യുകെയിലെ താമസത്തിനിടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്ന ഗുരുതര പരാതിയുമായി ഭാര്യ രംഗത്തെത്തി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ പോലീസിനെ സമീപിച്ചത്.
ഭർത്താവിന് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സുഹൃത്തുക്കൾ വഴിയാണ് താൻ വിവരമറിഞ്ഞതെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തെത്തുടർന്ന് ഭർത്താവിനെയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തിയെങ്കിലും, കൗൺസിലിംഗിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിജിറ്റൽ തെളിവുകളും ഫോൺ സംഭാഷണങ്ങളും സഹിതം നൽകിയ പരാതിയിൽ കൊല്ലം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




