പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.59 നാണ് താരം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് രണ്ടര മണിക്കൂറിനുള്ളിൽ തന്നെ ഇതിന് 27 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. കൂടാതെ 4,85,000 ലൈക്കുകളും, 1,56,000 റീപോസ്റ്റുകളും, 32,000 ഓളം കമന്റുകളും, 10,000 ഓളം ബുക്ക്മാർക്കുകളും ഇതിന് ലഭിച്ചു. ഇപ്പോള്‍ 33 ദശലക്ഷം കടന്നു കാഴ്ചകള്‍. റൊണാൾഡോയുടെ വിരമിക്കൽ സന്ദേശത്തിൽ Read More…
Tag: CristianoRonaldo
59 മില്യൺ ഫോളോവേഴ്സുള്ള യൂട്യൂബര്‍, പക്ഷേ റൊണാൾഡോയെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ ഫാൻ; വൈറലായി വീഡിയോ
ലോകത്തിലെ ഏറ്റവും ജനപ്രിയനായ കായികതാരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസത്തിന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി നൂറ് കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരാധകവൃന്ദം ഈ സംഖ്യയ്ക്കും അപ്പുറമാണ്. എന്നാൽ റൊണാൾഡോയെ നേരിൽ കാണാൻ ഭാഗ്യം ലഭിക്കുന്നത് ചുരുക്കം ചില ആരാധകർക്ക് മാത്രമാണ്. അടുത്തിടെ, പ്രശസ്ത യൂട്യൂബറായ സെലിൻ ഡെപ്റ്റ് റൊണാൾഡോയെ നേരിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. യൂട്യൂബിൽ ഏതാണ്ട് ആറ് കോടിയോളം Read More…
41-ലും തളരാത്ത റൊണാൾഡോ! സൂപ്പർ താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം പുറത്തുവിട്ട് മുൻ പാചകക്കാരൻ
നാൽപ്പത്തിയൊന്നാം വയസ്സിലും ഫുട്ബോൾ മൈതാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആധിപത്യം തുടരുന്നത് എങ്ങനെയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ അതിസങ്കീർണ്ണമായ വിദ്യകളൊന്നുമില്ലെന്നും, കർശനമായ അച്ചടക്കവും കൃത്യമായ ഭക്ഷണക്രമവുമാണ് ഇതിന്റെ രഹസ്യമെന്നും അദ്ദേഹത്തിന്റെ മുൻ ഷെഫ് ജോർജിയോ ബാരോൺ വെളിപ്പെടുത്തുന്നു. റൊണാൾഡോയുടെ ഭക്ഷണരീതി വളരെ ലളിതമാണ്. പുതിയതും പ്രകൃതിദത്തവുമായ ചേരുവകൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ചിക്കൻ, മത്സ്യം, മുട്ട തുടങ്ങിയ പ്രോട്ടീനുകൾ, അവോക്കാഡോ, കറുത്തതോ ചുവന്നതോ ആയ അരി, ധാരാളം പച്ചക്കറികൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ആഹാരം. Read More…



