Celebrity

ഇന്ത്യന്‍ ക്ലിയോപാട്ര; ഗോള്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണില്‍ കരീന

പ്രായം വെറും നമ്പര്‍ മാത്രമാണ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പല സെലിബ്രൈറ്റികളും. ഫാഷന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂര്‍. താരം ഇപ്പോള്‍ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗോല്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണ്‍. സാരിയില്‍ ഗോള്‍ഡന്‍ ബ്രൊക്കേഡ് വര്‍ക്കുകളും ഉണ്ട്.വസ്ത്രത്തിനോട് അനുയോജിച്ച നിലയിലുള്ള രത്നങ്ങള്‍ പതിച്ച സിംപിള്‍ മാലയും കമ്മലും മോതിരവുമാണ് ആഭരണങ്ങള്‍. മേക്കപ്പും വളരെ സിംപിളാണ്. ന്യൂഡ് Read More…

Lifestyle

ദോശ കല്ലില്‍ ഒട്ടിപിടിക്കുന്നുണ്ടോ? നല്ല ക്രിസ്പി ഉണ്ടാക്കാന്‍ ഇത്ര എളുപ്പമോ?

ദോശയും ഇഡ്ഡലിമൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പ്രാതലാണ്. എന്നാല്‍ പുതിയ ദോശകല്ല് വാങ്ങിയാല്‍ നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നം ദോശ കല്ലില്‍ ഒട്ടിപ്പിക്കുന്നതാണ്. എന്നാല്‍ ഇനി ദോശ ഒട്ടിപിടിക്കാതെ എടുക്കാം. അതിനായി ഈ മൂന്ന് വഴികളില്‍ ഏതെങ്കിലും പരീക്ഷിച്ച് നോക്കാം. ആദ്യം തന്നെ ദോശക്കല്ല് നന്നായി വെള്ളത്തില്‍ കഴുകി എടുക്കുക. ദോശ ചൂടാകുമ്പോള്‍ വെള്ളം തളിച്ച ശേഷം നല്ലെണ്ണ കല്ലില്‍ തേച്ചു കൊടുക്കുക. ഇനി ദോശ കല്ലില്‍ പരത്തി കൊടുക്കാം. പിന്നെ ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാന്‍ Read More…

Lifestyle

ലണ്ടന്‍ ഫാഷന്‍ വീക്കില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മേക്കപ്പ് കാഴ്ചകള്‍; കൂള്‍ ടോണ്‍ഡ് ഐ മേക്കപ്പുകള്‍

വരും കാലത്തിലെ ഫാഷനും സ്‌റ്റൈലും മേക്കപ്പും ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുകയെന്നതാണ് ഒരോ ഫാഷന്‍ വീക്കുകളുടെയും ലക്ഷ്യം. 40ന്റെ നിറവിലേയ്ക്ക് ലണ്ടന്‍ ഫാഷന്‍ വീക്ക് കടക്കുമ്പോള്‍ ഫാഷനോടൊപ്പം തന്നെ മേക്കപ്പും ശ്രദ്ധനേടുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നെത്തിയ ഫാഷന്‍ ഡിസൈനര്‍മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമാണ് ഫാഷന്‍ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്തത്. ഏറെ ശ്രദ്ധേയമായത് ലിപ് മേക്കപ്പും ഐ മേക്കപ്പുമാണ്. ചര്‍മത്തിന്റെ തിളക്കത്തിനെ അടിസ്ഥാനപ്പെടുത്തി കടുംനിറത്തിലുള്ള ലിപ് ഷെയ്ഡുകളാണ് സണ്‍സെറ്റ് ലിപ് മേക്കപ്പില്‍ ഉപയോഗിക്കുന്നത്. മേക്കപ്പില്‍ ഇന്ത്യന്‍ – ജമൈക്കന്‍ സംസ്‌കാരങ്ങളുടെ Read More…

Health

എന്ത്, തേങ്ങയോ ? കുട്ടികളിലെ മോണരോഗം തടയാന്‍ തേങ്ങയ്ക്ക് സാധിക്കും; പഠനം പറയുന്നത്

പലരേയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മോണരോഗം. പെരിഡോന്റല്‍ പതൊജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയാണ് ഇതിന് കാരണമാകുന്നത്. ഇത് മോണകളില്‍ വീക്കം സൃഷ്ടിക്കുന്നു. ചികിത്സിക്കാതെ ഇരുന്നാല്‍ പല ഗുരുതര പ്രശനങ്ങളിലേക്കും നയിക്കാം. ഈ രോഗം തടയാന്‍ വായയുടെ ശുചിത്വം പ്രധാനമാണ്. എന്നാല്‍ വായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന പല ഉല്‍പന്നങ്ങളും വളരെ പരുക്കനാണ്. ചെറിയകുട്ടികള്‍ക്കും പ്രായമായവര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിലുള്ള അണുനാശിനികള്‍ അസ്വസ്ഥത ഉണ്ടാക്കാം. കുറച്ചു മൃദുവായതും എന്നാൽ ഫലപ്രദമായ ഒരു ആന്റി ബാക്ടീരിയൽ ഏജന്റിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് പ്രഫസര്‍ ഷിഗേകി Read More…

Lifestyle

നെയില്‍ പോളീഷ് നീക്കം ചെയ്യാന്‍ ഇനി റിമൂവര്‍ വേണ്ട; ചില എളുപ്പ വഴികള്‍ ഇതാ

നെയില്‍ പോളിഷ് ഇട്ട് വിരലുകള്‍ മനോഹരമാക്കി വെക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. എന്നാല്‍ അത് കളയാനാണ് ഏറ്റവും പാട്പെടാറുള്ളത്. റിമൂവറാണ് നെയില്‍ പോളിഷ് കളയാനായി മിക്കവരും ഉപയോഗിക്കാറുള്ളത്. എന്നാല്‍ അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിതെളിക്കാറുമുണ്ട്. നഖത്തില്‍ നെയില്‍ പോളിഷ് ഉപയോഗിക്കാത്ത അവസരത്തില്‍ നാരാങ്ങ നീര് പുരട്ടുന്നത് നല്ലതാണ്. ഇനി നിങ്ങള്‍ക്ക് കൈയിലെ കാശ് കളയാതെ ആരോഗ്യം കളയാതെ നെയില്‍ പോളിഷ് കളയാം. വെളിച്ചെണ്ണയാണ് നെയില്‍ പോളിഷ് കളയാനുള്ള ആദ്യം മാര്‍ഗം. വിരല്‍ മുക്കാന്‍ പാകത്തിന് ചുടാക്കിയ വെളിച്ചെണ്ണയില്‍ Read More…

Healthy Food

ഇടയ്ക്കിടയ്ക്ക് മോമോ കഴിക്കാറുണ്ടോ? എങ്കില്‍ ഇതുകൂടി അറിയുക

വളരെ രുചികരമായ ഒരു ചൈനീസ് വിഭവമാണ് മോമോ. നമ്മുടെ നാട്ടിലും മോമോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ തോന്നുമ്പോള്‍ എല്ലാം പോയി മേമോ കഴിക്കുന്നത് ആരോഗ്യകരമാണോ? ആവിയില്‍ വേവിച്ചതും പച്ചകറികളും മാംസവും നിറച്ചതും ആണെങ്കിലും മോമോയ്ക്ക് പോഷകഗുണം കുറവാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മോമോ ഉണ്ടാക്കുന്നതിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുന്നത് ആരോഗ്യകരമാണ് എന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്. മോമോയുടെ പുറം ഭാഗം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത് മൈദയാണ് എങ്കില്‍ പതിവായി ഈ ആഹാരം ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം, Read More…

Good News

‘ദൈവത്തിന്റെ കൈകള്‍’… അകക്കണ്ണ് കൊണ്ട് കാന്‍സര്‍ തിരിച്ചറിയുന്ന ആയിഷ ബാനു

ജന്മനാ തന്നെ അന്ധയായിരുന്നുവെങ്കിലും ആയിഷ ബാനുവിന് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകള്‍ക്ക് പോലും കാണാന്‍ സാധിക്കാത്തത് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇന്ന് ഈ 24കാരി സ്ത്രീകളുടെ ജീവന്‍ രക്ഷിക്കുന്ന രക്ഷകയാണ്. ബെംഗളൂരു സ്വദേശിയായ ആയിഷയ്ക്ക് ബെംഗളൂരുവിലെ സൈറ്റ്കെയര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടാക്ടൈല്‍ എക്സാമിനര്‍ എന്ന പദവി ലഭിച്ചത് അകക്കണ്ണിന്റെ മികവ് കൊണ്ടാണ്. സ്താനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ വെറും സ്പര്‍ശന ശക്തികൊണ്ട് കണ്ടെത്തുകയാണ് ആയിഷ ബാനു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിസ്‌കവറി ഹാന്‍ഡ്സ് എന്നറിയപ്പെടുന്ന സംഘടനയുടെ ഭാഗമായി ഇത് ചെയ്തുവരുന്നുണ്ട്. കാഴ്ചാവെല്ലുവിളിയുള്ള എക്സാമിനര്‍മാരുടെ പരിശോധനയ്ക്ക് Read More…

Lifestyle

നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിക്കുക, ആയുസിനെതന്നെ ബാധിക്കാം

ജോലിഭാരം മൂലം ഇ.വൈ. കമ്പനി ജീവനക്കാരി അന്ന സെബാസ്‌റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. തൊഴിലിടങ്ങളിലെ അധികജോലി ഭാരവും പന്ത്രണ്ടും പതിന്നാലും മണിക്കൂറുകള്‍ നീളുന്ന വിശ്രമമില്ലാത്ത ജോലിയും സമ്മര്‍ദ്ദങ്ങളും ജീവനക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക. ജോലിയിലെ അരക്ഷിതത്വം ആയുസിനെതന്നെ ബാധിക്കുമെന്ന നേരത്തേ നടത്തിയ പഠനം വീണ്ടും ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷയും തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്നായിരുന്നു പഠനം. Read More…

Lifestyle

എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റാറുണ്ടോ? ഇല്ലെങ്കില്‍ ഇത് അറിയുക

സ്ഥിരമായ ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നയാളാണോ? എങ്കില്‍ നിങ്ങളുടെ തലയിണക്കവറിനെ ഒന്ന് സംശയിച്ചുകൊള്ളു. ബെഡ് ഷീറ്റ് മാറ്റുമ്പോഴും പലരും തലയിണക്കവര്‍ മാറ്റാറില്ല. ഇത് ഇപ്പോള്‍ മാറ്റേണ്ട ആവശ്യമുണ്ടോ എന്നായിരിക്കും ചിന്ത. എന്നാല്‍ ഈ തലയിണക്കവര്‍ നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചര്‍മ്മ സംരക്ഷണ വിദഗ്ധര്‍ എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റണമെന്ന് നിര്‍ദേശിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയ്ക്ക് ചര്‍മത്തിന്റെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചൊലുത്താന്‍ കഴിയും. ദിവസം മുഴുവന്‍ നിങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ Read More…