മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ച് ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ഇരുവരെയും ബെൽറ്റുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. കാമുകന്റെ കാലുകൾ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെയും, ഭാര്യയെ റോഡിൽ വച്ച് തല്ലുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒക്ടോബർ 20-ന് ശിവ്പുരിയിലെ ഭദൈയാകുണ്ഡ് എന്ന വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. ഭാര്യ കാമുകനൊപ്പം അവിടെയെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ്, ബന്ധുവായ മറ്റൊരു യുവാവിനെയും കൂട്ടി ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പ്രകോപിതനായ ഭർത്താവ് ബെൽറ്റ് ഊരി കാമുകനെയും Read More…

