ഇ.ഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കോപാകുലനായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ‘പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാൻ അല്ല’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവിനുമെതിരെ കേസെടുക്കാനുള്ള കത്തിൽ തിടുക്കപ്പെട്ട് നടപടിയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമോപദേശം തേടുന്നതിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സമയമെടുത്ത് തീരുമാനമെടുക്കാനാണ് ധാരണ. പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
ഇ.ഡി നടപടികളെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടും സി.എം.ആർ.എൽ മാസപ്പടി ഡയറിയിൽ യു.ഡി.എഫ് നേതാക്കളുടെ പേരുകളുള്ളതും പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളായി സർക്കാരിന് മുന്നിലുണ്ട്. ഇ.ഡി വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് വിമർശനമുണ്ട്. സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിട്ടുണ്ട്. ഇ.ഡി നീക്കങ്ങളോട് പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.




