വാർദ്ധക്യത്തിലും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന നല്ല ശീലങ്ങൾ ചെറുപ്പത്തിലേ തന്നെ വളർത്തിയെടുത്താൽ എങ്ങനെയുണ്ടാകും? ഹാർവാർഡ്, സ്റ്റാൻഫോർഡ്, എയിംസ് (AIIMS) എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി, ചെറുപ്പകാലത്ത് തന്നെ തുടങ്ങേണ്ട ആറ് പ്രധാന ആരോഗ്യശീലങ്ങൾ പങ്കുവെക്കുന്നു. ശക്തി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ, പ്രോട്ടീൻ, നാരുകൾ അടങ്ങിയ ഭക്ഷണം, കൃത്യമായ പ്രഭാതഭക്ഷണം, കാപ്പി കുടിക്കുന്ന രീതി, ചിയ വിത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ. ആദ്യമായി, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെയ്റ്റ് ലിഫ്റ്റിംഗ് Read More…
Author: Aswathy
ക്ലാസെടുക്കാതെ മൊബൈൽ ഗെയിം; വിദ്യാർത്ഥിനികളോട് ഇൻസ്റ്റാഗ്രാം ഐഡി ചോദിച്ച് അധ്യാപകൻ! വൻ പ്രതിഷേധം
ഭിന്ദ് (മധ്യപ്രദേശ്): സ്കൂൾ സമയത്ത് ക്ലാസുകളെടുക്കാതെ മൊബൈൽ ഗെയിമുകൾ കളിക്കുകയും പെൺകുട്ടികളോട് ഇൻസ്റ്റാഗ്രാം ഐഡികൾ ചോദിക്കുകയും ചെയ്തതായി വിദ്യാർത്ഥിനികൾ ആരോപിച്ചതിനെത്തുടർന്ന് സർക്കാർ സ്കൂളിൽ അധ്യാപകൻ വിവാദത്തിൽ. ഭിന്ദ് ജില്ലയിലെ നയാഗാവ് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള കോട്ട് ഗ്രാമത്തിലെ ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം . പരാതി ഉയർന്നതോടെയാണ് വിഷയം പുറത്തറിയുന്നതും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതും. പ്രശാന്ത് എന്ന് പേരുള്ള അധ്യാപകൻ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിലാണ് സ്കൂൾ സമയത്ത് ഏർപ്പെട്ടിരുന്നതെന്ന് വിദ്യാർത്ഥിനികൾ മാധ്യമങ്ങളോട് ആരോപിച്ചു. Read More…
ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി; ഇപ്പോൾ വരുമാനം കൂടുതൽ, ജീവിതത്തിൽ സമാധാനവും!
ബെംഗളൂരുവിലെ മുൻ ഐ.ടി ജീവനക്കാരി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് റാപ്പിഡോ ഓട്ടോ ഡ്രൈവറായി മാറിയ വാർത്തയും അതിന് പിന്നിലെ കഥയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. അച്ഛന്റെ വിയോഗത്തിന് ശേഷം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിനൊപ്പം അമ്മയെ ഒറ്റയ്ക്കാക്കാതെ പരിചരിക്കാൻ കഴിയാതെ വന്നതോടെയാണ് ജോലി ഉപേക്ഷിച്ചതെന്ന് ഇവർ വീഡിയോയിൽ പറയുന്നു. തുടർന്ന്, സ്വന്തമായി സമയം കണ്ടെത്താനും വീടിനടുത്ത് തന്നെ തുടരാനും സാധിക്കുന്ന ഓട്ടോ ഡ്രൈവിംഗ് തൊഴിലായി തിരഞ്ഞെടുക്കുകയായിരുന്നു. തൻവി എന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ഇവരുമായി Read More…
ഡയറ്റുമില്ല കലോറി നോക്കലുമില്ല! 60-ാം വയസ്സിലും ‘അയൺമാൻ’; മിലിന്ദ് സോമൻ കഴിക്കുന്നത് എന്ത്?
ആറ് ദിവസത്തിനിടെ രണ്ട് ഫുൾ ഡിസ്റ്റൻസ് അയൺമാൻ ട്രയാത്ത്‌ലണുകൾ പൂർത്തിയാക്കിയ പ്രശസ്ത നടനും ഫിറ്റ്‌നസ് പ്രേമിയുമായ മിലിന്ദ് സോമന്റെ ഭക്ഷണരീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ നേട്ടം കൈവരിച്ചെങ്കിലും ലളിതമായ ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. സെപ്റ്റംബർ 13-ന് നടന്ന അയൺമാൻ വെയിൽസും സെപ്റ്റംബർ 19-ന് നടന്ന അയൺമാൻ ഇറ്റലിയും പൂർത്തിയാക്കിയ ശേഷം താൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങൾ 60-കാരനായ മിലിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മത്സരം കഴിഞ്ഞയുടൻ രാജ്മയും ചോറും കഴിക്കുന്ന ചിത്രമാണ് അദ്ദേഹം ആദ്യം പങ്കുവെച്ചത്. Read More…
ഇന്ത്യയില്‍ യൂട്യൂബിൽ നിന്ന് കോടികൾ വാരുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം: 20% വർദ്ധനവ്
യൂട്യൂബിന്റെ 2025-ലെ ഇന്ത്യ ഇംപാക്ട് റിപ്പോർട്ട് പുറത്തുവന്നു. യൂട്യൂബ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 18,000 കോടി രൂപ സംഭാവന ചെയ്തതായും ഏകദേശം പത്ത് ലക്ഷത്തോളം പൂർണ്ണസമയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ അതിശയിപ്പിക്കുന്നതാണെങ്കിലും കഥ ഇവിടെ തീരുന്നില്ലെന്നും ഇതിനുപുറമെ നിരവധി അനുബന്ധ നേട്ടങ്ങൾ വേറെയുമുണ്ടെന്നും യൂട്യൂബ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഗുഞ്ചൻ സോണി എൻ.ഡി.ടി.വിയോട് സംസാരിക്കവേ പറഞ്ഞു. ഒറ്റമുറിയിൽ നിന്ന് തുടങ്ങി നാല് വർഷത്തിനുള്ളിൽ 35 പേർക്ക് വരെ ജോലി നൽകുന്ന നിലയിലേക്ക് വളർന്ന ക്രിയേറ്റർമാരുടെ Read More…
വിവാഹത്തിന് സമ്മാനമായി 10 ലക്ഷം കിട്ടി; ആദായനികുതി വകുപ്പ് പണികൊടുക്കുമോ? ചോദ്യവുമായി യുവതി, പോസ്റ്റ് വൈറൽ
X ലെ ഒരു പോസ്റ്റ്, വിവാഹത്തിന് വലിയൊരു തുക പണമായി സമ്മാനം ലഭിക്കുന്നത് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുകൾക്ക് ഇടയാക്കുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പൂജ എന്ന X ഉപയോക്താവ് തന്റെ ബന്ധുവിന്റെ അനുഭവം പങ്കുവെച്ചതോടെയാണ് ഈ ചർച്ച ആരംഭിച്ചത്. ഇവരുടെ ബന്ധുവിന് വിവാഹസമ്മാനമായി ഏകദേശം 10 ലക്ഷം രൂപ പണമായി ലഭിച്ചു. വിവാഹത്തിൽ പങ്കെടുത്ത 110-ഓളം അതിഥികളാണ് ഈ തുക നൽകിയത്. 500 രൂപയും 2,000 രൂപയും മുതൽ 25,000 രൂപ വരെയും 50,000 രൂപ Read More…
ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; മദ്യപിച്ച് അസഭ്യം പറഞ്ഞു, ഓട്ടോക്കൂലി നൽകിയില്ലെന്നും ഡ്രൈവര്‍, വീഡിയോ വൈറൽ
ബെംഗളൂരുവിൽ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് റോഡിൽ ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ അടിപിടിയുണ്ടായതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എച്ച്.എസ്.ആർ ലേഔട്ട് തേർഡ് സെക്ടറിലായിരുന്നു സംഭവം. വഴിയാത്രക്കാര്‍ പകർത്തിയ ദൃശ്യങ്ങളിൽ മൂവരും പരസ്പരം കൈയേറ്റം ചെയ്യുന്നത് കാണാം. തർക്കം രൂക്ഷമായതോടെ മറ്റൊരു സ്ത്രീ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വൈറലായതോടെ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എച്ച്.എസ്.ആർ ലേഔട്ട് Read More…
ആർഭാട ജീവിതത്തിനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 1.2ലക്ഷത്തിന് വിറ്റ് ദമ്പതികൾ; 4 തവണ കൈമാറ്റം ചെയ്‍ത കുഞ്ഞിനെ 550 കിലോമീറ്റർ അകലെ കണ്ടെത്തി പൊലീസ്
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആഡംബര ജീവിതത്തിനും ഫോണും സ്വർണ്ണമാലയും വാങ്ങാനുമായി ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ ഒന്നര ലക്ഷത്തോളം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും 550 കിലോമീറ്ററിലധികം അകലെയുള്ള ഹൈദരാബാദിൽ നിന്ന് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 20-ന് തനിക്ക് മർദ്ദനമേറ്റതായി കാണിച്ച് കുഞ്ഞിന്റെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ Read More…
ഭക്തിഗാനത്തിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം, പൂജാരിയെ നിലത്തിട്ട് ചവിട്ടിയും തല്ലിയും മർദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ
ജയ്പൂർ: മതാചാരങ്ങളുടെ ഭാഗമായി പാട്ട് വച്ചതിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ജയ്പൂരിലെ ക്ഷേത്രത്തിനുള്ളിൽ പൂജാരിക്ക് ക്രൂരമായി മർദ്ദനമേറ്റു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 7.45-ഓടെ നിവാരു റോഡിലെ ഗണേഷ് നഗർ മെയിനിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ വലിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ വച്ചതിനെ അയൽപക്കത്തെ കുടുംബത്തിലെ ഒരു യുവാവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പണ്ഡിറ്റ് രാമകൃഷ്ണ എന്ന പൂജാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. Read More…









