Featured Travel

“ദാ അവിടെയാണ് റൊണാൾഡോയുടെ വീട്!”; പോർച്ചുഗീസ് തീരത്തുനിന്നുള്ള ഇന്ത്യൻ നാവികന്റെ വീഡിയോ വൈറൽ

പൂർച്ചുഗൽ സന്ദർശനത്തിനിടെ ഒരു ഇന്ത്യൻ നാവികൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മദീറയിലുള്ള തീരദേശ വില്ലയാണിത് എന്ന് അവകാശപ്പെട്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫുട്ബോൾ താരത്തിന്റെ വീടിന്റെ ദൃശ്യങ്ങൾ കാണാൻ നിരവധി ആരാധകരാണ് ഈ വീഡിയോ കാണുന്നത്.

കടൽമാർഗ്ഗം വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുന്ന ഡെറാഡൂൺ സ്വദേശിയായ സാഹിൽ അക്രം എന്ന നാവികനാണ് വീഡിയോ പങ്കുവെച്ചത്. അടുത്തിടെ പോർച്ചുഗലിലേക്ക് നടത്തിയ യാത്രയ്ക്കിടെ, പച്ചപ്പ നിറഞ്ഞ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വില്ലയാണ് അദ്ദേഹം ക്യാമറയിൽ പകർത്തിയത്.

വീഡിയോയുടെ തുടക്കത്തിൽ റൊണാൾഡോയുടെ വീട് കാണിച്ചുതരാം എന്ന് പറയുന്ന അക്രം, തുടർന്ന് ക്യാമറ തീരത്തേക്ക് തിരിക്കുകയും മരങ്ങൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന വീടുകളുടെ നിര കാണിക്കുകയും ചെയ്യുന്നു. ദൂരെ കാണുന്ന ഓറഞ്ച് നിറത്തിലുള്ള വീടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതെന്ന് തന്നോട് പറഞ്ഞതായി അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. റൊണാൾഡോയുടെ വീടിന്റെ ഒരു ചെറു ദൃശ്യം പോലും ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്.

സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയ ഈ വീഡിയോയുടെ കമന്റ് ബോക്സിൽ, ഈ സ്ഥലം മദീറയിലെ ഫുഞ്ചാൽ ആണെന്നും വില്ല റൊണാൾഡോയുടേതാണെന്നും അക്രം അവകാശപ്പെട്ടു. നിരവധി പേരാണ് റൊണാൾഡോയെ എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ ദൃശ്യങ്ങൾക്ക് താഴെ പ്രതികരിച്ചത്.