ഛത്തീസ്ഗഢിലെ ദുർഗ് സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥ അങ്കിത ശർമ്മ, 2017-ൽ തന്റെ മൂന്നാം ശ്രമത്തിലാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 203-ാം റാങ്ക് നേടി വിജയിച്ചത്. 2018 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഇവർ നിലവിൽ രാജ്നന്ദ്ഗാവിൽ സേവനമനുഷ്ഠിക്കുന്നു. ബിസിനസുകാരനായ തന്റെ പിതാവാണ് യഥാർത്ഥ മാതൃകയെന്നും എല്ലാ പ്രതിസന്ധികളിലും അദ്ദേഹം ഒപ്പം നിന്നെന്നും, സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുക എന്നത് ബാല്യകാല സ്വപ്നമായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. ദുർഗിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും Read More…
Author: Aswathy
ദിവസവും 18 കിലോമീറ്റർ നടത്തം! ഗാന്ധിജിയുടെ ആരോഗ്യരഹസ്യം ലളിതം, പക്ഷേ വൻ ഹിറ്റ്!
ഫിറ്റ്നസ് ട്രാക്കറുകളും ദിവസവും 10,000 സ്റ്റെപ്പുകൾ എന്ന ലക്ഷ്യങ്ങളും നടപ്പിനെ ഒരു ആരോഗ്യ ശീലമാക്കുന്നതിന് വളരെ മുൻപ് തന്നെ മഹാത്മാ ഗാന്ധി വളരെയധികം നടക്കുമായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പുറത്തുവിട്ട പഠനങ്ങൾ അനുസരിച്ച്, ഏകദേശം 40 വർഷത്തോളം ഗാന്ധിജി ദിവസവും ശരാശരി 18 കിലോമീറ്റർ നടന്നിരുന്നു. 1913 നും 1948 നും ഇടയിലുള്ള കാലയളവിൽ അദ്ദേഹം ഏകദേശം 79,000 കിലോമീറ്റർ സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ഭൂമിയെ രണ്ട് തവണ വലംവെക്കുന്നതിന് തുല്യമാണ്. എന്നാൽ Read More…
മദ്യപിച്ച് ‘കോണ്‍തെറ്റി’ എയർപോർട്ട് പാർക്കിങ്ങിൽ ഉറങ്ങിപ്പോയി; ദുബായ് വിമാനം നഷ്ടമായി!
വാരണാസിയിൽ നിന്ന് ദുബായിലേക്ക് പോകാനിരുന്ന യാത്രക്കാരൻ മദ്യപിച്ച് വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം നഷ്ടമായി. ഗോരഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാർ രാത്രി 9:05-നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനായി വൈകുന്നേരം 5:30-ഓടെ തന്നെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ ടെർമിനലിലേക്ക് പോകുന്നതിന് പകരം ഇയാൾ പാർക്കിംഗ് ഏരിയയിലേക്ക് പോവുകയും അവിടെ കിടന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. വളരെ നേരം പാർക്കിംഗ് ഏരിയയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇയാളെ Read More…
എനിക്ക് പെണ്ണാകണം ! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്ത അമ്മയെ സ്പാനർകൊണ്ട് അടിച്ചുകൊന്ന് പതിനേഴുകാരൻ!
ലഖ്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയെച്ചൊല്ലിയുള്ള തർക്കത്തിനിടെ 17 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. പെൺകുട്ടിയായി ജീവിക്കാൻ ആഗ്രഹിച്ച കൗമാരക്കാരനെ കുടുംബം അംഗീകരിക്കാൻ മടിച്ചതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗും ഡോക്ടർമാരുടെ ഉപദേശങ്ങളും നൽകിയെങ്കിലും ഇയാളുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച ലഖ്നൗവിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ശസ്ത്രക്രിയക്ക് പകരം കൗൺസിലിംഗ് തുടരാൻ അമ്മ നിർബന്ധിച്ചതാണ് കൗമാരക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ താൻ കരുതീയ റെഞ്ച് (wrench) Read More…
വിദ്യാർത്ഥിനികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു, മദ്യം വാങ്ങാൻ പറഞ്ഞു; അങ്കണവാടി അധ്യാപകരുടെ ക്രൂരത ! ദൃശ്യങ്ങൾ പുറത്ത്!
മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അങ്കണവാടി ജീവനക്കാരിക്ക് കാൽ തിരുമ്മി കൊടുക്കുന്നത് ഉൾപ്പെടെയുള്ള അനുചിതമായ ജോലികൾ ചെയ്യാൻ കുട്ടികളെ നിർബന്ധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധ്യാപിക ഉറങ്ങുമ്പോൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ മണ്ണ് തുരക്കുന്നതും പാത്രങ്ങൾ കഴുകുന്നതും കാണിക്കുന്ന വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു. ചിന്ദ്വാര ജില്ലയിലെ പരസിയയിലെ ചാന്ദമേറ്റ 12-ാം വാർഡിലെ ചാച്ചാ മൊഹല്ലയിലുള്ള അങ്കണവാടി കേന്ദ്രത്തിൽ നിന്നുള്ള വീഡിയോയാണ് ഏറ്റവും ഒടുവിൽ പ്രചരിച്ചത്. അങ്കണവാടി ഹെൽപ്പർ Read More…
മോശം പെരുമാറ്റം: തല്ലിയ വനിതാ പോലീസിനെ തിരിച്ചടിച്ച് 22-കാരൻ അറസ്റ്റിൽ, ദൃശ്യങ്ങൾ വൈറൽ!
ബീഹാറിലെ പട്നയിൽ വനിതാ പോലീസിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത 22-കാരൻ അറസ്റ്റിലായി. സെപ്റ്റംബർ 30-ന് വൈകുന്നേരം 6:30 ഓടെ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ‘പോലീസ് ദീദി’ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. ചോദ്യം ചെയ്യലിനിടെ ഇവരിൽ പ്രദീപ് കുമാർ എന്ന യുവാവ് വനിതാ പോലീസിനോട് അധിക്ഷേപകരമായി സംസാരിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രദീപിന്റെ കരണത്തടിക്കുകയും, പകരം പ്രദീപ് Read More…
ഡ്രഗ് മാഫിയയെ വിറപ്പിക്കുന്ന വീരൻ! സൈന്യത്തിന്റെ ഹീറോയായി 13 മാസം പ്രായമുള്ള നായ ‘കമാൻഡോ’
മെക്സിക്കോയുടെ നാഷണൽ ഗാർഡിന് ഇപ്പോൾ ഒരു പുതിയ കുട്ടി പടയാളിയുണ്ട്. സാധാരണയായി കണ്ടുവരുന്ന വേട്ടനായ്ക്കളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഈ കൊച്ചുമിടുക്കന്റെ പേര് കമാൻഡോ എന്നാണ്. വെറും 7 കിലോഗ്രാം ഭാരവും 21 സെന്റീമീറ്റർ ഉയരവുമുള്ള 13 മാസം പ്രായമുള്ള ഒരു ചിഹ്വാവാ (Chihuahua) ഇനത്തിൽപ്പെട്ട നായയാണിത്. കുഞ്ഞനാണെങ്കിലും, തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പരിശീലനം നേടുന്ന കമാൻഡോ ഇതിനോടകം തന്നെ മെക്സിക്കൻ നാഷണൽ ഗാർഡിന്റെ പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. ദ മെട്രോയുടെ റിപ്പോർട്ട് പ്രകാരം, മുൻപ് വളർത്തിയിരുന്ന വയോധികരായ ഉടമസ്ഥർക്ക് Read More…
തുപ്പിയാൽ 500 രൂപ പിഴ; എന്നിട്ടും മുംബൈ മെട്രോയിൽ ‘സ്പിറ്റ് ബിനുകൾ’! റെയിൽവേയുടെ നടപടിയിൽ വൻ സോഷ്യൽ മീഡിയ ചർച്ച
മുംബൈ മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള “ടച്ച്‌ലെസ് സ്പിറ്റ് ബിന്നിന്റെ” (തൊടാതെ ഉപയോഗിക്കാവുന്ന തുപ്പൽ തൊട്ടി) ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതിനെ തുടർന്ന് പൗരബോധത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് തുടക്കമായി. ചിത്രം വ്യക്തമാക്കുന്നത് പോലെ, കൈകൾ കൊണ്ട് തൊടാതെ ഉപയോഗിക്കാവുന്ന ഈ ബിൻ തുപ്പലിലെ വൈറസുകളെ പത്ത് സെക്കൻഡിനുള്ളിൽ നശിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. ‘ഈസിസ്പിറ്റ്’ (Ezyspit) എന്ന കമ്പനി നിർമ്മിച്ച ഈ സൗകര്യം “ലോകത്തിലെ ആദ്യത്തെ നിശ്ചിത തുപ്പൽ കേന്ദ്രം” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുംബൈ മെട്രോയുടെ ലോഗോയ്ക്കും “ഉത്തരവാദിത്തമുള്ളവരാകൂ” എന്ന Read More…
ഭർത്താവാകാൻ താല്പര്യമുണ്ടോ? ഈ ഗൂഗിൾ ഫോം പൂരിപ്പിക്കൂ!’; യുവതിയുടെ വ്യത്യസ്തമായ ‘ഭർത്താവ് അപേക്ഷ’ സോഷ്യൽ മീഡിയയിൽ വൈറൽ
ജീവിതപങ്കാളിയെ കണ്ടെത്താനായി വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്ത അമേരിക്കക്കാരിയായ ആറിൻ പാറ്റേൺസൺ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ഗൂഗിൾ ഫോം വഴി വിശദമായ “ഭർത്താവിനുള്ള അപേക്ഷാ ഫോം” തയ്യാറാക്കി ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഏറെ കൗതുകം ഉണർത്തിയ ഈ ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ 240-ലധികം ആളുകൾ അപേക്ഷ പൂരിപ്പിച്ചു നൽകുകയും ചെയ്തു. സാധാരണ ഡേറ്റിംഗ് ആപ്പുകൾ പലപ്പോഴും സമയനഷ്ടമുണ്ടാക്കുന്നതിനാലാണ് ഗൗരവമുള്ള ബന്ധങ്ങൾ മാത്രം ആഗ്രഹിക്കുന്നവരെ കണ്ടെത്താൻ ഇത്തരമൊരു Read More…









