ചങ്ങനാശേരി: കുടുംബവഴക്കിനെത്തുടര്‍ന്നു ദന്തഡോക്‌ടര്‍മാരായ ദമ്പതിമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഭാര്യയ്‌ക്കു കുത്തേറ്റു. കത്രിക ഉപയോഗിച്ചു തലയിലും കൈയിലും കാലിലും കുത്തേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് മനയ്‌ക്കപ്പാടം കുത്തുകല്ലുങ്കല്‍ ബോബി ജോര്‍ജ് അലക്‌സി(55)ന്റെ ഭാര്യ അജിത സാറാ ചാക്കോ(50)യ്‌ക്കാണു കുത്തേറ്റത്.
ഭാര്യയെ കുത്തിയശേഷം പോലീസ്‌സ്‌റ്റേഷനില്‍ കീഴടങ്ങിയ ബോബിയെ തൃക്കൊടിത്താനം പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്‌പദമായ സംഭവങ്ങളുണ്ടായത്. ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ഭാര്യയെ ബോബി കത്രിക ഉപയോഗിച്ചു കുത്തുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലെ ദന്തഡോക്‌ടര്‍മാരാണ് ഇരുവരും.




