ലഖ്‌നൗവിൽ സിസേറിയന് വിധേയായ സ്ത്രീയുടെ വയറ്റിൽ കുടുങ്ങിയ കത്രിക 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.2008 ഫെബ്രുവരി 28-ന് ‘ഷീ മെഡിക്കൽ കെയർ’ നഴ്‌സിംഗ് ഹോമിൽ വെച്ചാണ് സന്ധ്യ പാണ്ഡെ എന്ന യുവതി സി-സെക്ഷൻ വഴി ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടിരുന്നതായി ഭർത്താവ് അരവിന്ദ് കുമാർ പാണ്ഡെ നൽകിയ പോലീസ് പരാതിയിൽ പറയുന്നു. പല ഡോക്ടർമാരുടെ അടുത്ത് പരിശോധന നടത്തിയിട്ടും യുവതിയുടെ സ്ഥിതിക്ക് മാറ്റം ഒന്നും ഉണ്ടായില്ല. Read More…
Author: ashtagon
ആളുകളെ കുത്തി വീഴ്ത്തി അക്രമിയുടെ പരാക്രമം: രക്ഷകനായി ബ്രിട്ടീഷ് വിനോദ സഞ്ചാരിയായ യുവാവ്
ആംസ്റ്റർഡാമിൽ കത്തിയുമായി എത്തി നിരവധിപേരെ ആക്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയും ചെയ്ത അക്രമിയെ അതിസാഹസികമായി കീഴടക്കിയ ഒരു ബ്രിട്ടീഷ് യുവാവാണ് ഇപ്പോൾ ജനങ്ങൾക്കിടയിലെ താരം. “ബ്രിട്ട് ഹീറോ” എന്ന് വിശേഷിപ്പിക്കപ്പെട്ട യുവാവ് അക്രമിയെ അതിവിധഗ്ദമായി നേരിടുകയും തുടരെയുള്ള ആക്രമണങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുകയുമായിരുന്നു. ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് യുവാവ് എത്തുന്നതിനു മുന്നേ അഞ്ചു പേരെയാണ് അക്രമി കുത്തിയത്. എന്നാൽ തുടർന്നുള്ള ആക്രമങ്ങളെ ബ്രിട്ടീഷ് യുവാവ് തടയുകയായിരുന്നു. നിരവധിപേരാണ് സംഭവത്തിന് പിന്നാലെ യുവാവിന്റെ ധീരതയെ പ്രശംസിച്ച് Read More…
പച്ചക്കറി നുറുക്കല്‍ ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം! ദിവസങ്ങളോളം കേടാകില്ല, ഇങ്ങനെ ചെയ്താല്‍
അരിഞ്ഞ് വച്ച പഴവും പച്ചക്കറികളും കൂടിപ്പോയോ? പുറത്ത് വെച്ചാല്‍ വേഗം കേടായിപോകും. ഫ്രിഡ്ജില്‍ വച്ചാല്ലോ ഫ്രഷ്‌നസ് നഷ്ടമാകും. എന്നാല്‍ ഇതിനെ നിസ്സാരമായി പരിഹരിക്കാനായി സാധിക്കും. ശരിയായാണ് സൂക്ഷിക്കുന്നതെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പച്ചക്കറി നുറുക്കിയാല്‍ മതി. പിന്നീടുള്ള ദിവസങ്ങളില്‍ നേരെ എടുത്ത് കറി വച്ചാല്‍ പണി ഒരുപാട് കുറയും. ബെറികള്‍, കോണ്‍ , പീസ് തുടങ്ങിയവ മുറിച്ച് പഴങ്ങളും പച്ചക്കറികളും ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ സൂക്ഷ്മജീവികളുടെ വളര്‍ച്ച മന്ദഗതിയാലാക്കുന്നു. വായുകയറാത്ത പാത്രങ്ങളില്‍ Read More…
അടുക്കളയില്‍ മീൻ മണവും ദുർഗന്ധവും തങ്ങിനില്‍ക്കുന്നുണ്ടോ? ഇതിന് പരിഹാരം ഉണ്ട്
നല്ല മീന്‍ വറുത്തത് കഴിക്കാനായി ഇഷ്ടമില്ലാത്തവര്‍ കാണില്ല. എന്നാല്‍ മീന്‍ വൃത്തിയാക്കിയതിന് ശേഷം അടുക്കളയില്‍ തങ്ങിനില്‍ക്കുന്ന ഗന്ധം പലപ്പോഴും പ്രശ്‌നകാരനാകാറുണ്ട്. ദിവസം മുഴുവന്‍ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു. കഴിക്കാനിഷ്ടമാണെങ്കിലും മണം പലര്‍ക്കും അത്ര ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ അടുക്കളയില്‍ മീനിന്റെ ഗന്ധം ഇത്തരത്തില്‍ തങ്ങിനില്‍ക്കാതെയിരിക്കാനായി കുറച്ച് വഴികളുണ്ട്. മീന്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ് വെക്കുകയാണെങ്കില്‍ ഗന്ധം പടരാതെ തടയാം. മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കിയതിന് ശേഷം പാത്രത്തിലെ വെള്ളം കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയവ ഇട്ട് Read More…
‘രാം ജന്മഭൂമി എഡിഷന്‍’ വാച്ചണിഞ്ഞ് സല്‍മാന്‍; അമ്മയുടെ സമ്മാനം, ഡയലില്‍ രാമനും ഹനുമാനും, വില 34 ലക്ഷം
ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. സല്‍മാന്റെ കൈയിലെ വാച്ചാണ് അതില്‍ ശ്രദ്ധനേടിയത്. 34 ലക്ഷം രൂപ വിലയുള്ള ഈ വാച്ച് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയതാണ്. ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് തന്റെ അമ്മ സൽമ ഖാൻ തനിക്ക് സമ്മാനമായി തന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള Read More…
ഭീമൻ കരടിയെ കൊഞ്ചിച്ച് സ്പൂണില്‍ ഭക്ഷണം നൽകുന്ന യുവാവ്: വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്
ഒരു ഭീമൻ കരടിക്ക് ഒരു ചെറിയ സ്പൂണിൽ ഭക്ഷണം നൽകുന്ന യുവാവിന്റെ വിചിത്ര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ യുവാവ് കരടിക്ക് ഭക്ഷണം നൽകുക മാത്രമല്ല, ഇടയ്ക്കിടെ അതിനെ ചുംബിക്കുന്നതടക്കമുള്ള അസാധാരണമായ ഇടപെടൽ ആണ് കാണിക്കുന്നത്. 298,000-ലധികം കാഴ്‌ചകൾ നേടിയ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്‌തു. സംഭവത്തിന്റെ കൃത്യമായ സ്ഥലവും സമയവും പരിശോധിച്ചിട്ടില്ലെങ്കിലും, വീഡിയോയിലെ ആൾ Read More…
വിരൂപജീവി, ആയുസ്സ് 130 വര്‍ഷം, ഒരുസമയം ഒരു ലക്ഷത്തോളം മുട്ടകളിടും; ഫിഷ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ബ്ലോബ് ഫിഷിന്
ലോകത്തിലെ തന്നെ വിരൂപമായ ജീവികളിലൊന്നായ ബ്ലോബ് ഫിഷിന് ഫിഷ് ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ന്യൂസിലന്‍ഡ് പരിസ്ഥിതി സംഘടന. രാജ്യത്തില്‍ വ്യത്യസ്തമായ സമുദ്ര , ശുദ്ധജല, ജീവജാലങ്ങളെപറ്റി അവബോധം സൃഷ്ടിക്കുന്നതിനായി മൗണ്ടര്‍ ടു സീ കണ്‍സര്‍വേഷന്‍ ട്രസ്റ്റാണ് ഇത്തരത്തില്‍ ഒരു വാര്‍ഷിക മത്സരം നടത്തിയത്. 5500 പേരില്‍ 1300 പേര്‍ ബ്ലോബ്ഫിഷിന് വോട്ട് ചെയ്തു. ബ്ലോബ് ഫിഷ് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും ന്യൂസിലന്‍ഡിലും കാണപ്പെടുന്ന ഫിഷാണ്. ഇതിന്റെ രൂപമാണ് ഇതിനെ വ്യത്യസ്തനാക്കുന്നത്. ബള്‍ബ് പോലെ തലയും ജെല്ലിഫിഷിന്റെ Read More…
ലോകകപ്പ് ഫുട്‌ബോള്‍; ഇന്ത്യാക്കാര്‍ ന്യൂസിലന്‍ഡിലെ ഒരു ഇന്ത്യക്കാരന് വേണ്ടി ആര്‍പ്പുവിളിക്കും
ഇന്ത്യാക്കാര്‍ ലോകകപ്പ് കളിച്ചതിന്റെ ആകെ ചരിത്രം വളരെ വിരളമാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ മാത്രമാണ് ഇന്ത്യയുടെ പങ്കാളിത്തം. അതും ആതിഥേയരായതിന്റെ പേരില്‍. എന്നാല്‍ ലോകകായികമേളയുടെ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഏറ്റവും വലിയ പതിപ്പില്‍ കളിക്കാനൊരുങ്ങുകയാണ് ഒരു ഇന്ത്യാക്കാരന്‍. ന്യൂസിലന്റിന്റെ ഓക്‌ലന്റില്‍ കുടിയേറിയ പഞ്ചാബി മാതാപിതാക്കളുടെ മകന്‍ സര്‍പ്രീത് സിംഗ് ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിനായി ഒരുങ്ങുകയാണ്. ഇതിനകം യോഗ്യത നേടിയ ന്യൂസിലന്റില്‍ കളിക്കുന്ന സര്‍പ്രീത് സിംഗ് ഏകദേശം 100 വര്‍ഷത്തെ ചരിത്രത്തില്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ Read More…
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടി പെൺകുട്ടികൾ : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഗ്രേറ്റർ നോയിഡയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വൻതീപിടുത്തം. മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിൽ നിന്ന് രക്ഷപെടാൻ ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക്-3 ഏരിയയിലുള്ള അന്നപൂർണ ഗേൾസ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന എസി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അതേസമയം, സംഭവസമയത്ത് നിരവധി പെൺകുട്ടികൾ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Read More…