Crime

ടൂറിസ്റ്റ് കേന്ദ്രത്തിൽ കാമുകനൊപ്പം ഭാര്യ; പിടികൂടി ഭർത്താവ്: ബെൽറ്റൂരി തല്ലിച്ചതച്ച് ഭർത്താവ്! വീഡിയോ വൈറൽ!

മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ച് ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ഇരുവരെയും ബെൽറ്റുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. കാമുകന്റെ കാലുകൾ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെയും, ഭാര്യയെ റോഡിൽ വച്ച് തല്ലുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഒക്ടോബർ 20-ന് ശിവ്പുരിയിലെ ഭദൈയാകുണ്ഡ് എന്ന വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. ഭാര്യ കാമുകനൊപ്പം അവിടെയെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ്, ബന്ധുവായ മറ്റൊരു യുവാവിനെയും കൂട്ടി ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പ്രകോപിതനായ ഭർത്താവ് ബെൽറ്റ് ഊരി കാമുകനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചു. കാമുകന്റെ കാലുകൾ ബന്ധിച്ച ശേഷമായിരുന്നു ആക്രമണം.

ആളുകൾ തടിച്ചുകൂടിയ പൊതുസ്ഥലത്തുവച്ചാണ് ഈ അക്രമം നടന്നത്. അവിടെയുണ്ടായിരുന്നവർ പകർത്തിയ വീഡിയോകൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും, ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെയും കൂടെയുണ്ടായിരുന്ന ബന്ധുവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം വരികയാണ്.