യുകെയിലെ താമസത്തിനിടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്ന ഗുരുതര പരാതിയുമായി ഭാര്യ രംഗത്തെത്തി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ പോലീസിനെ സമീപിച്ചത്. ഭർത്താവിന് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സുഹൃത്തുക്കൾ വഴിയാണ് താൻ വിവരമറിഞ്ഞതെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ഭർത്താവിനെയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തിയെങ്കിലും, കൗൺസിലിംഗിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read More…
Tag: Woman harassment
‘അയാള്‍ എന്റെ കാരവാനില്‍ കയറി ഷര്‍ട്ട് ഊരി മാറ്റി; ഞാന്‍ വിറയ്ക്കുകയായിരുന്നു’; അനുഭവം പറഞ്ഞ് കാജല്‍
നേരിൽ കാണുമ്പോൾ ആരാധകർ കാണിക്കുന്ന സ്നേഹവും പിന്തുണയും താരങ്ങൾക്ക് പലപ്പോഴും വല്ലാത്ത സന്തോഷമാണ് നൽകുന്നത്; എന്നാൽ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കാറുണ്ട്. അത്തരത്തിൽ ഒരു സിനിമാ സെറ്റിൽ തനിക്കുണ്ടായ പീഡനകരവും ഭയപ്പെടുത്തുന്നതുമായ അനുഭവം തുറന്നുപറയുകയാണ് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ. താൻ വിശ്രമിക്കുകയായിരുന്ന കാരവാനിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറി അസിസ്റ്റന്റ് ഡയറക്ടർ ചെയ്ത പ്രവൃത്തിയാണ് താരത്തെ വല്ലാതെ ഞെട്ടിച്ചത്. ഷൂട്ടിങ് പൂർത്തിയാക്കി കാരവാനിൽ വിശ്രമിക്കുമ്പോഴാണ് ആ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നയാൾ യാതൊരു അനുമതിയും Read More…
‘അയാള്‍ക്കൊപ്പം കിടക്കണമെന്ന്, നടന് ഷര്‍ട്ടിടാത്ത ചിത്രംവേണം, സംഗീത രംഗത്തെ മറ്റൊരാളും’; തുറന്നടിച്ച് രഞ്ജിനി
മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് തനതായ അവതരണ ശൈലിയിലൂടെ ഏറെ പ്രിയങ്കരിയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്ന കലയെ ഒരു കരിയറായി മാറ്റിയെടുക്കുന്നതിൽ പലർക്കും മാതൃകയായ അവർ, പരമ്പരാഗത രീതികളെ മാറ്റിയെഴുതിയാണ് ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. ഇപ്പോൾ വിനോദ മേഖലയിൽ മുപ്പത് വർഷം പിന്നിടുമ്പോൾ, തന്റെ കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന കയ്പ്പേറിയ ചില അനുഭവങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്നുപറയുകയാണ് താരം. തന്റെ ജീവിതവിശേഷങ്ങളും ഓർമ്മകളും എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള രഞ്ജിനി, ഇത്തവണ Read More…
ഭര്‍ത്താവ് കടംവാങ്ങിയ ബൈക്ക് തിരിച്ചുകൊടുക്കാന്‍ വൈകി; ഭാര്യയെ കരിതേപ്പിച്ച് തെരുവിലൂടെ നടത്തി !
ബൈക്കിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 28 വയസ്സുള്ള യുവതിയുടെ മുഖത്ത് കരിതേച്ച് പരസ്യമായി നടത്തിച്ച ക്രൂരത. ജാർഖണ്ഡിലെ റാഞ്ചിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ പങ്കജ് സിങ് (25), സുഹൃത്ത് സാന്ത്ന കുമാരി (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അയൽവാസികളായ യുവതിയുടെ ഭർത്താവും പ്രതിയായ പങ്കജും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നാല് ദിവസം മുൻപ് പങ്കജിന്റെ ബൈക്ക് യുവതിയുടെ ഭർത്താവ് കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. Read More…




