ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശുദ്ധീകരിച്ച എണ്ണ (റിഫൈൻഡ് ഓയിൽ) കയറ്റി വന്ന ടാങ്കർ മറിഞ്ഞ് വൻ തോതിൽ എണ്ണ റോഡിലേക്ക് ഒഴുകിപ്പരന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. എണ്ണവില വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ടാങ്കറിൽ നിന്ന് എണ്ണ ചോരുന്നത് കണ്ട സമീപവാസികൾ ബക്കറ്റുകളും കാനുകളും മറ്റു പാത്രങ്ങളുമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തി. റോഡിൽ ഒഴുകിയ എണ്ണ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനാണ് ഇവർ ശ്രമിച്ചത്. പോലീസെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആളുകൾ എണ്ണ ശേഖരിക്കുന്നത് തടയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ Read More…
Tag: madhyapradesh
ഹണി റോസിനൊക്കെ ഭീഷണിയാകുമോ? ബോഡിഗാർഡുമായി വന്ന് ഉദ്ഘാടനം കളറാക്കി റോബോട്ട്: തകർപ്പൻ ഡാൻസ് വൈറല്‍- വീഡിയോ
മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന സാാൻഡ്‌വിച്ച് ഷോപ്പിന്റെ ഉദ്ഘാടനം ഹ്യൂമനോയിഡ് റോബോട്ടിന്റെ സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറി. പരമ്പരാഗത പൂജയിൽ പങ്കെടുത്ത റോബോട്ട് അതിഥികളെ അഭിവാദ്യം ചെയ്യുകയും തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉജ്ജയിനിലെ പുതിയ സാൻഡ്‌വിച്ച് ഷോപ്പ് തുറക്കുന്നതിനിടെയാണ് ഈ വേറിട്ട സംഭവം നടന്നത്. നിലയ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഇൻഡോർ ആസ്ഥാനമായുള്ള ബിദ്യുത് ഇന്നൊവേഷൻ എത്തിച്ച ഈ ഹ്യൂമനോയിഡ് Read More…
പെറ്റമ്മയോട് ഈ ക്രൂരതയോ? 75-കാരിയായ അമ്മയെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് മകന്‍, ദൃശ്യങ്ങൾ വൈറൽ
ജബൽപൂർ (മധ്യപ്രദേശ്): 75 വയസ്സുള്ള അമ്മയെ മകൻ വഴിയിൽ ഇട്ട് വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിസിടിവി വീഡിയോ ഇൻ്റർനെറ്റിൽ വൈറലായതോടെ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രഞ്ജി പോലീസ് സ്റ്റേഷൻ പരിധിയിലെ മഹർഷി വാല്മീകി വാർഡിലുള്ള അശോക് വിഹാർ കോളനിയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. രാവിലെ 9:19 ഓടെ മിത്ര വിശ്വകർമ എന്ന വയോധിക വീടിന് പുറത്തേക്ക് ഇറങ്ങുന്നത് സിസിടിവി Read More…
ഫോൺ തട്ടിയെടുത്ത മോഷ്ടാവിനെ സ്കൂട്ടറിൽ പിന്തുടർന്ന് വീഴ്ത്തി സഹോദരിമാർ, കള്ളനെ പോലീസിന് കൈമാറുന്ന വീഡിയോ വൈറൽ
ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫോൺ തട്ടിപ്പറിച്ച ഓടിയ കള്ളനെ ധൈര്യപൂർവ്വം പിന്തുടർന്ന് പിടിച്ച് രണ്ടു സഹോദരിമാർ. സ്കൂട്ടറിൽ കള്ളനെ പിന്തുടരുകയും അവന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തി പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു ഇവർ. മുരാറിലെ സിപി കോളനിയിൽ താമസിക്കുന്ന ഹർഷിത, രസിത അഗർവാൾ എന്നീ സഹോദരിമാർ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. പടാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സോഫ ഗാലറിക്ക് സമീപത്തു കൂടെ ഇരുവരും സ്കൂട്ടറിൽ പോകുമ്പോൾ, പുറകിൽ ബൈക്കിലെത്തിയ ഒരാൾ സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന രസിതയുടെ കയ്യിൽ നിന്ന് ഫോൺ Read More…
16കാരനെ കാണാതായതിൽ ട്വിസ്റ്റ്; 900 കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്ത് കുട്ടി പോയത് സീരിയലിൽ അഭിനയിക്കാൻ !
അഭിനയമോഹം കാരണം മധ്യപ്രദേശിലെ വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ച പതിനാറുകാരനെ മുംബൈയിലെ ഫിലിം സിറ്റിയിൽ നിന്നും കണ്ടെത്തി. ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’യിൽ (TMKOC) അഭിനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി മുംബൈയിലെത്തിയത്. വീട്ടുകാർ കാണാനില്ലെന്ന് പരാതി നൽകിയിരുന്ന കുട്ടിയെ ഗോരേഗാവിലെ ഫിലിം സിറ്റിയിൽ അലഞ്ഞുതിരിയുന്ന അവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ മൊബൈൽ പോലീസ് സംഘം കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി ആരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ഏകദേശം 900 Read More…
പരാതിയിൽ നടപടിയില്ല; പോലീസ് സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ച് 22 കാരി! വീഡിയോ പുറത്ത്!
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് 22 കാരിയായ യുവതി വിഷം കഴിച്ചു. താൻ വിഷപദാർത്ഥം കഴിക്കുന്നതിന്റെ വീഡിയോയും യുവതി ചിത്രീകരിച്ചിരുന്നു. നിലവിൽ ചികിത്സയിലുള്ള യുവതി പോലീസിന്റെയും ഡോക്ടർമാരുടെയും നിരീക്ഷണത്തിലാണ്. പിങ്കി നായക് എന്ന യുവതി അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉദ്യോഗസ്ഥർ പരാതി രേഖപ്പെടുത്തുന്നതിനിടെയാണ് യുവതി പെട്ടെന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ ഇവരെ മഹാരാജ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില വഷളായതിനെ തുടർന്ന് പിന്നീട് ജില്ലാ Read More…
മരണത്തിലും പിരിയാത്ത സ്നേഹം! യജമാനന്റെ സംസ്ക്കാരച്ചടങ്ങുകള്‍ ആരംഭിച്ചയുടൻ വിടപറഞ്ഞ് വളർത്തുനായയും
മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചനങ്ങൾക്ക് അതീതമാണ്. എന്നാൽ ചില യഥാർത്ഥ സംഭവങ്ങൾ കേൾക്കുമ്പോൾ നമ്മൾ വിശ്വസിക്കാൻ പോലുമാകാതെ അത്ഭുതപ്പെട്ടുപോകാറുണ്ട്. മധ്യപ്രദേശിലെ ബേതുലിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം തൊട്ട അത്തരമൊരു സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ യജമാനന്റെ ശവസംസ്‌കാര ഘോഷയാത്ര തുടങ്ങി മിനിറ്റുകൾക്കകം ‘ദുഗ്ഗു’ എന്ന് പേരുള്ള വളർത്തുനായയും ചത്തു വീണു. ദുഗ്ഗു വെറുമൊരു വളർത്തുമൃഗമായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ 15 വർഷമായി യജമാനനൊപ്പം നിഴലായി നിന്ന ദുഗ്ഗു, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും Read More…
മോട്ടോർ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു! വീഡിയോ- ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
റൈസൻ (മധ്യപ്രദേശ്): മധ്യപ്രദേശിലെ റൈസനിൽ രണ്ട് യുവാക്കളെ ക്രൂരമായി വൈദ്യുതാഘാതം ഏൽപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഇടപെട്ടു. മോട്ടോർ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നാണ് യുവാക്കളോട് ഈ ക്രൂരത കാണിച്ചതെന്നാണ് വിവരം. റൈസൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കർമോദിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ധനിയഖേഡി ഗ്രാമവാസികളായ ഇവർ ബൈരാഗി സമുദായത്തിൽപ്പെട്ടവരാണെന്ന് പറയപ്പെടുന്നു. യുവാക്കളെ പാടത്തെ ഒരു തൂണിൽ കെട്ടിയിട്ടിരിക്കുന്നതായി വീഡിയോയിൽ കാണാം. മോഷണക്കുറ്റം സമ്മതിപ്പിക്കാനായി ഇവരെ മർദ്ദിക്കുകയും Read More…
ആംബുലൻസില്ല, വഴിയുമില്ല; കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആദിവാസി യുവതിക്ക് ദാരുണാന്ത്യം
ഭോപ്പാൽ : ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് രോഗിയായ സ്ത്രീയെ കട്ടിലിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മധ്യപ്രദേശിലെ റേവ ജില്ലയിൽ നിന്ന് പുറത്തുവന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ വഴിമധ്യേ സ്ത്രീ മരണപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “മധ്യപ്രദേശിലെ ആരോഗ്യ മന്ത്രി റേവ ജില്ലയിൽ നിന്നുള്ളയാളാണ്. എന്നിട്ടും റേവയിലെ മംഗവാനിൽ ഒരു ആദിവാസി സ്ത്രീക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ല, കാരണം അവിടെ നല്ലൊരു റോഡോ ആംബുലൻസോ ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് Read More…









