് Read More…

Crime Featured

സ്വന്തം ബ്രാൻഡില്‍ മയക്കുമരുന്ന്, കൗമാരംമുതൽ കോടികളുടെ കച്ചവടം; ‘കൊക്കെയ്ൻ ക്വീൻ’ അറസ്റ്റിൽ, കോടതിയിലെത്തിയത് കൂളിങ് ഗ്ലാസ് ധരിച്ച് കൈവിലങ്ങില്ലാതെ !

ഇസ്ലാമാബാദ്: പാകിസ്താനിലെ മയക്കുമരുന്ന് ലോകത്തെ പിടിച്ചുകുലുക്കിയ ‘കൊക്കെയ്ൻ ക്വീൻ’ ഒടുവിൽ പിടിയിലായി. രാജ്യത്തെ വൻകിട മയക്കുമരുന്ന് ശൃംഖലയുടെ തലവിയായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസാണ് പിടികൂടിയത്. ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ചുനടന്ന ഇവരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും മാരകായുധങ്ങളും പിടിച്ചെടുത്തു. ‘ക്വീൻ മാഡം പിങ്കി’ എന്ന പേരിൽ സ്വന്തം ബ്രാൻഡുണ്ടാക്കി മയക്കുമരുന്ന് വിറ്റിരുന്ന ഇവർക്ക് വേണ്ടി മരുന്ന് നിർമ്മിക്കാൻ സഞ്ചരിക്കുന്ന ലാബുകൾ വരെയുണ്ടായിരുന്നു. ലാഹോർ, കറാച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ മാഫിയകളെ നിയന്ത്രിച്ചിരുന്നത് ഈ 31-കാരിയായിരുന്നു. Read More…

Health

പഴയ പൊള്ളലേറ്റ പാടുകൾ ക്യാൻസറായേക്കുമോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ!

പഴയ പൊള്ളലുകൾ കാൻസറായി മാറാൻ സാധ്യതയുണ്ടോ? മിക്കവാറും പൊള്ളലുകൾ കാൻസറായി മാറാറില്ലെങ്കിലും, വർഷങ്ങളോളം ഉണങ്ങാതെ നിൽക്കുന്ന ആഴത്തിലുള്ള മുറിവുകളും പാടുകളും ‘മാർജോലിൻസ് അൾസർ’ (Marjolin’s ulcer) എന്ന അപൂർവ ചർമ്മ കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ കേടുപാടുകൾ തീർക്കാൻ ശ്രമിക്കുമ്പോൾ രൂപപ്പെടുന്ന തഴമ്പുകളിൽ (scar tissue) രക്തയോട്ടവും പ്രതിരോധ ശേഷിയും കുറവായിരിക്കും. ഇത്തരം പാടുകളിൽ നിരന്തരമായി ഉണ്ടാകുന്ന ഉരസലുകളും വീക്കവും ഡി.എൻ.എ കോശങ്ങളിൽ മാറ്റം വരുത്തുകയും ഇത് പിന്നീട് കാൻസറായി മാറാൻ കാരണമാവുകയും Read More…