സെപ്റ്റംബർ 6-ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, AIIMS, ഹാർവാർഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽ നിന്ന് പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി, കരളിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ നിർദ്ദേശിച്ചു. കട്ടൻ കാപ്പി, കട്ടൻ ചായ, ഗ്രീൻ ടീ, മാച്ച ടീ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മഞ്ഞളും, പ്രത്യേകിച്ചും അതിലെ സജീവ സംയുക്തമായ കുർക്കുമിനും, അതിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ കാരണം കരളിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കരളിലെ കൊഴുപ്പ് കുറയ്ക്കാൻ ഡോ. സേഥി മഞ്ഞളും നിർദ്ദേശിച്ചു. അതിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന ഘടകത്തിന് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നും ഇത് കരളിൻ്റെ ആരോഗ്യത്തിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിൻ്റെ ഗുണങ്ങൾ ലഭിക്കാൻ ദിവസവും അര ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ കഴിക്കണമെന്നും ഡോക്ടർ പറഞ്ഞു.ഡോ. സേഥിയുടെ അഭിപ്രായത്തിൽ, കരളിൻ്റെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളിൽ ബെറികൾ ഉൾപ്പെടുന്നു. ഇവയിൽ കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ബ്രൊക്കോളി, ബീറ്റ്റൂട്ട് എന്നിവയും കരൾ ശുദ്ധീകരിക്കാനും മൊത്തത്തിലുള്ള കരൾ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.



