Sports

5 വയസ്സില്‍ കൈമുട്ടിന് താഴെവെച്ച് കൈ മുറിച്ചുമാറ്റി, 100 മീറ്ററിൽ റെക്കോർഡ് ജയവുമായി ദിലീപ് ഗാവിറ്റ്: ചരിത്ര നിമിഷത്തിന്റെ വിഡിയോ കാണാം

2026-ലെ കോമൺവെൽത്ത് ഗെയിംസിലെ പാര അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. പുരുഷന്മാരുടെ 100 മീറ്റർ T47 ഇനത്തിൽ ദിലീപ് മഹാദു ഗാവിത് പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണ്ണമെഡൽ സ്വന്തമാക്കിയപ്പോൾ, മലയാളിയായ പൊന്നാനിക്കാരന്‍ മുഹമ്മദ് ബേസിൽ മോർസിംഗനകത്തി വെള്ളി മെഡൽ നേടി ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. 10.71 സെക്കൻഡിൽ ഓടിയെത്തിയാണ് ഗാവിത് നിലവിലെ ഗെയിംസ് റെക്കോർഡ് തകർത്ത് ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബേസിൽ വെള്ളി മെഡലും ഇന്ത്യയുടെ അക്കൗണ്ടിലെത്തിച്ചു. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിനും വനിതകളുടെ ഷോട്ട്പുട്ട് Read More…

Sports

ഇന്ത്യൻ ജേഴ്സിയിൽ ചരിത്രമെഴുതി സൂര്യവംശി; ക്യാപ് സ്വീകരിക്കുന്നതിനിടെ കണ്ണീരണിഞ്ഞ് താരം! വീഡിയോ

ശനിയാഴ്ച പുരുഷന്മാരുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചു. വെറും 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ കൗമാര ബാറ്റിംഗ് താരം ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 (T20I) മത്സരത്തിലൂടെ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ മുൻ റെക്കോർഡുകളെല്ലാം തകർത്താണ് വൈഭവ് ഈ അവിസ്മരണീയ നേട്ടം കൈവരിച്ചത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമംഗങ്ങൾ ഒത്തുകൂടിയ വൈകാരികമായ നിമിഷത്തിലാണ് വൈസ് ക്യാപ്റ്റൻ Read More…

Sports

ഫൈനലിൽ ആവേശമായി ധോണിയും രോഹിത്തും; വിരാട് കോഹ്‌ലി എന്തുകൊണ്ട് വന്നില്ല?

ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തി. നിരവധി റെക്കോർഡുകൾ പിറന്ന ഈ മത്സരത്തിന് മാറ്റുകൂട്ടിയത് മുൻ ക്യാപ്റ്റന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് കളി കാണാൻ എത്തിയതായിരുന്നു. ഇരുവരെയും ഒന്നിച്ച് കണ്ട ആരാധകർ ആവേശത്തിലായെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായ വിരാട് കോലിയുടെ അസാന്നിധ്യം പലരെയും നിരാശരാക്കി. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും വിരമിച്ചപ്പോൾ, രോഹിതും കോലിയും ഏകദിന ഫോർമാറ്റിൽ ഇപ്പോഴും Read More…

Featured Sports

ഗൗതം ഗംഭീർ എന്ന ചാണക്യൻ; ഇന്ത്യയുടെ കുതിപ്പിന് പിന്നിലെ രഹസ്യം അക്തർ പറയുന്നു

2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു ടീമും പരിശീലകനും വ്യവസ്ഥിതിയും നിലവിൽ വന്നു. വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ ടി20 ഫോർമാറ്റിൽ നിന്നുള്ള പടിയിറക്കവും ഗംഭീറിന്റെ വരവോടെ സംഭവിച്ചു. ‘ടീമിനാണ് മുൻഗണന’ എന്ന മനോഭാവം കളിക്കാരിലേക്ക് എത്തിച്ച ഗംഭീറിന് കീഴിൽ 2026-ലെ ലോകകപ്പിലും കിരീടം നിലനിർത്താൻ ഇന്ത്യക്കായി. ഇന്ത്യൻ ടീമിനെ ലോകം പ്രശംസിക്കുമ്പോൾ, കോലിയിൽ നിന്നും രോഹിത്തിൽ നിന്നും മാറി Read More…

Sports

ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാന്‍ കാരണം ഇതായിരുന്നു ; ആദ്യമായി വെളിപ്പെടുത്തി കോഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നായകനായി അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തുന്നതിലേക്ക് നയിച്ച വിരാട് കോഹ്ലി ഇന്ത്യയിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ തിളക്കമുള്ളയാളാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ടീം ഇന്ത്യയുടേയും ഐപിഎല്‍ ടീമായ ആര്‍സിബിയുടേയും നായകസ്ഥാനം ഒഴിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം വിരാട്‌കോഹ്ലി വെളിപ്പെടുത്തി. ആര്‍സിബി ബോള്‍ഡ് ഡയറീസ് പോഡ്കാസ്റ്റിലെ ഹൃദയംഗമമായ സംഭാഷണത്തില്‍, തന്റെ നേതൃത്വത്തെയും ബാറ്റിംഗിനെയും ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകള്‍ തന്നെ തകര്‍ത്തതായും ആത്യന്തികമായി വ്യക്തിപരമായ സന്തോഷം കണ്ടെത്തുന്നതിന് വേണ്ടിയാണ് നായകസ്ഥാനത്ത് നിന്ന് മാറാന്‍ പ്രേരിപ്പിച്ചതെന്നും കോഹ്ലി വിശദീകരിച്ചു. Read More…

Sports

ടീം മുഴുവന്‍ ജഴ്‌സിയൂരി ആഘോഷിക്കാനായിരുന്നു ഗാംഗുലിയുടെ പ്ലാന്‍; വേണ്ടെന്ന് പറഞ്ഞത് സച്ചിന്‍, ലോർഡ്‌സിലെ ഐതിഹാസിക നിമിഷം

ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജഴ്‌സിയൂരിയുള്ള ആഹ്‌ളാദപ്രകടനം ഇന്ത്യ മുഴുവന്‍ വൈറലായ കാര്യമായിരുന്നു. 2002-ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് സീരീസ് ഫൈനലിലെ സംഭവം ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. എന്നാല്‍ ടീം മുഴുവന്‍ ഈ രീതിയില്‍ ആഘോഷിക്കണമെന്നായിരുന്നു അന്ന് ടീമിന്റെ നായകനായിരുന്ന ഗാംഗുലിയുടെ പ്ലാനെന്നും എന്നാല്‍ അത് ഉപേക്ഷിച്ചത് സച്ചിന്‍ കാരണമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് ആ പരമ്പരയില്‍ ഇന്ത്യയുടെ ടീം മാനേജരായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടേതാണ്. ഫ്രെഷ് ലോര്‍ഡ്‌സ് ബാല്‍ക്കണി സംഭവം Read More…

Sports

ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി മോര്‍ണേ മോര്‍ക്കല്‍; ബംഗ്‌ളാദേശ് പര്യടനം മുതല്‍ കളത്തിലെത്തും

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതംഗംഭീറിനെ നിയോഗിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് വെച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയൊന്നും ബിസിസിഐ കണ്ണടച്ചു നിയോഗിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി കെകെആറിന്റെ ബൗളിംഗ് കോച്ച് മോര്‍നേ മോര്‍ക്കലിനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫില്‍ ചേരുമെന്നും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അദ്ദേഹം തന്റെ കളി തുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഗംഭീര്‍ മുമ്പോട്ടുവെച്ച പുതിയ പരിശീലകരുടെ നിയമനം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ താത്കാലിക കോച്ചിംഗ് Read More…

Sports

സഞ്ജുവിനെ എന്തിനാണ് ഇങ്ങിനെ തഴയുന്നത്? അവസരങ്ങള്‍ കൊടുക്കാതെ നഷ്ടപ്പെടുത്തുന്നു

ഇനിയൊരു ലോകകപ്പ് ടീമില്‍ സ്ഥാനം നേടണമെങ്കില്‍ വരും വര്‍ഷങ്ങളില്‍ മലയാളിതാരം സഞ്ജു സാംസണ് അസാധാരണ പ്രകടനം നടത്തേണ്ടിയും അതില്‍ സ്ഥിരത നില നിര്‍ത്തേണ്ടി വരും. 2023 ഡിസംബര്‍ 21 ന് പാര്‍ലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തന്റെ അവസാന ഏകദിന മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയെങ്കിലും ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നു. ഇന്ത്യയുടെ 15 അംഗ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. ഓഗസ്റ്റ് 2, 4, 7 Read More…

Sports

”ഈ ഫോര്‍മാറ്റില്‍ പന്തെറിയാന്‍ ശരീരം അനുവദിക്കുന്നില്ല” വിരമിക്കുന്നതിനെക്കുറിച്ച് വരുണ്‍ ആരോണ്‍

ഈ ഫോര്‍മാറ്റില്‍ ഇനി പന്തെറിയാന്‍ ശരീരം അനുവദിക്കുന്നില്ലെന്ന്് ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. രാജസ്ഥാനെതിരായ ജാര്‍ഖണ്ഡിന്റെ രഞ്ജി ട്രോഫി മത്സരത്തിന് ശേഷം ഫസ്റ്റ്്ക്ലാസ്സ് ക്രിക്കറ്റിനോട് താരം വിട പറഞ്ഞു. തന്റെ റെഡ് ബോള്‍ കരിയറിലെ സമയമായെന്ന് താന്‍ ഇതിനെ വിളിക്കുമെന്ന് വരുണ്‍ ആരോണ്‍ പറഞ്ഞു. ”15 വര്‍ഷമായി താന്‍ കളിക്കുന്ന ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇനി പന്തെറിയാന്‍ തന്റെ ശരീരം അനുവദിക്കില്ലെന്ന് താരം പറഞ്ഞു. ഞാന്‍ 2008 മുതല്‍ റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ വേഗത്തില്‍ പന്തെറിഞ്ഞതിനാല്‍, എനിക്ക് Read More…