Spotlight

‘KC കേരളത്തില്‍ വേണമെന്ന് കേരള BJP ആഗ്രഹിക്കുന്നു’; രസകരമായ പോസ്റ്റ് പങ്കിട്ട് രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കോൺഗ്രസ് ചർച്ചകളിൽ ബിജെപിക്കുള്ള താല്‍പര്യം പരോക്ഷമായി വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് ബിജെപി കേരള ഘടകവും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായ ഒരു മത്സരം നടക്കുന്നുണ്ടെന്ന എക്സ് (ട്വിറ്റർ) പോസ്റ്റ് പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം.

കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്നാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നതെന്നും എന്നാൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് കേന്ദ്ര ബിജെപി നേതൃത്വം കരുതുന്നുവെന്നുമാണ് ആദിത്യ ജാക്കി എന്നയാളിന്റെ കുറിപ്പിലുള്ളത്. കെ.സിയെ ഡൽഹിയിൽ നിന്ന് മാറ്റുന്നതിനെ ചൊല്ലിയുള്ള ഈ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

“ഇത് സത്യമാണോ അല്ലയോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇതാണ് ഈ കാര്യത്തിൽ എനിക്ക് പറയാനുള്ളത്” എന്നാണ് രാജീവ് ചന്ദ്രശേഖരൻ സ്ക്രീൻഷോട്ടിനൊപ്പം കുറിച്ചത്. അതേസമയം, ദൽഹിയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുകയാണ്. ബംഗളൂരുവിലുള്ള മല്ലികാർജുൻ ഖർഗെ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *