Movie News

ജയിലറില്‍ വിനായകന് പ്രതിഫലം താരതമ്യേനെ കുറച്ചാണോ നല്‍കിയത് ? യാഥാര്‍ത്ഥ്യം താരം തന്നെ പറയുന്നു

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയത് കോടികളാണ്. ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 650 കോടിയായിരുന്നു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം പ്രതിഫലത്തിന് പുറമേ വമ്പന്‍ ലാഭവിഹിതവും സമ്മാനവും നിര്‍മ്മാതാക്കള്‍ നല്‍കി. എന്നാല്‍ സിനിമയില്‍ രജനീകാന്തിനെ വെല്ലുന്ന പ്രകടനം നടത്തിയ വിനായകനെ അവഗണിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ നാഴികക്കല്ലായി മാറിയ സിനിമയുടെ ആഘോഷവേളയില്‍ നിര്‍മ്മാതാവ് രജനീകാന്തിന് ലാഭത്തില്‍ ഒരു വിഹിതവും ഒരു ആഡംബരക്കാറുമാണ് സമ്മാനമായി നല്‍കിയത്. സമാന രീതിയില്‍ സംവിധായകന്‍ നെല്‍സണും Read More…

Featured Movie News

അജയന് ലക്ഷ്മി എ​ഴുതുന്നത് പ്രണയലേഖനമോ ? എ.ആര്‍.എമ്മിലെ കൃതിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ARM. (അജയന്റെ രണ്ടാം മോഷണം) പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ പൂർണ നാമം. കൃതിയുടെ ക്യാരക്ടർ Read More…

Sports

ഡേവിഡ് ബെക്കാമിന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്; താരത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര ഒക്‌ടോബര്‍ 4 മുതല്‍

ലോകഫുട്‌ബോളിലെ ബെക്കാം മാഡ്‌നെസ്സ് എന്താണെന്ന് അറിയണമെങ്കില്‍ 1990 കളുടെ അവസാനവും 2000 ന്റെ ആദ്യവുമായി ഫുട്‌ബോള്‍ സജീവമായി വീക്ഷിച്ചിരുന്നവരോട് ചോദിച്ചാല്‍ മതി. ഡേവിഡ് ബെക്കാം എന്ന ഫുട്‌ബോള്‍ താരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മാസ്മരികതയെക്കുറിച്ചും അറിയാം. ഫ്രീകിക്കുകളും ക്രോസുകളും കൊണ്ട് കളത്തില്‍ മഴവില്ല് വിരിയിച്ചിരുന്ന താരം സൗന്ദര്യവും സ്‌റ്റൈലും കൊണ്ട് കളത്തിന്പുറത്ത് ഫാഷന്‍ ഐക്കണുമായിരുന്നു. ഇക്കാര്യമെല്ലാം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. നെറ്റ്ഫ്‌ലിക്‌സ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററി കൊണ്ടുവരികയാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ കളിക്കുമ്പോള്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണുമായുള്ള തന്റെ കുപ്രസിദ്ധ Read More…

Sports

സൂപ്പര്‍താരത്തിന് ഒന്നാം റാങ്കോടെ ലോകകപ്പിനെത്താം; ഓസീസിനെതിരേ മിന്നിയാല്‍ ബാബര്‍ അസമിനെ മറികടക്കാം

നാളെ തുടങ്ങാന്‍ പോകുന്ന ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആതിഥേയര്‍ എന്ന നിലയില്‍ അത് ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ പോകുന്ന ആത്മവിശ്വാസം ചില്ലറയായിരിക്കില്ല. പരമ്പര ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ഐസിസിയുടെ റാങ്ക് പട്ടികയില്‍ കണ്ണുവച്ചിരിക്കുന്നത് ബൗളിംഗ് ചാര്‍ട്ടില്‍ മുഹമ്മദ് സിറാജ്, ട്വന്റി20 യില്‍ സൂര്യകുമാര്‍ യാദവ്, ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ്. ബുധനാഴ്ച സിറാജ് ബൗളര്‍മാരില്‍ ഒന്നാമനായി. 2022 നവംബര്‍ മുതല്‍ സൂര്യകുമാര്‍ യാദവ് ടി Read More…

Hollywood

മോഡലിംഗിലെ ആദ്യ അനുഭവം വേദനാജനകം; 16 വയസ്സുള്ളപ്പോള്‍ പൂര്‍ണ്ണനഗ്‌നത കാണിക്കാന്‍ പറഞ്ഞു; സൂപ്പര്‍മോഡല്‍ ലിന്‍ഡ

മോഡലിംഗിലേക്ക് ഇറങ്ങിയ ഘട്ടത്തില്‍ തനിക്ക് ആദ്യം നേരിട്ടത് വേദനാജനകമായ അനുഭവമായിരുന്നെന്ന് സൂപ്പര്‍മോഡല്‍ ലിന്‍ഡ ഇവാഞ്ചലിസ്റ്റ. 16 വയസ്സുള്ളപ്പോള്‍ മോഡലിംഗില്‍ കരിയര്‍ തേടി ഇറങ്ങിയ തന്നോട് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ വിവസ്ത്രയായി നഗ്‌നത കാണിക്കാനായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ആപ്പിള്‍ ടിവിപ്ലസിന്റെ ‘ദി സൂപ്പര്‍ മോഡല്‍സ്’ എന്ന പരിപാടിയിലായിരുന്നു 58 കാരിയുടെ വെളിപ്പെടുത്തല്‍. ജപ്പാനില്‍ വെച്ചായിരുന്നു അനുഭവമെന്നും സ്‌കൂളിലെ സ്‌കീ യാത്രയ്ക്ക് പോകാന്‍ അനുവദിക്കാതിരുന്ന മാതാപിതാക്കള്‍ പക്ഷേ ജപ്പാനിലെ മോഡലിംഗ് കരിയറിന് വിട്ടത് വിരോധാഭാസമായിരുന്നെന്നും പറഞ്ഞു. ജപ്പാനില്‍ ആയിരിക്കുമ്പോള്‍, മോഡലിംഗ് Read More…

Good News

അവര്‍ ഒമ്പതുമാസം അവനെ വയറ്റില്‍ ചുമന്നു; ഇപ്പോള്‍ ആവശ്യമുള്ളപ്പോഴെല്ലാം അവന്‍ അവരെ കൈകളില്‍ ചുമക്കുന്നു

Photo: X/GoodNewsCorrespondentഅവര്‍ ഒമ്പതുമാസം അവനെ വയറ്റില്‍ ചുമന്നു. അവന്‍ ആവശ്യമുള്ളപ്പോഴെല്ലാം കൈകളില്‍ അവരേയും. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയുമൊക്കെ അനേകം കഥകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഗുഡ് ന്യൂസ് ലേഖകന്‍ എക്‌സില്‍ പങ്കിട്ട ഹൃദയസ്പര്‍ശിയായ വീഡിയോ വൈറലായി മാറുകയാണ്. മകന്‍ ശാരീരിക വൈകല്യമുള്ള അമ്മയെ വിമാനത്തില്‍ എടുത്തുകയറ്റുന്നതാണ് വീഡിയോ. ഇങ്ങിനെയാണ് വീഡിയോയിലെ കുറിപ്പ്. ”ഒമ്പത് മാസം അവര്‍ അവനെ ചുമന്നു. ഇപ്പോള്‍ എപ്പോള്‍ ആവശ്യമുണ്ടോ അപ്പോഴെല്ലാം അവന്‍ അവരെ എടുത്തുകൊണ്ടുനടക്കുകയാണ്. വീഡിയോ ഇതിനകം 4000 പേരാണ് കണ്ടു കഴിഞ്ഞത്. Read More…

Hollywood

മടുത്തിട്ട് ജോണ്‍ വിക്കിനെ ഇനി കൊന്നുകളയാന്‍ കീനുറീവ്‌സ് ആവശ്യപ്പെട്ടു; തയ്യാറാകാതെ നിര്‍മ്മാതാക്കള്‍

നാട്ടിലെ ഹോളിവുഡ് സിനിമാ പ്രാന്തന്മാരായ കൊച്ചുകുട്ടിയോട് വരെ ചോദിച്ചുനോക്കിയാല്‍ അറിയാം ജോണ്‍വിക്ക് പരമ്പര സിനിമ ഉണ്ടാക്കിയ ലഹരി. എന്നാല്‍ സിനിമയിലെ നായകന്‍ കീനു റീവ്‌സിന് സിനിമ അത്ര ലഹരി നല്‍കുന്നില്ല. സിനിമയുടെ നാലു ഭാഗങ്ങള്‍ക്ക് ശേഷം ഇനി ജോണ്‍വിക്കിനെ അങ്ങു കൊന്നുകളയാന്‍ കീനു റീവ്‌സ് ആവശ്യപ്പെട്ടെന്ന് നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് പറഞ്ഞു. കൊളൈഡറുമായുള്ള ഒരു അഭിമുഖത്തിലാണ് പരമ്പര ചിത്രത്തിന്റെ നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാനം വന്ന സിനിമയില്‍ പാരീസിലെ സേക്ര-കൂവറില്‍ ജോണ്‍വിക്കും ബില്‍ Read More…

Movie News

ജവാനില്‍ തന്നേക്കാള്‍ പ്രാധാന്യം ദീപികയ്ക്ക് നല്‍കിയത് ഞെട്ടിച്ചു; ബോളിവുഡ് കഥകള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ നയന്‍സ്

തെന്നിന്ത്യയില്‍ കൈനിറയെ അവസരങ്ങളുള്ള നയന്‍താരയെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലയില്‍ സിനിമ വിജയിപ്പിക്കാനുള്ള ശേഷി കൊണ്ട് അവര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന താരത്തിനെ ബോളിവുഡ് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് ജവാനിലൂടെ ബോളിവുഡില്‍ എത്തിയ നടിയുടെ ഹിന്ദിസിനിമയിലെ അരങ്ങേറ്റം ഇത്രയൂം താമസിച്ചത്. എന്നാല്‍ കൂടുതല്‍ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നാണ് പുതിയ വിവരം. ഇതിന് കാരണമായത് ഷാരൂഖ് നായകനായി വന്‍ വിജയം വരിച്ച ‘ജവാന്‍’ സിനിമയും. ചിത്രത്തിലെ Read More…

Sports

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഷഫാലി വര്‍മ്മ ; ഇന്ത്യന്‍ താരത്തിന്റെ ആദ്യ അര്‍ദ്ധശതകം കുറിച്ചു

മത്സരം മഴ കൊണ്ടുപോയെങ്കിലും ഇന്ത്യന്‍ വനിതാടീമിന് ഒരു മത്സരത്തിനപ്പുറത്ത് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ആദ്യമായി ഒരു മെഡല്‍ കാത്തിരിക്കുകയാണ്. മഴ വഴിമുടക്കിയ ഇന്ത്യാ മലേഷ്യാ മത്സരം പക്ഷേ അവിസ്മരണീയമായ മത്സരമായി മാറിയത് വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്കാണ്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി അര്‍ദ്ധശതകം നേടുന്ന ഇന്ത്യാക്കാരിയായിട്ടാണ് ഷഫാലി റെക്കോഡ്ബുക്കില്‍ പ്രവേശിച്ചു. ഹാംഗ്ഷൂവില്‍ നടന്ന മത്സരത്തില്‍ 39 പന്തില്‍ ഷഫാലി 67 റണ്‍സ് നേടി. അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും അടിച്ചുകൂട്ടിയാണ് ഇന്ത്യന്‍ താരം ഫിഫ്റ്റിയില്‍ Read More…