Movie News

ഹൃത്വിഖ് റോഷനെ ചുംബിച്ചതിന് ഐശ്വര്യ റായിക്ക് നോട്ടീസ്!

എത്ര ലോക സുന്ദരിമാര്‍ മാറി മാറി വന്നാലും ഐശ്വര്യറായിയോടുള്ള സ്‌നേഹം ആളുകള്‍ക്ക് ഒന്നു വേറെ തന്നെയായിരിക്കും. അവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അതില്‍ തന്നെ ധും 2-വിലെ ഐശ്വര്യയുടെ അഭിനയം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഹൃത്വിക്ക് റോഷനുമൊത്തുള്ള ചുംബനത്തിന് ഐശ്വര്യ റായിക്ക് നോട്ടീസ് ലഭിച്ചതായി നിങ്ങള്‍ക്ക് അറിയാമോ? ഡെയിലി മെയിലിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ വിവരം വെളിപ്പെടുത്തിരിക്കുന്നത്. തന്റെ ചുംബനത്തിന് നിയമപരമായ Read More…

Sports

16 വര്‍ഷത്തിനിടെ ആദ്യമായി കങ്കാരുക്കള്‍ക്കെതിരേ ഒരു റെക്കോഡ് ; നാട്ടില്‍ ഓസീസിനെതിരേ അഞ്ചുവിക്കറ്റ് നേട്ടം ഈ താരത്തിന് മാത്രം

ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി തന്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ പിറന്നത് 16 വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ്. വെള്ളിയാഴ്ച മൊഹാലിയില്‍ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം നിര്‍ണ്ണായകമായി. പരമ്പര ഓപ്പണറില്‍ 5/51 എന്ന സ്പെല്ലോടെ ഷമി ഏകദിന ക്രിക്കറ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ രേഖപ്പെടുത്തി. മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ ഷമി സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു Read More…

Hollywood

സെലീനഗോമസ് ശതകോടീശ്വരി, 800 മില്യണ്‍ ഡോളര്‍ ആസ്തി മറികടന്നു; നഷ്ടം മുഴുവന്‍ ജസ്റ്റിന്‍ ബീബറിന്…!!

സൗന്ദര്യവും കലയും ഒരുപോലെ കനിഞ്ഞനുഗ്രഹിക്കപ്പെട്ടിട്ടുള്ള താരമാണ് പാട്ടുകാരിയും അഭിനേത്രിയുമായ സെലീനഗോമസ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള താരവുമാണ്. വന്‍കിട ബ്രാന്റുകളാണ് താരത്തിന് പിന്നാലെ പരസ്യക്കരാറുമായി നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തുടരുകയാണെങ്കില്‍ സെലീനാഗോമസ് ഈ വര്‍ഷം തന്നെ ശതകോടീശ്വരിയിലേക്ക് പ്രവേശിക്കും. സെലീന ഗോമസ് സംഗീതം അഭിനയം മോഡലിംഗ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചു കൂട്ടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സെലീന ഗോമസ് 2023 ല്‍ 800 മില്യണ്‍ ഡോളര്‍ ആസ്തി മറികടന്നു. ലോസ് Read More…

Movie News

ഒപ്പം അഭിനയിച്ച മുതിര്‍ന്ന താരങ്ങള്‍ക്ക് ബഹുമാനം ; രജനിയുടെ വഴിയേ സൂര്യയും

തൊഴില്‍രംഗത്തെ സമത്വം എപ്പോഴും വന്‍ ചര്‍ച്ചയാണെങ്കിലും അത് ഇല്ലാത്ത കാര്യത്തിന് പേരുകേട്ട ഇടമാണ് സിനിമ. സാധാരണയായി നായകന്മാരുടെ പ്രതിഫലം കോടികളാണെങ്കിലും നടിമാരുടെ ശമ്പളം കുറവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പതിവ് തെറ്റിച്ച് നടന്മാരില്‍ ഒരാളാണ് സൂര്യ. മുമ്പൊരിക്കല്‍ തനിക്കൊപ്പം സിനിമയില്‍ വേഷമിട്ട മുതിര്‍ന്ന നടിക്ക് അദ്ദേഹം ഒരു കോടിരൂപ പ്രതിഫലം വാങ്ങിക്കൊടുത്തത് തമിഴ്‌സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. സൂര്യ നായകനായ ആദവന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത നടി സരോജ ദേവിക്ക് ഒരു കോടി രൂപ നല്കാന്‍ Read More…

Sports

രണ്ടു ലോകകപ്പുകള്‍ കൈകളില്‍ വാങ്ങാന്‍ ധോണി കാട്ടിയ മാജിക് എന്തായിരുന്നു? ശ്രീശാന്ത് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരാധകര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച ധോണി മഹാനായ ക്യാപ്റ്റനാണ്.2007 ലും 2011 ലുമായി രണ്ടു ലോകകപ്പുകളാണ് ധോണി ഉയര്‍ത്തിയത്. രണ്ടു തവണയും ധോണിക്കൊപ്പം നേട്ടത്തില്‍ പങ്കാളിയായി മാറിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് Read More…

Featured Hollywood

കുട്ടികള്‍ക്കും കരിയറിനുമിടയില്‍ നെട്ടോട്ടം; പിക്കേയുമായി പിരിഞ്ഞ ശേഷമുള്ള ജീവിതം പറഞ്ഞ് ഷക്കീര

വാക്ക വാക്ക പാടിനോക്കാത്ത ഏതെങ്കിലും ഫുട്‌ബോള്‍ പ്രേമിയുണ്ടാകുമോ ഈ ​ലോകത്തില്‍. ഒരു പ്രാവശ്യമെങ്കിലും അതിനൊപ്പം ചുവടുവയ്ക്കാത്ത ഒരു പന്ത് കളിക്കാരനുണ്ടോ. 2010ലെ ലോകകപ്പ് തീം സോംഗുകളിലെ സൂപ്പര്‍ ഹിറ്റായ വാക്ക വാക്കയുടെ പാട്ടുകാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ഒരു കാലത്ത് ബാഴ്‌സിലോണയുടെ മുന്‍താരം ജെറാഡ്പിക്വേ ആയിരുന്നു ഷക്കീറയുടെ ജീവിതം. എന്നാല്‍ 2022 ല്‍ ഫുട്‌ബോള്‍ താരവുമായി വേര്‍പിരിഞ്ഞ ശേഷം ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായി മാറിയെന്ന് 46 കാരിയായ കൊളംബിയന്‍ പാട്ടുകാരി തുറന്നു പറയുന്നു. മക്കളായ ഒമ്പതുവയസ്സുകാരന്‍ മിലാനും ഏഴുവയസ്സുകാരന്‍ Read More…

Oddly News

കറുത്ത കേക്ക്, കറുത്ത ബലൂണ്‍മാല, കറുത്ത മെഴുകുതിരി; യുവതി മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത് ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം നടത്തി

ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് യുവതിയുടെ മുപ്പതാം ജന്മദിനാഘോഷം. ഓസ്‌ട്രേലിയക്കാരിയായ അലക്സാന്ദ്ര ഡഫിനാണ് നാടകീയമായ ശൈലിയില്‍ ഒരു ഉല്ലാസകരമായ ശവസംസ്‌കാരത്തെ അടിസ്ഥാനമാക്കി മുപ്പതാം ജന്മദിന പാര്‍ട്ടി നടത്തിയത്. തന്റെ ജീവിതത്തിലെ അവസാന 10 വര്‍ഷത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മെല്‍ബണിലെ അവളുടെ വീട്ടില്‍ വേണ്ടപ്പെട്ടവരും വിളിച്ചുകൂട്ടി. പിറന്നാള്‍ കേക്ക് ഉള്‍പ്പെടെ എല്ലാ അലങ്കാരങ്ങളും ദു:ഖത്തെ സൂചിപ്പിക്കുന്ന കറുത്ത നിറത്തില്‍ ആയിരുന്നു. പാര്‍ട്ടിയില്‍ കറുത്ത ബലൂണ്‍ മാല, 30 കറുത്ത ബലൂണുകള്‍, വാതിലില്‍ ഒരു ഫ്രെയിം, കറുത്ത റോസാപ്പൂക്കള്‍, മെഴുകുതിരികള്‍, റോസ് Read More…

Travel

സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ ഒരു മാരത്തോണ്‍ ഓടാന്‍ താല്‍പ്പര്യമുണ്ടോ?

സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ ഒരു മാരത്തോണ്‍ ഓടാന്‍ താല്‍പ്പര്യമുണ്ടോ? പരുക്കന്‍ പര്‍വ്വതങ്ങളുടെയും മനോഹരമായ താഴ്‌വാരങ്ങളുടേയും പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഓട്ടത്തിലേക്ക് ലോകത്തുടനീളമുള്ള സാഹസീകരായ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നത് അരുണാചല്‍ പ്രദേശാണ്. ഒക്‌ടോബര്‍ 1 ന് സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ നില്‍ക്കുന്ന അരുണാചലിലെ തവാങ്ങിലാണ് പരിപാടി. ഇന്ത്യന്‍ സൈന്യവും അരുണാചല്‍ പ്രദേശ് സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യയില്‍ ആദ്യ സംഭവമാണ്. രാജ്യത്തുടനീളമുള്ള നിരവധി മാരത്തണ്‍ ഓട്ടക്കാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ. ഈ അസാധാരണ അവസരം Read More…

Uncategorized

സൂപ്പര്‍ലുക്കില്‍ ആമി ജാക്‌സണ്‍; സിലിയന്‍ മര്‍ഫിയുടെ സഹോദരിയെന്ന് ട്രോളി ആരാധകര്‍

ഇന്ത്യയില്‍ അനേകം ആരാധകരുള്ള നടിയാണ് എമി ജാക്‌സണ്‍. വിദേശിയാണെന്ന് പോലും മറന്നാണ് എമിയെ ഇന്ത്യന്‍ ആരാധകര്‍ സ്‌നേഹിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ നിന്നും അല്‍പ്പം അകന്നു നില്‍ക്കുകയാണെങ്കിലും താരം സാമൂഹ്യമാധ്യമങ്ങളിലെ അപ്‌ഡേറ്റ്‌സുമായി സജീവമാണ്. ലണ്ടന്‍ ഫാഷന്‍ വീക്കില്‍ വാലന്റീനോയ്ക്കൊപ്പം പെര്‍ഫെക്റ്റ് മാഗസിന്‍ പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴത്തെ നടിയുടെ ലുക്കാണ് ഏറ്റവും പുതിയ വിശേഷം. കാമുകന്‍ എഡ് വെസ്റ്റ്വിക്കിനൊപ്പം ഡേറ്റ് നൈറ്റ് ആസ്വദിച്ചപ്പോഴെടുത്ത ചിത്രമായിരുന്നു ഇത്. എഡ് വെസ്റ്റ്വിക്ക് അയഞ്ഞ സ്യൂട്ടില്‍ കാണുമ്പോള്‍ ആമി ജാക്സണ്‍ ചുവന്ന സ്ലിറ്റ് വസ്ത്രം ധരിച്ചാണ് Read More…