Spotlight

‘KC കേരളത്തില്‍ വേണമെന്ന് കേരള BJP ആഗ്രഹിക്കുന്നു’; രസകരമായ പോസ്റ്റ് പങ്കിട്ട് രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കോൺഗ്രസ് ചർച്ചകളിൽ ബിജെപിക്കുള്ള താല്‍പര്യം പരോക്ഷമായി വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് ബിജെപി കേരള ഘടകവും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായ ഒരു മത്സരം നടക്കുന്നുണ്ടെന്ന എക്സ് (ട്വിറ്റർ) പോസ്റ്റ് പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം. കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്നാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നതെന്നും എന്നാൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് കേന്ദ്ര ബിജെപി നേതൃത്വം കരുതുന്നുവെന്നുമാണ് ആദിത്യ ജാക്കി എന്നയാളിന്റെ Read More…

Spotlight

‘അയാൾ ക്രിസ്ത്യൻ വോട്ട് വാങ്ങട്ടെ, പക്ഷേ ഹിന്ദുവിനെ ഇല്ലാതാക്കുന്നവനെ വാഴിക്കരുത്’; രാജീവ് ചന്ദ്രശേഖറിനും ക്രിസ്ത്യാനികളുടെ അതിന്യൂനപക്ഷപദവിക്കുമെതിരെ ടി.പി. സെൻകുമാർ

ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ടി.പി. സെൻകുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും ക്രിസ്ത്യൻ വിഭാഗത്തിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. കേരളത്തിലെ അവശേഷിക്കുന്ന ഹിന്ദുക്കളെ ഇല്ലാതാക്കാനല്ല അദ്ദേഹത്തെ അധ്യക്ഷനായി നിയമിച്ചതെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് തിരുത്തിയില്ലെങ്കിൽ ഹിന്ദുക്കൾ മറുപടി നൽകണമെന്നും, ക്രിസ്ത്യൻ വോട്ട് വാങ്ങി വിജയിക്കാൻ സാധിക്കുമെങ്കിൽ അദ്ദേഹം അത് ചെയ്യട്ടെയെന്നും സെൻകുമാർ പരിഹസിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന ഇത്തരക്കാരെ കേരളത്തിൽ വാഴിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളെ അതിന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന Read More…

Featured Spotlight

തലയില്‍ കൈ വച്ച് അനുഗ്രഹം; ‘കൂടെ നടക്കാം’, വേണ്ടെന്ന് മറുപടി, പിന്നാലെ നടന്ന് അഘോരി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഘോരി സന്യാസിമാർ എത്തിയത് കൗതുകമായി. നെടുങ്കാട് ഭാഗത്ത് വീടുകൾ തോറും കയറി വോട്ട് ചോദിക്കുന്നതിനിടയിലാണ് കാറിലെത്തിയ മൂന്നംഗ സന്യാസി സംഘം സ്ഥാനാർത്ഥിയെ കാണാനെത്തിയത്. സന്യാസിമാർ അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ഏറെനേരം അവിടെ തുടരുകയും ചെയ്തു. കാശിയിൽ തപസ്സിലായിരുന്ന തങ്ങളെ ബി.ജെ.പി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അയച്ചതെന്ന് ഇവർ അവകാശപ്പെട്ടു. സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ കൂടാൻ ഇവർ Read More…

Featured Spotlight

നേമത്ത് ഹൈ വോള്‍ട്ടേജ് മല്‍സരം; ഇടത് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി തന്നെ, വമ്പന്‍മാരുടെ പോരാട്ടത്തിന് കളമൊരുങ്ങി

നേമം നിലനിര്‍ത്താന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ തന്നെയിറക്കാന്‍ സിപിഎം.. ശിവന്‍കുട്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്നും മറ്റു ആലോചന പാര്‍ട്ടിക്കില്ലെന്നുമാണ് സിപിഎം നേതൃത്വം നല്‍കുന്ന സൂചന . ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖര്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ കെ.എസ്. ശബരിനാഥന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ പരിഗണിയിലുള്ളത്. നേമത്തെ വിജയം മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് സിപിഎം എല്ലാക്കാലവും അഭിമാനത്തോടെ പറയുന്നത് . തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നേടിയ മികച്ച വിജയമാണ് നേമത്ത് മേല്‍കൈ അവകാശപ്പെടാന്‍ ബിജെപിക്ക് ആത്മവിശ്വാസമേകുന്നത്. നേമത്തു മല്‍സരിക്കാനില്ലെന്നായിരുന്നു ഇന്നലെ സിറ്റിങ് എംഎല്‍എ Read More…