Movie News

ജയിലര്‍ 2 ല്‍ വില്ലനാകാനെത്തുന്നത് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയോ?

രജനികാന്ത് അഭിനയിച്ച 2023-ലെ ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാംഭാഗത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കാസ്റ്റിംഗ് റിപ്പോര്‍ട്ടുകള്‍ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. ജയിലര്‍ 2 വില്‍ രജനീകാന്ത് നായകസ്ഥാനത്ത് തിരിച്ചെത്തുന്ന സിനിമയില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന വില്ലനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍, ചിത്രത്തിന്റെ ഷൂട്ടിംഗുമായി അതിവേഗം മുന്നോട്ട് പോകുമ്പോള്‍ തെലുങ്ക് താരം പ്രധാന എതിരാളിയായി അഭിനയിക്കാന്‍ ഒപ്പിട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

ലോകേഷ് കനകരാജിന്റെ കൂലിക്ക് പിന്നാലെ നാഗാര്‍ജ്ജുന തുടര്‍ച്ചയായി രണ്ടാമതും രജനീകാന്തുമായി ഒന്നിക്കും. കൂലിയില്‍ ‘സൈമണ്‍’ എന്ന കഥാപത്രത്തെയാണ് താരം അവതരിപ്പിക്കുക. ജയിലര്‍ 2 മായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും, വാര്‍ത്ത രണ്ട് താരങ്ങളുടെയും ആരാധകരില്‍ ആവേശം ജ്വലിപ്പിച്ചിട്ടുണ്ട്. ആദ്യചിത്രത്തില്‍ വിനായകനായിരുന്നു വില്ലനായി എത്തിയത്.

എസ് ജെ സൂര്യയുടെ കൂട്ടുകെട്ട് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു, തുടര്‍ന്ന് രജനികാന്തിന്റെ മരുമകളായി മിര്‍ണ മടങ്ങിയെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍. രമ്യാ കൃഷ്ണനൊപ്പം പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നരസിംഹമായി അഭിനയിക്കുന്ന ശിവരാജ്കുമാര്‍ 15 ദിവസമാണ് ചിത്രീകരണത്തിനായി നീക്കിവച്ചിരിക്കുന്നത്. ചെന്നൈയിലും കേരളത്തിലുമായി രണ്ട് പ്രധാന ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ ഇതിനകം പൂര്‍ത്തിയായി. ചിത്രീകരണത്തിന്റെ അടുത്ത ഘട്ടത്തില്‍ രജനികാന്തും പ്രതിനായകനും തമ്മിലുള്ള ഹൈ-ഒക്ടേന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ പ്രദര്‍ശിപ്പിക്കും. 2025-ലെ തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നത്, നിര്‍മ്മാണം ട്രാക്കിലാണ്.

രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി തിരിച്ചെത്തും. രജനികാന്ത് അടുത്തിടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലര്‍ 2 ന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സ്ഥിരീകരിച്ചു. ജയിലര്‍ 2 വിന്റെ ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നിവയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ”ജയിലര്‍ 2 ന്റെ ഷൂട്ടിംഗ് കൃത്യമായി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഷൂട്ടിംഗ് മിക്കവാറും ഡിസംബറോടെ പൂര്‍ത്തിയാകും” അദ്ദേഹം ടൈംസ് നൗവിനോട് പറഞ്ഞു.