Oddly News

ലൈംഗിക ആഗ്രഹങ്ങള്‍ നിയന്ത്രിക്കാൻ കഴിയുന്നില്ല; ജനനേന്ദ്രിയം കോടാലി കൊണ്ട് മുറിച്ച് യുവാവ്

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ, ലൈംഗിക ആഗ്രഹങ്ങളും ദേഷ്യവും നിയന്ത്രിക്കാൻ കഴിയാത്തതിലുള്ള മാനസിക വിഷമം കാരണം 42-കാരൻ സ്വന്തം ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം കോടാലി കൊണ്ട് മുറിച്ചുമാറ്റി. മഹാരാജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കടുത്ത പരിക്കുകളോടെ ഇയാളെ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാടകസംഘം നടത്തുന്ന രാംമിലൻ യാദവാണ് ഈ ക്രൂരമായ പ്രവൃത്തി ചെയ്തത്. സ്വന്തം കൃഷിയിടത്തിലെ കിണറിന് സമീപം വെച്ചാണ് ഇയാൾ കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചത്. ചോര Read More…

Oddly News

കാമുകനൊപ്പം ജീവിക്കാൻ മാതാപിതാക്കൾക്ക് എലിവിഷം നൽകി പെൺകുട്ടി; കാമുകനുമായുള്ള സംഭാഷണം പുറത്തായതോടെ കളി മാറി!

മധ്യപ്രദേശിലെ മൊറേനയിൽ കാമുകനെ വിവാഹം കഴിക്കാനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം മാതാപിതാക്കളെ വിഷം കൊടുത്തു കൊലപ്പെടുത്താൻ ശ്രമിച്ച ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മാതാപിതാക്കൾ ഇപ്പോൾ ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മൊറേനയിലെ പോർസ മേഖലയിലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയും കാമുകനായ സുദാമയും തമ്മിലുള്ള ഫോൺ സംഭാഷണം പോലീസിന് ലഭിച്ചതോടെയാണ് ക്രൂരമായ ഈ ഗൂഢാലോചന പുറത്തായത്. “അടുത്തുള്ള കടയിൽ നിന്ന് എലിവിഷം വാങ്ങണം, ഇന്ന് ഞാൻ തന്നെയാണ് ചപ്പാത്തി ഉണ്ടാക്കുന്നത്, അതിൽ Read More…

Oddly News

ചോദ്യപ്പേപ്പറിൽ മതപരമായ പരാമർശം; സർവകലാശാലാ പരീക്ഷയെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു

മധ്യപ്രദേശിലെ സാമ്രാട്ട് വിക്രമാദിത്യ സർവകലാശാലയിൽ ബി.കോം, ബി.ബി.എ, ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷാ പേപ്പറിൽ ‘അല്ലാഹു’വിനെ പരാമർശിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത് വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന പരീക്ഷയിലെ ഒരു ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയവും സാമൂഹികവുമായ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ചോദ്യപേപ്പറിലെ 45-ാമത്തെ ചോദ്യമാണ് വിവാദത്തിന് ആധാരമായത്. “അല്ലാഹു അല്ലാതെ മറ്റാരുമില്ല” എന്ന വാചകം നൽകിയ ശേഷം ശരിയായ ഉത്തരം തിരഞ്ഞെടുക്കാൻ സോമേശ്വർ, ഖുദാ, ശക്തിമാൻ, ‘ശിക്ഷിക്കുന്നവൻ’ എന്നീ ഓപ്ഷനുകളാണ് നൽകിയിരുന്നത്. ഒരു Read More…

Oddly News

കലാണവിരുന്നില്‍ മദ്യം വാങ്ങാൻ പണം നൽകിയില്ല; നവദമ്പതികൾക്കും കുടുംബത്തിനും ക്രൂരമർദ്ദനം, പണവും ആഭരണങ്ങളും കവർന്നു

മധ്യപ്രദേശിലെ ഗ്വാളിയോറിൽ വിവാഹാഘോഷങ്ങൾക്കിടെ അയൽവാസികൾക്ക് മദ്യം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് നവദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും ക്രൂരമർദ്ദനം. ഗ്വാളിയോർ റൂറൽ പരിധിയിലെ പതായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 30-നായിരുന്നു മഹേഷ് ജാതവ് എന്ന യുവാവിന്റെ വിവാഹം. വിവാഹശേഷം വധുവിനൊപ്പം വീട്ടിലെത്തിയ മഹേഷിന്റെ കുടുംബം അതിഥികൾക്കായി വിരുന്ന് നൽകുന്നതിനിടെയാണ് അയൽവാസികളായ മനോജ് ജാതവ്, ഹർനാം, ഭീം, നവൽ കിഷോർ എന്നിവർ പണം ആവശ്യപ്പെട്ട് അവിടെയെത്തിയത്. പുതിയ വധു എത്തിയതിന്റെ സന്തോഷത്തിൽ തങ്ങൾക്ക് മദ്യം വാങ്ങാൻ പണം നൽകണമെന്നായിരുന്നു ഇവരുടെ Read More…

Oddly News

മോഷ്ടിക്കുന്നതിന് മുന്‍പ് കള്ളന്റെ പ്രാര്‍ഥന; കവര്‍ന്നത് ഒന്നര ലക്ഷം; വീഡിയോ

ഏതു കാര്യം തുടങ്ങുമ്പോഴും ഒന്ന് പ്രാര്‍ത്ഥിച്ചിട്ട് തുടങ്ങുക എന്നുള്ളത് മിക്കവരുടേയും ഒരു പൊതുസ്വഭാവമാണ്. അപ്പോള്‍ പിന്നെ ഏറ്റവും ‘അപകട’കരമായ ജോലി ചെയ്യുന്ന ഒരു കള്ളന്റെ കാര്യം പറയാനുണ്ടോ? ചെയ്യുന്ന കുറ്റത്തിന് സമസ്താപരാധവും ഏറ്റുപറഞ്ഞ് ദൈവത്തോട് മാപ്പു പറഞ്ഞാല്‍ പിന്നെ മന:സാക്ഷിക്കുത്തു വേ​ണ്ടല്ലോ? മോഷ്ടിക്കുന്നതിന് മുന്‍പുള്ള ഒരു കള്ളന്റെ പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഒരു പെട്രോൾ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ കയറിയ കള്ളന്‍ മോഷ്ടിക്കുന്നതിനു മുന്‍പ് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് Read More…

Crime

ക്ഷേത്ര പരിസരത്ത് പശുവിന്റെ തലവെട്ടിയിട്ടു ; മധ്യപ്രദേശിലെ ജോറ ടൗണില്‍ സംഘര്‍ഷം

ക്ഷേത്രപരിസരത്ത് പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മതപരമായ സംഘര്‍ഷം. മധ്യപ്രദേശിലെ ജോറ ടൗണിലെ രത്ലം ജില്ലയിലെ ജോറ ടൗണില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥ മഹാദേവ ക്ഷേത്രത്തിലാണ് പശുവിന്റെ ശരീരഭാഗം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സല്‍മാന്‍ മേവതി (24), ഷാക്കിര്‍ ഖുറേഷി (19), നോഷാദ് ഖുറേഷി (40), ഷാരൂഖ് സത്താര്‍ (25) എന്നിവരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂജാരി രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്ര Read More…