Sports

ഏഷ്യാകപ്പിൽ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുമോ? അന്തിമ തീരുമാനം ബുധനാഴ്ച

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറണോ വേണ്ടയോ എന്ന കാര്യത്തിൽ ബുധനാഴ്ച അന്തിമ തീരുമാനം എടുക്കുമെന്ന് പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അറിയിച്ചു. ഇന്ന് വൈകുന്നേരം യുഎഇക്കെതിരെ വിജയിക്കേണ്ട ഒരു മത്സരം കളിക്കാനിരിക്കുന്ന പാകിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് “ആലോചനകൾ നടന്നുവരികയാണെന്ന്” അർദ്ധരാത്രിയിൽ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “പാകിസ്ഥാന്റെ താൽപ്പര്യം കണക്കിലെടുത്തായിരിക്കും തീരുമാനം,” പ്രസ്താവന അവസാനിപ്പിച്ചു. നേരത്തേ ഏഷ്യാ കപ്പ്‌ ക്രിക്കറ്റിലെ ഹസ്‌തദാന വിഷയത്തിനു പിന്നാലെ ഇന്ന്‌ യു.എ.ഇക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ്‌ ഇന്നലെ നടക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം പാക്‌ടീം Read More…

Lifestyle

സ്ട്രെച്ചറില്‍ ചലനമറ്റ് ഭര്‍ത്താവ്; മറ്റൊന്നില്‍നിന്ന് കൈനീട്ടി പരുക്കേറ്റ ഭാര്യ; ഹൃദയഭേദകം ഈ ദൃശ്യങ്ങള്‍

ഇരുചക്രവാഹനത്തില്‍ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മരിച്ച കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ആശുപത്രിയില്‍ സ്ട്രെച്ചറി കിടന്ന് അന്ത്യയാത്ര പറഞ്ഞ് ഭാര്യ സന്ദീപ്‌ കൗര്‍. ഞായറാഴ്ച ഡൽഹിയിലെ ധൗള കുവാനിൽ വച്ചായിരുന്നു അപകടം. അമിതവേഗതയിൽ ഗഗന്‍പ്രീത്‌ കൗര്‍ (38) എന്ന സ്‌ത്രീ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ ധനകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായ നവജ്യോതും ഭാര്യ സന്ദീപ് കൗറും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചുകയറുകയായിരുന്നു. അപകത്തില്‍ നവജ്യോത് സിങ് (52) മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം സംഭവിച്ച് 48 മണിക്കൂറുകള്‍ക്കു Read More…

Lifestyle

‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; വോള്‍വോ കാറിന് ഇഷ്ടനമ്പര്‍ നേടാന്‍ 3.20 ലക്ഷം പൊടിച്ച് ആന്റണി പെരുമ്പാവൂര്‍

താരരാജാവായി മോഹന്‍ലാലിന്റെ വരവറിയിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. ഈ സിനിമയിലെ മോഹന്‍ലാല്‍ നായിക അംബികയോട് പറയുന്ന പ്രശസ്തമായ ഡയലോഗാണ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത്. വാഹനങ്ങളില്‍ ഫാന്‍സി നമ്പറുകള്‍ ട്രെന്റ് ആയ കാലത്ത് മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരുമായി നിരവധിപേര്‍ ഈ നമ്പര്‍ മത്സരിച്ച് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ഈ നമ്പറിനായി വീണ്ടും ഒരു മത്സരത്തിന് എറണാകുളം ആര്‍ടി ഓഫീസ് സാക്ഷ്യം വഹിച്ചു . KL 07 DH 2255 എന്ന നമ്പറിനുവേണ്ടിയാണ് വാശിയേറിയ ലേലം നടന്നത്. Read More…

Crime

നഗ്നയായി രശ്മി, ഫോണിൽ അഞ്ച് ക്ലിപ്പുകൾ; മര്‍ദനമേറ്റവരും ജയേഷും ഉറ്റ ചങ്ങാതിമാര്‍, ക്രൂരതയ്ക്കു പിന്നില്‍ വിശ്വാസവഞ്ചന

പത്തനംതിട്ടയില്‍ കോയിപ്രത്ത്‌ ദമ്പതികള്‍ അതിക്രൂരമായി യുവാക്കളെ മര്‍ദിച്ചത്‌ വഴിവിട്ട ബന്ധത്തിന്റെ പേരിലെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. ജയേഷിന്റെ ഭാര്യ രശ്‌മിക്ക്‌ റാന്നി കക്കുടുമണ്‍ സ്വദേശിയുമായുള്ള അവിഹിതബന്ധവും നീലമ്പേരൂര്‍ സ്വദേശിയുമായുള്ള സെക്‌സ്‌ ചാറ്റുമാണ്‌ അതിക്രമം നടത്താന്‍ കാരണമായത്‌. അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. Read More…

Crime

ഐഎഫ്എസ് ഉദ്യോഗസ്ഥയെ മന്ത്രി ഗസ്റ്റ്ഹൗസിൽവെച്ച് കടന്നുപിടിച്ചെന്ന് പരാതി; 26 വർഷം മുൻപത്തെ രാഷ്ട്രീയവിവാദം

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. വിചാരണക്കോടതിയുടെ ഒരു വര്‍ഷത്തെ ശിക്ഷയ്‌ക്കെതിരേ നല്‍കിയ അപ്പീലിലാണ്‌ ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്തിന്റെ വിധി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന കേസിലാണ് ഒടുവില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തനായിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ മുൻമന്ത്രിയാണ് നീലലോഹിതദാസന്‍ നാടാര്‍. പരാതിക്കാരിയായ ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ മൊഴിയില്‍ അവ്യക്തതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ശിക്ഷ റദ്ദാക്കിയത് 1999 ഫെബ്രുവരി 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. വനംമന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം Read More…

Sports

‘മാച്ച് റഫറി കാണിച്ചത് പക്ഷപാതം, പുറത്താക്കിയില്ലെങ്കിൽ കളി ബഹിഷ്കരിക്കും’; ICCയെ സമീപിച്ച് പാകിസ്താൻ

ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍നിന്ന്‌ മാച്ച്‌ റഫറി ആന്‍ഡി പൈക്രോഫ്‌റ്റിനെ പുറത്താക്കണമെന്നു പാകിസ്‌താന്‍. ഇന്ത്യക്കെതിരായ മത്സരം തോറ്റതിനു പിന്നാലെയാണു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി രംഗത്തു വന്നത്‌. ദുബായ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ടോസ്‌ സമയത്ത്‌ ഇരു നായകന്‍മാരും തമ്മില്‍ ഹസ്‌ത ദാനം നല്‍കേണ്ടെന്നു ആന്‍ഡി പൈക്രോഫ്‌റ്റ് നിര്‍ദേശിച്ചിരുന്നു. ആന്‍ഡി പൈക്രോഫ്‌റ്റിനെ ഉടനടി പുറത്താക്കണമെന്നാണ്‌ ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കൂടിയായ നഖ്‌വിയുടെ ആവശ്യം. ഹസ്‌ത ദാനത്തിനു വിസമ്മതിച്ച ഇന്ത്യക്കെതിരേ അച്ചടക്ക നടപടി Read More…

Crime

ഇരട്ട മക്കളുടെ മര്‍ദ്ദനം, ഒരാള്‍ മര്‍ദ്ദിച്ചു, മറ്റെയാള്‍ വീഡിയോയെടുത്തു; ചികിത്സയിലായിരുന്ന പിതാവ്‌ മരിച്ചു

ഇരട്ട മക്കളുടെ മര്‍ദനത്തെതുടര്‍ന്ന്‌ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക്‌ മാറ്റിയ കിടപ്പു രോഗിയായ പിതാവ്‌ മരിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ ചന്ദ്രാ നിവാസില്‍ ചന്ദ്രശേഖരന്‍ നായര്‍ (79) ആണ്‌ മരിച്ചത്‌. കഴിഞ്ഞഓഗസ്‌റ്റ്‌ 24നു രാത്രിയിലായിരുന്നു മക്കളായ അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവര്‍ മദ്യലഹരയില്‍ ചന്ദ്രശേഖരന്‍ നായരെ മര്‍ദിച്ചത്‌. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ പട്ടണക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത ഇരുവരും റിമാന്‍ഡിലാണ്‌. അഖിലിനും നിഖിലിനു മൊപ്പമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ കഴിഞ്ഞിരുന്നത്‌. കട്ടിലില്‍ Read More…

Crime

ആൺസുഹൃത്തിന്റെ പിറന്നാളാഘോഷ വീഡിയോ ഭാര്യ FB-യിൽ പങ്കുവെച്ചു; നടുറോഡിൽ വെടിവെച്ച് കൊന്ന് യുവാവ്

ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഇരുപത്തെട്ടുകാരിയായ നന്ദിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിനിയും അരവിന്ദും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ അരവിന്ദിനെതിരേ പരാതി നല്‍കിയശേഷം സുഹൃത്തുക്കളായ അങ്കുഷിനും കല്ലുവിനുമൊപ്പം മടങ്ങിവരുന്നതിടെയാണ് നന്ദിനിക്ക് വെടിയേറ്റത്. അങ്കുഷുമായി നന്ദിനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. നാലുദിവസം മുന്‍പ് അങ്കുഷിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും വീഡിയോ നന്ദിനി ഫെയ്‌സ്ബുക്കില്‍ Read More…

Crime

ഭര്‍ത്താവും കോടതിക്ക് പുറത്തുവച്ച് തലാഖ് ചൊല്ലി; ചെരുപ്പൂരി തല്ലി ഭാര്യ- വീഡിയോ

തനിക്കു ജീവിക്കാനാവശ്യമായ പണം ആവശ്യപ്പെട്ട് കേസുകൊടുത്ത ഭാര്യ കോടതിക്കു പുറത്തുവച്ച് ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ . ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കോടതിക്കു പുറത്തുവച്ച് മൂന്നുതവണ തലാഖ് ചൊല്ലിയപ്പോഴാണ് ചെരുപ്പൂരി തല്ലിയതെന്നും ഭാര്യ പറയുന്നു. 2018ലാണ് ഇവര്‍ വിവാഹിതരായത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തനിക്കുനേരെ മര്‍ദനം ആരംഭിച്ചെന്നും ഒരുപാട് സഹിച്ചെന്നും ഭാര്യ വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനം തുടങ്ങിയത്. രണ്ട് പെണ്‍മക്കള്‍ ജനിച്ച ശേഷം തന്നെ വീട്ടില്‍ നിന്നും Read More…