കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ മറിയയുടെ പേര് ഉള്‍പ്പെടുത്താതെ കോട്ടയം ഡി.സി.സി. സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കെ.പി.സി.സിക്ക് കൈമാറി.അടുത്തയിടെ സമൂഹ മാധ്യമങ്ങളില്‍ മറിയ ഉമ്മന്‍ സജീവമായതോടെയാണ് സ്ഥാനാര്‍ഥിയായാകാനുള്ള സാധ്യത ഉണ്ടെന്ന പ്രചരണമുണ്ടായത്. കാഞ്ഞിരപ്പള്ളി സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മറിയ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണു ഡി.സി.സി. നല്‍കിയ സാധ്യതാ പട്ടികയില്‍ മറിയയുടെ പേര് ഒഴിവാക്കിയത്. കെ.പി.സി.സി. വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് ഒരുക്ക യോഗത്തില്‍ എല്ലാ ഡി.സി സി.കളോടും സ്ഥാനാര്‍ഥികളുടെ Read More…
Author: Priya
വീടിനുള്ളില്‍ യുവതി മരിച്ച നിലയില്‍; ലിവിംഗ് ടുഗതര്‍ പങ്കാളി വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍
പെരുമ്പാവൂര്‍: കീഴില്ലത്ത് യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലില്‍ ജോയിയുടെ മകള്‍ ജിബി ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് ശേഷം വൈകാതെ ജിബിയോടൊപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂര്‍ ഇരപ്പുംകുടി ലൈജു (47)വിനെ വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 നാണു സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനു പിന്നിലെ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഒപ്പം ഏഴ് വയസ് പ്രായമുള്ള Read More…
മഴ ചതിച്ചാൽ പുറത്ത്; കൊൽക്കത്തയിൽ തീപാറും പോരാട്ടം, ഇന്ത്യയുടെ വിധി നിർണ്ണയിക്കാൻ റൺറേറ്റും കാലാവസ്ഥയും
കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം 2026-ലെ ടി20 ലോകകപ്പിലെ ഒരു ‘വെർച്വൽ ക്വാർട്ടർ ഫൈനൽ’ ആയി മാറിയിരിക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർ സെമി ഫൈനലിലേക്ക് മുന്നേറുകയും പരാജയപ്പെടുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്യുമെന്നതിനാൽ ആവേശകരമായ ഒരു പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഈ നിർണ്ണായക പോരാട്ടത്തിന് യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്ക ഇതിനോടകം നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ, ഞായറാഴ്ചത്തെ വിജയികൾ Read More…
സി.പി.എമ്മില്‍നിന്ന് ‘ചാടി’ ഭര്‍ത്താവ് ബി.ജെ.പിയില്‍; ഭാര്യ മുസ്ലിം ലീഗില്‍
കൊല്ലം: സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവും ആയിരുന്ന എന്‍. ചന്ദ്രബാബു ബി.ജെ.പിയില്‍ ചേര്‍ന്നു. ചന്ദ്രബാബുവിന്റെ ഭാര്യയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സുജാ ചന്ദ്രബാബു ഏതാനും ദിവസം മുമ്പു മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ഇവരുടെ പ്രവര്‍ത്തനംമൂലം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചടിയുണ്ടായെന്നു സി.പി.എം. ഏരിയ, ജില്ലാ ഘടകങ്ങളില്‍ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് ഭാര്യ മുസ്ലിം ലീഗിലും ഭര്‍ത്താവ് ബി.ജെ.പിയിലും ചേര്‍ന്നത്. എന്‍.ചന്ദ്രബാബുവും സുജ ചന്ദ്രബാബുവും പഞ്ചായത്ത് അംഗങ്ങളായിരുന്ന കുരുവിക്കോണം, Read More…
എൻഎസ്എസ്-എസ്എൻഡിപി ഐക്യം: പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുകൊണ്ടുള്ള ‘ചതി’യെന്ന് ഗണേഷ് കുമാർ!
തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതിയുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നും, അപകടം മുൻകൂട്ടി കണ്ടാണ് എൻഎസ്എസ് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യമായിരുന്നില്ല, മറിച്ച് എൻഎസ്എസിനെ ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഗണേഷ് കുമാർ ആരോപിച്ചു. സുകുമാരൻ നായർ എടുത്ത കൃത്യമായ തീരുമാനമാണ് ഐക്യനീക്കത്തിൽ നിന്നുള്ള പിന്മാറ്റം. തുഷാർ Read More…
10-ാം ക്ലാസ് പരീക്ഷയ്ക്കിടെ ശുചിമുറിയിൽ വിദ്യാർത്ഥിനി പ്രസവിച്ചു; വിവാഹനിശ്ചയം കഴിഞ്ഞ കുട്ടിയെ പീഡിപ്പിച്ചത് മറ്റൊരു യുവാവ്
മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ പരീക്ഷാ ഹാളിലെ ശുചിമുറിയിൽ വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി. സ്വകാര്യ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്നു. പിന്നാലെ നവജാത ശിശുവിന്റെ കരച്ചിൽ കേട്ട് അധ്യാപകർ ഓടിയെത്തിയപ്പോഴാണ് പ്രസവവിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതർ ആംബുലൻസ് വിളിക്കുകയും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. എട്ടു മാസവും രണ്ടാഴ്ചയും പ്രായമായ Read More…
വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിക്കെതിരെ ഭാര്യ സംഗീത കുടുംബ കോടതിയില്‍ വിവാഹ മോചന ഹർജി നൽകി. മറ്റൊരു നടിയുമായുള്ള ബന്ധം ആരോപിച്ചാണ് ചെങ്കൽപെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 20ന് നേരിട്ട് ഹാജരാകാൻ വിജയിനോട് നിർദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഗീത കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും നീലാങ്കരയിലെ വീട്ടിൽ അകന്നു കഴിയുകയാണെങ്കിലും ഇക്കാര്യം ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായുള്ള വിജയിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് Read More…
പാപ്പരായി; ഈസ്റ്റ് ഇന്ത്യാ കമ്പനി വീണ്ടും പൂട്ടി, ഇന്ത്യ ഭരിച്ച കമ്പനി പൂട്ടിയപ്പോള്‍ ഒരു ഇന്ത്യക്കാരനു കീഴില്‍
ലണ്ടന്‍: ബഹുഭൂരിപക്ഷം പ്രദേശങ്ങളും കാല്‍ക്കീഴിലാക്കി കോളനിവത്‌കരണത്തിലൂടെ ഇന്ത്യയെ ഞെരിച്ച ‘ഈസ്‌റ്റ് ഇന്ത്യാ കമ്പനി’ക്കു വീണ്ടും താഴുവീണു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ‘ആധുനിക കമ്പനി’യാണ് പൂട്ടിയത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് പാപ്പരായതിനു പിന്നാലെയാണു സ്‌ഥാപനത്തിനു താഴുവീണത്. 1600 ഡിസംബറിലാണ് കച്ചവട ലക്ഷ്യങ്ങള്‍ക്കായി ബ്രിട്ടനില്‍ ഇംഗ്ലീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്. സുഗന്ധവ്യഞ്‌ജന വ്യാപാരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മറ്റു സ്‌ഥാപനങ്ങളുമായി വിപണിയില്‍ മത്സരം കാഴ്‌ചവയ്‌ക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം സ്‌ഥാപിക്കുന്നതില്‍ കമ്പനി നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയില്‍ അധികാരം പിടിച്ചതിനുപിന്നാലെയുണ്ടായ Read More…
അടിവസ്ത്രവും ഹെയർ ഓയിലും വാങ്ങി നല്‍കണമെന്ന് ബി.എസ്.എന്‍.എല്‍. ഡയറക്‌ടര്‍, വിവാദം
ന്യൂഡല്‍ഹി: പ്രയാഗ്‌രാജ് സന്ദര്‍ശിക്കുന്ന തനിക്ക് അടിവസ്‌ത്രം മുതല്‍ ഹെയര്‍ ഓയില്‍ വരെ വാങ്ങിച്ചു നല്‍കണമെന്നു ജീവനക്കാരോട് ബി.എസ്.എന്‍.എല്‍ ഡയറക്‌ടര്‍ വിവേക് ബന്‍സല്‍. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം നല്‍കിയ ഉത്തരവ് പുറത്തായതോടെ വിവാദം. ബന്‍സലിന്റെ ഉത്തരവ് ഞെട്ടിക്കുന്നതാണെന്നു കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്‌തമാക്കി. ബന്‍സലിനെതിരേ നടപടിക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ബി.എസ്.എന്‍.എല്‍ ബോര്‍ഡിന്റെ ഡയറക്‌ടറായ ബന്‍സല്‍ ഈ മാസം 25,26 തീയതികളില്‍ പ്രയാഗ്‌രാജ് സന്ദര്‍ശിക്കാന്‍ നിശ്‌ചയിച്ചിരുന്നു. അതിനായി അദ്ദേഹം ഔദ്യോഗിക ഉത്തരവ് ഇറക്കി. ഉത്തരവ് Read More…









