ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലിക ആശ്വാസം. വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീം കോടതി, ഹർജി വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. ആരോപണവിധേയരായവരുടെ വാദം കേൾക്കേണ്ടതുണ്ടെന്ന പിണറായി വിജയന്റെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. അവധിക്കു ശേഷമേ കേസ് വീണ്ടും പരിഗണിക്കൂ എന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും, എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി Read More…
Tag: CMRL-Exalogic Scam
‘പുറത്ത് നില്ക്കെടോ, നിങ്ങള് എന്താ ബാത്റൂമിലേക്ക് വരുവാ….’; ഇ ഡിക്കേസിലെ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി
ഇ.ഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കോപാകുലനായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ‘പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാൻ അല്ല’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവിനുമെതിരെ കേസെടുക്കാനുള്ള കത്തിൽ തിടുക്കപ്പെട്ട് നടപടിയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമോപദേശം തേടുന്നതിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും Read More…
‘പിണറായി മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങി, റിയാസ് അത് ദുബായിലേക്ക് കടത്തി ; നിഖിലും നന്ദുലാലും സഹായിച്ചു’ ; ഗുരുതര ആരോപണവുമായി ഇ.ഡി.
സിഎംആർഎൽ – എക്സാലോജിക് കേസിൽ ഡിജിപിക്ക് ഇഡി കൈമാറിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി മകൾ വഴി കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇതേത്തുടർന്ന് വിജിലൻസ് കേസെടുക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. മകൾ വഴി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അതിന് വീണ സഹായിയായെന്നുമാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് മുഹമ്മദ് റിയാസ് ഈ Read More…
വീണ്ടും റെയ്ഡ്,, ലക്ഷ്യം റിയാസ്? ഇഡിക്ക് വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽനിന്ന് ? സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ്!
കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ ടിയെയും ലക്ഷ്യമിട്ട് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് തുടരുന്നു. കോഴിക്കോട് നാലിലധികം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുന്നത്. ഇതിൽ ഏറ്റവും നിർണായകമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.നിഖിലിന്റെയും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെയും വീടുകളിൽ നടക്കുന്ന റെയ്ഡുകൾ. വിവിധ സംഘങ്ങളായി രാവിലെ തന്നെയെത്തിയ ഇഡി ഉദ്യോഗസ്ഥർ ഒരേ സമയത്താണ് റിയാസിന്റെ സുഹൃത്തുക്കളുടെ Read More…




