പൂർച്ചുഗൽ സന്ദർശനത്തിനിടെ ഒരു ഇന്ത്യൻ നാവികൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മദീറയിലുള്ള തീരദേശ വില്ലയാണിത് എന്ന് അവകാശപ്പെട്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫുട്ബോൾ താരത്തിന്റെ വീടിന്റെ ദൃശ്യങ്ങൾ കാണാൻ നിരവധി ആരാധകരാണ് ഈ വീഡിയോ കാണുന്നത്. കടൽമാർഗ്ഗം വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുന്ന ഡെറാഡൂൺ സ്വദേശിയായ സാഹിൽ അക്രം എന്ന നാവികനാണ് വീഡിയോ പങ്കുവെച്ചത്. അടുത്തിടെ പോർച്ചുഗലിലേക്ക് നടത്തിയ യാത്രയ്ക്കിടെ, പച്ചപ്പ നിറഞ്ഞ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വില്ലയാണ് Read More…

