തലവേദന ഗുരുതര രോഗങ്ങളുടെ സൂചനയാകാം; ഈ 5 ലക്ഷണങ്ങൾ ഉള്ളവര്‍ അടിയന്തര വൈദ്യസഹായം തേടുക
Posted onAuthorAksaComments Off on തലവേദന ഗുരുതര രോഗങ്ങളുടെ സൂചനയാകാം; ഈ 5 ലക്ഷണങ്ങൾ ഉള്ളവര്‍ അടിയന്തര വൈദ്യസഹായം തേടുക
മിക്ക ആളുകളും, തനിയെ മാറിക്കോളുമെന്നു കരുതി തലവേദന അവഗണിക്കാറുണ്ട്. എന്നാല്‍, ചില ലക്ഷണങ്ങൾ ഗുരുതരമായ രോഗങ്ങളുടെ സൂചനയാകാമെന്ന് ന്യൂറോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. തലവേദന സാധാരണമാണ്, എന്നാൽ ചിലപ്പോൾ ഇത് ഗുരുതരമായ എന്തെങ്കിലും രോഗത്തിന്റെ സൂചനയാകാം. അവഗണിച്ച് വിടുന്നത് അപകടകരമാകും. എയിംസിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രിയങ്ക സെഹ്രാവത്ത് ഒരു വീഡിയോയിൽ, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള തലവേദനയുടെ അഞ്ച് അപകടസൂചനകൾ വിശദീകരിച്ചു. ഈ സൂചനകൾ അവഗണിക്കാനോ വീട്ടിൽ ചികിത്സിക്കാനോ പാടില്ലെന്ന് അവർ പറഞ്ഞു.
അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള തലവേദനയുടെ 5 ലക്ഷണങ്ങൾ
തലവേദനയുടെ സ്വഭാവത്തിലുള്ള മാറ്റം: നിങ്ങളുടെ തലവേദനയുടെ സ്വഭാവത്തിൽ പെട്ടെന്ന് ഒരു മാറ്റം വന്നാൽ, അതൊരു മുന്നറിയിപ്പാണ്. ഉദാഹരണത്തിന്, വല്ലപ്പോഴുമൊക്കെ വന്നിരുന്ന ചെറിയ തലവേദന ഇപ്പോൾ നിങ്ങളുടെ തലയെ മുഴുവൻ ബാധിക്കുകയോ തലയ്ക്ക് ചുറ്റും ഇറുകിയ പോലെ തോന്നുകയോ ചെയ്യാം. ഛർദ്ദിയോടുകൂടിയ കഠിനമായ തലവേദനയും അപകട സൂചനയാണ്. വർദ്ധിച്ചുവരുന്ന തലവേദന, തീവ്രത, അല്ലെങ്കിൽ പുതിയ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ഉടൻതന്നെ ന്യൂറോളജിസ്റ്റിനെ സമീപിക്കണമെന്ന് ഡോ. സെഹ്രാവത്ത് പറയുന്നു.
കാഴ്ചപ്രശ്നങ്ങളോ ചെവിയിൽ മൂളുന്ന ശബ്ദമോ: മങ്ങിയ കാഴ്ച, കാഴ്ച ഇരട്ടിക്കുന്നത്, കാഴ്ചയ്ക്ക് ബുദ്ധിമുട്ട്, ചെവിയിൽ മൂളുന്നത് പോലുള്ള ശബ്ദം എന്നിവയോടുകൂടിയ തലവേദന തലച്ചോറിനുള്ളിലെ മർദ്ദം വർദ്ധിക്കുന്നതിനെ സൂചിപ്പിക്കുന്നു. തലവേദനയോടൊപ്പം ഉണ്ടാകുന്ന കാഴ്ചയോ കേൾവിയോ സംബന്ധിച്ച പുതിയ പ്രശ്നങ്ങൾക്ക് ഉടനടി വൈദ്യസഹായം ആവശ്യമാണ്.
പനിയും കഴുത്ത് വേദനയും: തുടർച്ചയായ തലവേദന, പനി, കഴുത്ത് വേദന എന്നിവയോടൊപ്പം ഛർദ്ദിയും ഉണ്ടെങ്കിൽ അത് തലച്ചോറിലെ അണുബാധയുടെ സൂചനയാകാം. മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾ വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാക്കുമെന്ന് ഡോ. സെഹ്രാവത്ത് ചൂണ്ടിക്കാട്ടി.
50 വയസ്സിന് ശേഷം വരുന്ന പുതിയ തലവേദന: നിങ്ങൾക്ക് 50 വയസ്സിന് മുകളിലുണ്ടെങ്കിൽ, മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തലവേദന അനുഭവപ്പെട്ടാൽ അത് ഗൗരവമായി കാണുക. ഈ പ്രായത്തിൽ വരുന്ന പുതിയ തലവേദനകൾക്ക് ടെമ്പറൽ ആർട്ടെറൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാകാം. ഇത് ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കേണ്ടതുണ്ട്.
ബലഹീനത, മരവിപ്പ്: ബാലൻസ് ഇല്ലാത്ത അവസ്ഥ കൈകളിലോ കാലുകളിലോ ഉണ്ടാകുന്ന ബലഹീനതയോ മരവിപ്പോ, സ്പർശനശേഷി കുറയുക, തലവേദനയോടൊപ്പം നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുകയാണെങ്കിൽ അത് തലച്ചോറിലെ ഒരു പ്രശ്നത്തെ സൂചിപ്പിക്കുന്നു. ഈ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പക്ഷാഘാതത്തിനോ ട്യൂമറിനോ ഉള്ള സാധ്യത സൂചിപ്പിക്കാം. അതിനാൽ ഉടൻതന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ഈ അഞ്ച് മുന്നറിയിപ്പ് സൂചനകളിൽ ഒന്ന് അല്ലെങ്കിൽ അതിൽ കൂടുതൽ അനുഭവപ്പെടുന്ന ആരും അവഗണിക്കരുതെന്ന് ഡോ. സെഹ്രാവത്ത് ഊന്നിപ്പറയുന്നു. ഒരു ന്യൂറോളജിസ്റ്റുമായി ഉടൻ കൂടിയാലോചിക്കുന്നത് സങ്കീർണ്ണമായ പ്രശ്നങ്ങൾ തടയുകയും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
മിക്ക തലവേദനകളും നിരുപദ്രവകാരികളാണെങ്കിലും, ചിലത് ഗുരുതരമായ രോഗങ്ങളെ സൂചിപ്പിക്കാം. നിങ്ങളുടെ ശരീരത്തിൽ ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോൾ വൈദ്യസഹായം തേടുകയും ചെയ്യുന്നത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
വെറും അരമണിക്കൂറിൽ താഴെ സമയം സംഗീതം കേൾക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമോ? പുതിയൊരു ക്ലിനിക്കൽ പഠനം പറയുന്നത് അതെ എന്നാണ്. പ്രത്യേകം തയ്യാറാക്കിയ സംഗീതം വെറും 24 മിനിറ്റ് കേൾക്കുന്നത് വഴി ഉത്കണ്ഠ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. മരുന്നുകളുടെ സഹായമില്ലാതെ തന്നെ ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ വഴിയാണിത്. ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഈ പഠനത്തിൽ, സംഗീതത്തിനൊപ്പം ‘ഓഡിറ്ററി ബീറ്റ് സ്റ്റിമുലേഷൻ’ (Auditory Beat Stimulation) എന്ന Read More…
നമ്മള് കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. കൃത്യസമയത്ത് വേണം ഭക്ഷണം കഴിയ്ക്കേണ്ടത്. രാത്രി ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ വേണം. ഉറങ്ങുന്നതിനു നാലു മണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ചു തീര്‍ത്തിരിക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നേരത്തെ കഴിക്കുന്നത് മികച്ച ദഹനത്തിനും, ഉറക്കാതെ ബാധിക്കുന്ന ആസിഡ് റിഫ്ലക്സ് പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പടിയാതിരിക്കാനും പോഷകങ്ങള്‍ ശരിയായി വിനിയോഗിക്കാനും ഇത് Read More…
നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറങ്ങാനായി സാധിക്കുന്നില്ലേ? ഇനി അധികം സമയം ഉറങ്ങുന്നതാണോ പതിവ് ? എന്നാല്‍ രണ്ടും അത്ര നന്നല്ല. അമേരിക്കയില്‍ മൂന്നില്‍ രണ്ട് പേരും ആവശ്യത്തിന് ഉറങ്ങാറില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാത്തവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍. വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരായ കെൽസിഫുള്ളിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 40 മുതൽ 79 വയസ്സ് വരെ പ്രായമുള്ള 47,000 പേരുടെ വിവരങ്ങളാണ് പിരശോധിച്ചത്. 5 വര്‍ഷത്തിലധികം കാലം Read More…