ഇന്ത്യയും ശ്രീലങ്കൻ ക്രിക്കറ്റ് ടീമും തമ്മിലുള്ള പരിശീലന മത്സരത്തിന്റെ മൂന്നാം ദിനം റിഷഭ് പന്ത് തന്റെ ഫുട്ബോൾ പാടവം പുറത്തെടുത്തു. തുടക്കത്തിൽ 20-ഓളം പന്തുകൾ ശ്രദ്ധയോടെ പ്രതിരോധിച്ചു കളിച്ച പന്ത്, പിന്നീട് തന്റെ പതിവ് ആക്രമണ ശൈലിയിലേക്ക് മടങ്ങിയെത്തുകയും മൂന്ന് സിക്സറുകൾ പറത്തുകയും ചെയ്തു.
ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് കടുത്ത പ്രഹരം ഏറ്റുവാങ്ങിയ സ്പിന്നർ ദിലും സദീര, പന്തിന്റെ ആക്രണം ഭയന്ന് മനഃപൂർവ്വം ലെഗ് സ്റ്റമ്പിന് വെളിയിലേക്ക് ബോൾ വൈഡ് എറിയാൻ തുടങ്ങി. എന്നാൽ ഇതിൽ പതറാതെ, പന്ത് ആ പന്തുകളെ തമാശരൂപേണ കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഈ രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആദ്യ ഇന്നിംഗ്സിൽ കുറഞ്ഞ സ്കോറിന് പുറത്തായ പന്ത്, രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ തൻ്റെ ആക്രമണ ശൈലി പൂർണ്ണമായും നിയന്ത്രിച്ചിരുന്നു. നേരിട്ട ആദ്യ 21 പന്തുകളും റൺസൊന്നും നേടാതെ ക്രീസിൽ നിലയുറപ്പിക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്. പന്തിന്റെ ശൈലിക്ക് തീർത്തും അപരിചിതമായ ഈ ബാറ്റിംഗ് ഡ്രസ്സിംഗ് റൂമിലിരുന്ന ഗൗതം ഗംഭീറിനെപ്പോലും അത്ഭുതപ്പെടുത്തി.
എന്നാൽ വൈകാതെ തൻ്റെ പഴയ രൂപത്തിലേക്ക് മടങ്ങിയെത്തിയ പന്ത്, കേശര നുവാന്തയെ സിക്സറിന് പറത്തി. ദിലും സുദീരയുടെ രണ്ടാമത്തെ പന്തിലും പന്ത് സിക്സ് അടിച്ചു. കൂടുതൽ റൺസ് വഴങ്ങാതിരിക്കാൻ സുദീര ലെഗ് സ്റ്റമ്പിന് പുറത്തേക്ക് ബോൾ മാറ്റി എറിഞ്ഞപ്പോഴാണ് പന്ത് കാൽ കൊണ്ട് അത് തട്ടിപ്പറപ്പിച്ചത്. പന്തിന്റെ ഈ പ്രവർത്തി കമന്റേറ്റർമാരിലും ആരാധകരിലും വലിയ ചിരി പടർത്തി.




