Oddly News

ഭാര്യയെയും മക്കളെയും വീട്ടിലിരു ത്തി കാമുകിയുമായി സംഗീതപരി പാടിക്ക് പോയി ; ബിസിനസ് വിദഗ്ദ്ധന്‍ ക്യാമറയില്‍ കുടുങ്ങി

ഭാര്യയെയും മക്കളെയും വീട്ടിലിരുത്തി കാമുകിയുമായി സംഗീതപരിപാടിക്ക് പോയ ബിസിനസ് വിദഗ്ദ്ധന്‍ വേദിയിലെ ക്യാമറയില്‍ കുടുങ്ങി ലോകം മുഴുവന്‍ കണ്ടതോടെ വിവാദത്തില്‍. ഓഫീസിലെ സഹപ്രവര്‍ത്തകയുമായുള്ള രഹസ്യപ്രണയം ഇതോടെ അങ്ങാടിപ്പാട്ടായി.

ഒരു സംഗീതനിശയ്ക്കിടയില്‍ കാമുകിയുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര കമ്പനി യായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറോണാണ് വിവാദത്തിലായത്. കോള്‍ഡ്പ്ലേ സംഗീത പരിപാടിയില്‍ കാമുകിയും തന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകയുമായ ക്രിസ്റ്റിന്‍ കാബോട്ടിനൊപ്പം എത്തിയ ബൈറോണ്‍ അവരുമായി കെട്ടിപ്പിടിച്ച് സംഗീതം ആസ്വദിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ക്യാമറ ഫോക്കസ് ചെയ്യപ്പെടുകയായിരുന്നു.

വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ട്രാക്ഷന്‍ നേടി കുതിക്കുകയാണ്. ബിസിനസുകള്‍ക്ക് അവരുടെ ഡാറ്റ പൈപ്പ്ലൈനുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ആസ്‌ട്രോണമറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആണ് ആന്‍ഡി ബൈറണ്‍. 2023 ജൂലൈ മുതല്‍ ബൈറണ്‍ കമ്പനിയെ നയിക്കുന്ന അദ്ദേഹം അതിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ബാന്‍ക്രോഫ്റ്റ് സ്‌കൂളിലെ അസോസിയേറ്റ് ഡയറക്ടറായ മേഗന്‍ കെറിഗന്‍ ബൈറോണിനെ വിവാഹം കഴിച്ച ബൈറന് ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. ബോസ്റ്റണിലെ കോള്‍ഡ്പ്ലേ സംഗീത പരിപാടിക്ക് പോയതാണ് ബൈറോണ് അക്കിടിയായത്. കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫീസറാണ് ക്രിസ്റ്റിന്‍ കാബോട്ട്. ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും ഒരു അവിഹിതബന്ധം പിന്തുടരുന്നു എന്ന കിംവദന്തികള്‍ക്കും കാരണമായി മാറിയിട്ടുണ്ട്.

പരിപാടിക്കിടെ ‘കിസ് ക്യാം’ അവരുടെ നേരെ ഫോക്കസ് ചെയ്തതോടെ ഇരുവരും പിടിക്കപ്പെട്ടു. പരിഭ്രാന്തരായി, ഇരുവരും സ്വയം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇരുവരെയും ക്യാമറ കാട്ടിത്തന്നതിന് പിന്നാലെ കോള്‍ഡ്പ്ലേയുടെ മുന്‍നിരക്കാരന്‍ ക്രിസ് മാര്‍ട്ടിന്റെ പരാമര്‍ശം പരിപാടിയുടെ തന്നെ ഹൈലൈറ്റുമായി. അദ്ദേഹം പറഞ്ഞു, ‘ഓ, ഈ രണ്ടുപേരെയും നോക്കൂ… ഒന്നുകില്‍ അവര്‍ക്ക് ഒരു ബന്ധമുണ്ട് അല്ലെങ്കില്‍ അവര്‍ വളരെ ലജ്ജാശീലരാണ്.’ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടിയതോടെ ബൈറണിന്റെ ഒറിജിനല്‍ ഭാര്യയോട് സഹതാപവും കൂടുകയാണ്.